കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതാണ് കോഴിക്കോട്; പ്രളയബാധികർക്ക് വേണ്ടി ന്യായാധിപരും ചുമടെടുത്തു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ ജില്ലയിലെ ന്യായാധിപന്മാരും ബാര്‍ അസോസിയേഷനിലെ വക്കീലന്മാരും ജീവനക്കാരും ഗുമസ്തരും ചുമടെടുത്തു. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കലക്ഷന്‍ സെന്ററില്‍ ഞായറാഴ്ച ഗൗണ്‍ അണിയാതെ ന്യായാധിപരും അഭിഭാഷകരും സന്നദ്ധസേവകരായി മാറുകയായിരുന്നു.

<strong>ദാദയെ അനുസ്മരിപ്പിച്ച് ജയമാഘോഷം... കര്‍ണാടകയില്‍ ഷര്‍ട്ടൂരി ആഘോഷവുമായി ബിജെപി സ്ഥാനാര്‍ത്ഥി</strong>ദാദയെ അനുസ്മരിപ്പിച്ച് ജയമാഘോഷം... കര്‍ണാടകയില്‍ ഷര്‍ട്ടൂരി ആഘോഷവുമായി ബിജെപി സ്ഥാനാര്‍ത്ഥി

രാജ്യത്തിനകത്തും പുറത്തുംനിന്ന് എത്തുന്ന ടണ്‍കണക്കിന് ഭക്ഷണസാധനങ്ങളും വസ്തങ്ങളും കമ്പിളി പുതപ്പുകളും ക്രമീകരിക്കുന്നതിന് ആഴ്ചകളായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഞായറാഴ്ച കോഴിക്കോട് ബാര്‍ അസോസിയേഷനാണ് നേതൃത്വം നല്‍കിയത്. ജില്ലാ കളക്ടര്‍ യു വി ജോസ് സെന്റര്‍ സന്ദര്‍ശിച്ച് ആശംസകള്‍ അറിയിച്ചു.

Judges

ജില്ലാ ജഡ്ജ് എം ആര്‍ അനിത ഫസ്റ്റ് അഡിഷനല്‍ ജില്ലാ ജഡ്ജ് സി.സുരേഷ് കുമാര്‍, സെക്കന്റ് അഡിഷനല്‍ ജില്ലാ ജഡ്ജ് ഫോറസ്റ്റ് ട്രൈബ്യൂണല്‍ പി. സെയ്തലവി, മൂന്നാം അഡിഷണല്‍ ജില്ലാ ജഡ്ജ് വഖഫ് ട്രൈബ്യൂണല്‍ നസീറ, നാലാം അഡിഷണല്‍ ജില്ല ജഡ്ജ് പി.വി.ബാലകൃഷ്ണന്‍, അഞ്ചാം അഡീഷണല്‍ ജില്ലാ ജഡ്ജ് കെ. സോമന്‍, മാറാട് കേസ് സ്‌പെഷ്യല്‍ ജഡ്ജ് എം.പി. സ്‌നേഹലത, മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യൂണല്‍ ടി. പ്രഭാത് കുമാര്‍ വിജിലന്‍സ് ജഡ്ജ് കെ. ജയകുമാര്‍, ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കെ. ലില്ലി, സബ് ജഡ്ജ്മാരായ എം.പി.ജയരാജ്, ജി.രാജേഷ് എ.ജി.സതീഷ് കുമാര്‍, മജിസ്‌ട്രേറ്റുമാരായ രാജീവ്, ബിജു, വിനോദ്, മുന്‍സിഫുമാരായ കെ കെ കൃഷ്ണകുമാര്‍, ബി. കരുണാകരന്‍ എന്നിവര്‍ സേവന സന്നദ്ധരായി രംഗത്തിറങ്ങി.

ഇവര്‍ക്കൊപ്പം കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ 150 അഭിഭാഷകര്‍, വക്കീല്‍ ഗുമസ്തന്മാര്‍, കോടതി ജീവനക്കാര്‍ എന്നിവരുംപങ്കെടുത്തു. ജുഡിഷ്യല്‍ ഓഫിസര്‍മാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത് കൗതുകമായി. സമാനതകള്‍ ഇല്ലാത്ത സഹായപ്രവാഹമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍.

പ്രവാസികള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ നിര്‍ദേശം ഏറ്റെടുത്തുവെന്നത് ആത്മവിശ്വാസം പകരുകയാണ്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഇത്തരം കൂട്ടായ്മ ശക്തിപകരുമെന്നും മന്ത്രി പറഞ്ഞു. നളന്ദ ഓഡിറ്റോറിയത്തില്‍ വിഭവസമാഹരണം സംബന്ധിച്ച് പ്രവര്‍ത്തനങ്ങള്‍ അറിയിക്കുന്നതിനായി ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ആവശ്യമുള്ള ഇടങ്ങളിലെല്ലാം കൃത്യമായി സാധനങ്ങളും സേവനങ്ങളും എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനം പോലെ പുനരധിവാസ പ്രവര്‍ത്തനത്തിനും ദുരിതബാധിതമേഖലകളില്‍ റവന്യൂ ഉദ്യോഗസ്ഥരേയും തദ്ദേശ സ്ഥാപന പ്രതിനിധികളേയും നിയോഗിച്ചിട്ടുണ്ട്. ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് കേരളത്തെ കെടുതികളില്‍ നിന്ന് കരകയറ്റുന്നതിന് ആവശ്യമെന്നും മന്ത്രി പറഞ്ഞു.

Kozhikode
English summary
Kozhikode Local News about judges and advocates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X