• search
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ എന്‍ഐടി വിദ്യാര്‍ഥികള്‍: എല്ലാം കോഴിക്കോട്ടെ വേറിട്ട കാഴ്ചകള്‍

  • By desk

കോഴിക്കോട്: കാലവര്‍ഷകെടുതിയില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് ആശ്വാസവുമായി കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥികള്‍. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഒരുക്കിയ ക്യാമ്പില്‍ ഉപകരണങ്ങളുടെ പ്രാഥമിക പരിശോധനയും റിപ്പയറിങും നടത്തി. ബുധനാഴ്ച ഉച്ചയ്ക്ക് മന്ത്രി ടി.പി രാമകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ യു വി ജോസ് എന്‍ ഐ ടി ഡയറക്ടര്‍ ഡോ.ശിവജി ചക്രബര്‍ത്തി, ഡീന്‍ ഡോ. സതിദേവി കോര്‍ഡിനേറ്റര്‍ ഡോ. ജഗദാനന്ദ് പൊതുമരാമത്ത് ഇലക്‌ട്രോണിക്‌സ് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. റോയി, അസി. എഞ്ചിനീയര്‍ ജിതേഷ് എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ഞായറാഴ്ച വരെ ക്യാമ്പില്‍ പ്രാഥമിക പരിശോധനയ്ക്കും റിപ്പയറിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. വെളളവും ചെളിയും നിറഞ്ഞാണ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഏറെയും തകരാറിലായത്. ഉപകരണവുമായി എത്തുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തിരികെ കൊണ്ടുപോകേണ്ടതാണെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം കെ.എസ്.ഇ.ബി ജീവനക്കാരുമായി ചേര്‍ന്ന് വീടുകളില്‍ തകര്‍ന്ന വയറിംഗുകള്‍ റിപ്പയര്‍ ചെയ്യുന്നുണ്ട്.


nitstudents-15


രക്ഷാപ്രവര്‍ത്തനത്തോടൊപ്പം ദുരിതാശ്വാസ മേഖലയിലും മികച്ച സേവനവുമായി പൊലീസ് സേനയും രംഗത്തുണ്ട്. പൊലിസ് വകുപ്പിന്റെയും പൊലീസ് സംഘടനകള്‍ സംയുക്തമായും ശേഖരിച്ച തുണിത്തരങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം തുടങ്ങി അവശ്യവസ്തുക്കളടങ്ങിയ 7 ലോഡ് സാധനങ്ങളാണ് ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്ന അയല്‍ജില്ലയായ വയനാട്ടിലേക്ക് കൊടുത്തയച്ചത്. ഡിടിപിസി വഴി ഒരു ലോഡ് സാധനം എറണാകുളത്തേക്കും ഒരു ലോഡിനടുത്ത് സാധനങ്ങള്‍ തൃശൂരിലേക്കും കയറ്റിയയച്ചു. സ്വകാര്യ ചെരുപ്പ് നിര്‍മ്മാതാക്കളില്‍ നിന്ന് പൊലിസ് സംഘടന ശേഖരിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള 6500 ചെരുപ്പുകളില്‍ 4000 എണ്ണവും വയനാട്ടിലെ ദുരിതമേഖലകളിലാണ് വിതരണം ചെയ്തത്. ബാക്കിയുള്ളവ ജില്ലയിലെ വിവിധ ക്യാമ്പുകളിലും ബന്ധപ്പെട്ട അധികൃതരുടെ സഹായത്തോടെ വിതരണം ചെയ്തു.


ജില്ലയിലെ പ്രളയക്കെടുതി മൂലം പ്രയാസങ്ങള്‍ അനുഭവിക്കുന്ന 1000 കുടുംബങ്ങള്‍ക്ക് അരി, പഞ്ചസാര, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങി എട്ട് സാധനങ്ങള്‍ അടങ്ങിയ കിറ്റ് കഴിഞ്ഞ ദിവസം വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം കോര്‍പ്പറേഷന്‍ 25-ം വാര്‍ഡില്‍ ജില്ലാ പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ് കുമാര്‍ നിര്‍വഹിച്ചു. വ്യാഴാഴ്ച കോര്‍പറേഷന്‍ പരിധിയില്‍ നടക്കുന്ന ശുചീകരണ മെഗാ ക്യാമ്പയിനില്‍ ജില്ലയിലെ 500 പൊലിസ് ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങും.

കൂടുതൽ കോഴിക്കോട് വാർത്തകൾView All

Kozhikode

English summary
kozhikkode local news nit students for repairing electronics devices.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more