കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മരം വീണ് തകര്‍ന്ന ഗേറ്റ് തുറന്നില്ല; പെരുവണ്ണാമൂഴിയില്‍ സന്ദര്‍ശകര്‍ക്ക് മലകയറ്റം

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: പെരുവണ്ണാമൂഴിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് അധികൃതരുടെ നിസസംഗത മൂലം കുത്തനെയുള്ള മലയറേണ്ട അവസ്ഥ. കഴിഞ്ഞ മാസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വിനോദ സഞ്ചര കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലെ കവല്‍പുര തകര്‍ന്നതിനാല്‍ ഇതുവഴിയുള്ള പ്രവേശനവും തിരിച്ചുള്ളതായ്രയും അധികൃതര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള ഈ കവാടം അടച്ചതോടെ പഴയ പൊലീസ് സേ്റ്റഷനു സമീപത്തെ ഗയ്റ്റ്‌വഴി പ്രവേശിക്കുന്ന സന്ദര്‍ശകര്‍ അതുവഴിതന്നെ തിരിച്ചു വരണം. ഇതുവഴി പ്രവേശിച്ച സന്ദര്‍ശകര്‍ അണക്കെട്ടിന്റെ മേല്‍ഭാഗത്തു നിന്ന് കാഴ്ചകള്‍ കണ്ട ശേഷം പൂന്തോട്ടത്തിലെ വിശ്രമങ്ങള്‍ക്കും കാഴ്ചകള്‍ക്കുമായി കുത്തനെയുള്ള പടികള്‍ ഇറങ്ങി താഴ്ഭാഗത്തേക്ക് വന്നതിനുശേഷം തകര്‍ന്ന കാവല്‍പുരക്ക് സമീപത്തെ കവാടത്തിലൂടെ പുറത്തേക്ക് പോവുകയായിരുന്നു പതിവ്.

 peruvannamoozhi

ഇത് അടഞ്ഞു കിടക്കുന്നതിനാല്‍ ഈപടവുകളത്രയും കയറി വേണം തിരിച്ചു വരാന്‍. താത്കാലിക കാവല്‍പുര സജ്ജമാക്കി പുറത്തേക്കുള്ള വഴി തുറന്നുകൊടുക്കാതെ കുറ്റ്യാടി ജലസേചന വകുപ്പധികൃതര്‍ സന്ദര്‍ശകരെ ബുദ്ധിമുട്ടിക്കുകയാണ്. വൃദ്ധരും കുട്ടികളും പടി കയറാന്‍ ബുദ്ധിമുട്ടുള്ളവരുമാണു കൂടുതല്‍ പ്രയാസം നേരിടുന്നത്. കാവല്‍പുര പുതുക്കിപ്പണിയാന്‍ ഒന്നര ലക്ഷത്തോളം രൂപയുടെ എസ്റ്റിമേറ്റ് സര്‍ക്കാറിനു സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അത് നടപ്പിലാകാന്‍ കാലം കുറെ കഴിയണം.

Kozhikode
English summary
Kozhikode Local News about peruvannamoozhi dam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X