കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്ത മഴയില്‍ വിറങ്ങലിച്ച് കോഴിക്കോട് ജില്ല: പുഴയിലൂടെ ഒഴുകിയത് വന്‍മരങ്ങളും പാറകളും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മഴയില്‍ കുതിര്‍ന്ന് പുഴകള്‍ നിറഞ്ഞൊഴുകി കോഴിക്കോട് ജില്ല. ജില്ലയിലെ പുഴത്തീരങ്ങളും മലയോര മേഖലയും വെള്ളത്തിനടിയിലായി. അടിക്കടി ഉരുള്‍പൊട്ടിക്കൊണ്ടിരിക്കുന്നത് മലയോര മേഖലയെ ഭീതിയിലാഴ്ത്തി. പെരുവണ്ണാമൂഴി, കക്കയം ഡാമുകള്‍ നിറഞ്ഞു. കക്കയം ഡാമിലെ അധികജലം തുറന്നുവിട്ടു. താമരശേരി, കുറ്റ്യാടി ചുരങ്ങളിലെ മണ്ണിടിച്ചില്‍ കാരണം വയനാട് ജില്ലയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. പലയിടങ്ങളിലും പറമ്പുകള്‍ ഒലിച്ചുപോയി. വീടുകള്‍ക്കു സമീപത്തുകൂടെ വെള്ളം കുത്തിയൊലിച്ചു. പാലങ്ങളില്‍ ഇടിച്ച് അവ തകര്‍ന്നു പോകുമോ എന്ന ഭീതി സൃഷ്ടിച്ചു. മലവെള്ളപ്പാച്ചിലില്‍ മരങ്ങള്‍ കടപുഴകി. മരങ്ങളും പാറക്കഷണങ്ങളും മണ്‍തിട്ടകളും പുഴകളിലൂടെ ഒഴുകിയത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി.

കനത്ത മഴ കാരണം വിവിധ വിദ്യാഭ്യാസ പ്രദേശങ്ങളില്‍ ജില്ലാ കലക്റ്റര്‍ അവധി പ്രഖ്യാപിച്ചു. താമരശേരി താലൂക്ക്, നാദാപുരം, കുന്നുമ്മല്‍, പേരാമ്പ്ര, ബാലുശേരി, മുക്കം വിദ്യാഭ്യാസ ഉപജില്ലകള്‍ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇരുവഞ്ഞിപ്പുഴ, കുറ്റ്യാടിപ്പുഴ എന്നിവ കരകവിഞ്ഞൊഴുകുകയാണ്. പുഴവെള്ളത്തിന് പിന്നാലെ കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ തെങ്ങുംപള്ളി ഭാഗത്ത് വനത്തിനുള്ളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഏക്കര്‍കണക്കിന് കൃഷി നശിച്ചു. പള്ളിക്കുന്നേല്‍ വിനോദിന്റെ വീടീനു സമീപമാണ് ഉരുള്‍പൊട്ടിയത്. കാരശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലെ പുഴയോര, വയലോരവാസികള്‍ ഒഴിഞ്ഞുപോകേണ്ട സ്ഥിതിയാണ്.

landsliding-

പുഴയുടെ സമീപ പ്രദേശങ്ങള്‍ ഇടിഞ്ഞുതാഴുന്നതും ഭീഷണിയായിട്ടുണ്ട്. സ്വകാര്യവ്യക്തികളുടെത് ഉള്‍പ്പെടെ സ്ഥലങ്ങളാണ് ഇടിഞ്ഞുവീഴുന്നത്. തോട്ടുമുക്കം അങ്ങാടിക്കു സമീപത്തെ കുരിശുപള്ളിയുടെ സംരക്ഷണഭിത്തിയും മുറ്റവും മഴയില്‍ തകര്‍ന്നു. തൊട്ടുമുക്കത്ത് ചെറുപുഴ കരകവിഞ്ഞ് ഒഴുകുന്നു. മുക്കം ബസ് സ്റ്റാന്‍ഡില്‍ ഒരുക്കിയ താല്‍ക്കാലിക മുലയൂട്ടല്‍ മുറി കാറ്റില്‍ പറന്നുപോയി. കാരശേരി പഞ്ചായത്തിലെ വെന്റ് പൈപ്പ് പാലം-ആനയാംകുന്ന് റോഡ്, ആനയാംകുന്ന്-മാന്തറ റോഡ്, കക്കാട്-മാളിയേക്കല്‍-വലിയപറമ്പ് റോഡ് എന്നിവ വെള്ള്ത്തിനടിയിലായി. കൂമ്പാറ-ആനക്കാംപൊയില്‍ റോഡില്‍ അനക്കല്ലുംപാറയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

കുളിരാമുട്ടി സ്രാമ്പി പ്രദേശത്ത് മണ്ണിടിഞ്ഞു. രണ്ടു വീടുകള്‍ അപകട ഭീഷണിയിലായി. തിരുവമ്പാടി വില്ലേജ് ഓഫിസിനു സമീപത്തെ വീടുകളിലേക്ക് വെള്ളംകയറി. ആനക്കാമപൊയില്‍ റോഡില്‍ കുറ്റ്യാടി ജങ്ഷന്‍, ഓമശേരി റോഡില്‍ ഈര്‍പ്പ് ഭാഗങ്ങളില്‍ വെള്ളംകയറി ഗതാഗതം തടസപ്പെട്ടു.

Kozhikode
English summary
Kozhikode Local News about heavy rain in kozhikkode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X