കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതാശ്വാസ ക്യാംപുകളിലെ രോഗികളെ ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സിക്കും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതിന് ഐ.എം.എ, പ്രൈവറ്റ് ആശുപത്രികള്‍, എയ്ഞ്ചല്‍സ്, സന്നദ്ധ സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ടീം രൂപീകരിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ രാവിലെയും വൈകീട്ടും വൈദ്യപരിശോധന നടത്തുന്നതിനായി വിവിധ സ്വകാര്യ ആശുപത്രികളെയും ജില്ലാ മെഡിക്കല്‍ ഓഫീസ് ചുമതലപ്പെടുത്തി. എന്‍.ആര്‍.എച്ച്.എം ഓഫീസുമായി ബന്ധപ്പെട്ട് പ്രത്യേക സെന്‍ട്രല്‍ സെല്‍ ആരംഭിച്ചിട്ടുണ്ട്. സെല്ലിന്റെ പ്രവര്‍ത്തനം രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് മണിവരെ ആയിരിക്കുമെന്ന് ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ അറിയിച്ചു.

ഫോണ്‍ നമ്പറുകള്‍

ഓഫീസ് 0495237499

ഷിജിത് 8592910099

മുനീര്‍ 9846353134

ജെസ്‌ലി റഹ്മാന്‍ 9400223003

ബിജോയ് എസ് 9496352157

reliefcamp

സെല്ലുമായി ബന്ധപ്പെട്ട് ഗൂഗിള്‍ സ്‌പ്രെഡ് ഷീറ്റ് വിവിധ ക്യാംപുകളുമായി കോര്‍ഡിനേറ്റ് ചെയ്യുന്നതിനായി ഒരുക്കിയിട്ടുണ്ട്. എല്ലാ ക്യാമ്പുകളിലെയും റിപ്പോര്‍ട്ടുകള്‍ ദിവസേന ഇതിലേക്ക് അയക്കും. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ദിവസേന മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന രോഗികള്‍ക്കും ഡയാലിസിസ് തുടങ്ങിയവ ചെയ്യുന്നവരെയും കണ്ടെത്തി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഗുരുതരാവസ്ഥയിലുള്ളവരെയും പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ടവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും.


അടിയന്തിര സാഹചര്യം കണക്കിലെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും ക്യാമ്പില്‍ നിന്നുള്ള രോഗികളെ കിടത്തി ചികിത്സിക്കാനാവശ്യമായ സജ്ജീകരണങ്ങൾ ഏര്‍പ്പെടുത്തും. ഫാര്‍മസി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ആവശ്യമായ മരുന്നുകള്‍ സൗജന്യമായി ക്യാമ്പുകളില്‍ എത്തിക്കും. ക്യാമ്പുകളില്‍ ശുചിത്വ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തും.

Kozhikode
English summary
kozhikkode local news about treatment facilitiy for flood victims.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X