കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വസ്ത്രത്തില്‍ സ്വര്‍ണം തേച്ചുപിടിപ്പിച്ചു, മെറ്റല്‍ഡിറ്റക്ടറിലും പെട്ടില്ല; ഒടുവില്‍ യുവതി പിടിയില്‍

Google Oneindia Malayalam News

കോഴിക്കോട്: വിമാനത്താവളത്തിൽ നിന്ന് സ്വർണക്കടത്തുകാരെ കയ്യോടെ പിടിച്ച എത്രയോ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്.. എന്നാലും സ്വർണക്കടത്തുകാർ വീണ്ടും പുതിയ വഴി പരീക്ഷിച്ച് സ്വർണം കടത്താൻ ശ്രമിക്കും. ചിലപ്പോഴൊക്കെ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത വഴികളായിരിക്കും പരീക്ഷിക്കുക.

ഇപ്പോൾ അത്തരത്തിൽ സ്വർണക്കടത്തിന് ശ്രമിച്ച ഒരു സ്ത്രീയെ കയ്യോടെ പിടിച്ചിരിക്കുകയാണ് കസ്റ്റംസ്. അങ്ങനെ പെട്ടെന്നുപിടിക്കപ്പെടാതിരിക്കാനായി വ്യത്യസ്തമായ ഒരു വഴിയായിരുന്നു ഇവർ പ്രയോ​ഗിച്ചത്.എന്നാൽ കസ്റ്റംസുകാരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ ഇവർക്ക് കഴിഞ്ഞില്ല.

gold new

കെഎസ്ആര്‍ടിസിയില്‍ ലാപ്‌ടോപ്പ് തുറന്ന യുവാവിന് നല്‍കേണ്ടി വന്നത് അധികത്തുക; സംഭവമിങ്ങനെകെഎസ്ആര്‍ടിസിയില്‍ ലാപ്‌ടോപ്പ് തുറന്ന യുവാവിന് നല്‍കേണ്ടി വന്നത് അധികത്തുക; സംഭവമിങ്ങനെ

വസ്ത്രത്തിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചായിരുന്നു കസ്റ്റംസ് സ്ത്രീയെ പിടികൂടിയത്. ഇവപരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥ പരിശോധിക്കുകയായിരുന്നു.

കാനഡയിലെ മെറ്റ ഓഫീസിലെത്തിയിട്ട് 2 ദിവസം; പിന്നെ ഈ യുവാവ് കേട്ടത് പുറത്താക്കിയെന്ന വാര്‍ത്തകാനഡയിലെ മെറ്റ ഓഫീസിലെത്തിയിട്ട് 2 ദിവസം; പിന്നെ ഈ യുവാവ് കേട്ടത് പുറത്താക്കിയെന്ന വാര്‍ത്ത

അപ്പോഴാണ് കള്ളം പുറത്താവുന്നത്. രാസവസ്തു ലായനിയിൽ അലിയിപ്പിച്ച് ചോക്കലേറ്റ് നിറത്തിൽ അലങ്കരിച്ചാണ് സ്വർണമിശ്രിതം വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ചിരുന്നത്. ഒറ്റനോട്ടത്തിൽ ഇത് സ്വർണമാണെമന്ന് കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല.

 കുഞ്ഞിന് പാലുകൊടുക്കാൻ പുലർച്ചെ എഴുന്നേറ്റപ്പോൾ‌ യുവതി മെയിൽ നോക്കി; എന്നാൽ ആ വാർത്ത ഞെട്ടിച്ചു കുഞ്ഞിന് പാലുകൊടുക്കാൻ പുലർച്ചെ എഴുന്നേറ്റപ്പോൾ‌ യുവതി മെയിൽ നോക്കി; എന്നാൽ ആ വാർത്ത ഞെട്ടിച്ചു

ഇന്നലെയാണ് കസ്റ്റംസ് പരിശോധനയിൽ സ്ത്രീ പിടിയിലായത്. മെറ്റൽ ഡിറ്റക്ടറിൽ സ്വർണക്കടത്ത് കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതോടെ രക്ഷപ്പെട്ടന്ന് കരുതിയ സ്ത്രീക്ക് കുരിക്കായത്. കസ്റ്റംസ് ഉദ്യോ​ഗസ്ഥർ‌ക്ക് തോന്നിയ സംശയമായിരുന്നു. സംശയം തോന്നിയ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥ സ്ത്രീ ധരിച്ചിരുന്ന ചുരിദാർ പരിശോധിച്ചപ്പോഴാണ് കയ്യോടെ പിടികൂടിയത്. രാസവസ്തു ലായനിയിൽ അലിയിപ്പിച്ച് ചോക്കലേറ്റ് നിറത്തിൽ അലങ്കരിച്ചാണ് സ്വർണമിശ്രിതം വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ചിരുന്നത്. കത്തിക്കുമ്പോൾ സ്വർണം വേർതിരിച്ചെടുക്കാൻ കഴിയുന്ന വിധമാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

ഏകദേശം രണ്ടു കിലോ 100 ഗ്രാം മിശ്രിതമാണ് ഇവരുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തത്. ഇതിൽ സ്വർണം മാത്രം ഒരു കിലോയോളം വരും. ഏകദേശം 50ലക്ഷത്തിൽ താഴെ വില വരുമെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീക്കെതിരെ കസ്റ്റംസ് കേസെടുത്തു. കസ്റ്റംസിനെ കബളിപ്പിച്ചതിന് കൂടുതൽ നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.

Kozhikode
English summary
Kozhikode:customs caught Woman who tried to smuggle gold, here how she was caught
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X