പ്രളയത്തിനു ശേഷം കോഴിക്കോട്ട് അടുത്ത വെല്ലുവിളി; ജില്ലയിൽ എലിപ്പനി പടരുന്നു...
കോഴിക്കോട്: ജില്ലയിൽ എലിപ്പനി പടരുന്നു. ഇതുവരെ മരണം ഏഴായി. ആഗസ്ത് 8 ന് ശേഷമുള്ള പ്രളയത്തെതുടര്‍ന്ന് മലിനജലവുമായുള്ള സമ്പര്‍ക്കം കൂടിയതാണ് എലിപ്പനി പടരാനുള്ള പ്രധാനകാരണം. എലി മൂത്രം,കന്നുകാലി മൂത്രം എന്നിവ വെള്ളത്തില്‍ കലര്‍ന്ന് മുറിവുകളിലൂടെ രോഗാണു ശരീരത്തില്‍ പ്രവേശിക്കുകയും കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രതിരോധമരുന്നുകള്‍ കഴിക്കുന്നതു വഴി രോഗം പടരുന്നത് തടയാന്‍ സാധിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ പറഞ്ഞു.
ഡിഎംഡികെ നേതാവും തമിഴ് നടനുമായ ക്യാപ്റ്റൻ വിജയകാന്ത് ആശുപത്രിയിൽ, അഭ്യൂഹങ്ങൾ പരത്തരുതെന്ന് ഡിഎംഡികെ
ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലുമായി ഇതിനോടകം നാല് ലക്ഷം പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു കഴിഞ്ഞു. എറ്റവും കൂടുതല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച ബേപ്പൂര്‍, ഒളവണ്ണ, കടലുണ്ടി, ചാലിയം മേഖലകളിലാണ് പ്രധാനമായും അസുഖം പടരുന്നത്. 90 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരെ ജില്ലയില്‍ വിവിധയിടങ്ങളിലായി വിന്യസിക്കും. വീടുകയറി ജാഗ്രതാ നിര്‍ദ്ദേശവും പ്രതിരോധമരുന്ന് വിതരണവും നല്കാന് ഇവരെ ഉപയോഗപ്പെടുത്തും.
രോഗലക്ഷണങ്ങള്‍ ഇല്ല എന്ന കാരണത്താല്‍ പ്രതിരോധമരുന്ന് കഴിക്കാതിരിക്കാന്‍ പാടില്ല. ആരോഗ്യപ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്ന ഡോക്സിസൈക്ലിന്‍ ഗുളികകള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം. ഗര്‍ഭിണികള്‍,അലര്‍ജിയുള്ളവര്‍,എട്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം മാത്രം പ്രതിരോധമരുന്നുകള്‍ കഴിക്കുക.
കടുത്ത പനി, ഛര്‍ദ്ദി,ശ രീര വേദന, കണ്ണില്‍ ചുവപ്പ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍ ആശുപത്രികളില്‍ തന്നെ വൈദ്യ സഹായം തേടണം. വ്യക്തി ശുചിത്വം, ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ എന്നിവ കൃത്യമായി പാലിക്കുകയും സ്വയം ചികിത്സ നടത്താതിരിക്കുകയും ചെയ്യണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
യോഗത്തില്‍ വി.കെ.സി മമ്മദ് കോയ എം.എല്‍.എ, ജില്ലാ കലക്ടര്‍ യുവി ജോസ്, സബ്കലക്ടര്‍ വി.വിഘ്നേശ്വരി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി.ആര് രാജേന്ദ്രന്, ഡോ.എ നവീന്‍,കോര്പറേഷന് ഹെല്‍ത്ത് ഓഫീസര്‍.ഡോ.ആര്.എസ് ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൂടുതൽ കോഴിക്കോട് വാർത്തകൾView All
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.