കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതാണ് രാഘവേട്ടൻ, ഇതാവണം എംപി; ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തിയിലൂന്നി, കുപ്രചാരണങ്ങളെ നിഷ്പ്രഭമാക്കി സ്ഥാനാർഥി എംകെ രാഘവന്റെ പ്രഭാഷണം, ശേഷം സ്ഥാനാർത്ഥിയെ പൊതിഞ്ഞ് ജനകൂട്ടം!!

  • By Desk
Google Oneindia Malayalam News

MK Raghavan
എലത്തൂർ: പുതിയാപ്പ കടലോര പാതയുടെ കിഴക്കുവശത്തെ കാത്തിരിപ്പ് ബസ് സ്റ്റോപ്പ് പരിസരം. അവധി ദിവസത്തിന്റെ ആലസ്യം ഒട്ടും ഏശാതെ വലിയൊരു ജനക്കൂട്ടം കാത്തിരിക്കുകയാണ്, അവരുടെ പ്രിയപ്പെട്ട എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ എം.കെ രാഘവനെ കാണാൻ. സ്ഥാനാർഥി എത്തി. അട്ടിയിട്ട ശബ്ദ പേടകങ്ങളിൽനിന്ന് ഉജ്ജ്വല വാഗ്ധോരണികൾ. കഴിഞ്ഞ 10 വർഷത്തെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ്, ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തിയിലൂന്നി, കുപ്രചാരണങ്ങളെ നിഷ്പ്രഭമാക്കി സ്ഥാനാർഥി എം.കെ രാഘവന്റെ പ്രഭാഷണം.

<strong>ഇടത് എംപിമാർ പരാജയം; എന്തു നിലപാടാണ് പാർലമെന്റിൽ സ്വീകരിച്ചതെന്നറിയാൻ ജനങ്ങൾക്കു താൽപ്പര്യമുണ്ടെന്ന് എംകെ രാഘവൻ</strong>ഇടത് എംപിമാർ പരാജയം; എന്തു നിലപാടാണ് പാർലമെന്റിൽ സ്വീകരിച്ചതെന്നറിയാൻ ജനങ്ങൾക്കു താൽപ്പര്യമുണ്ടെന്ന് എംകെ രാഘവൻ

പ്രസംഗം കഴിഞ്ഞപ്പോൾ ഒരുകൂട്ടമാളുകൾ എം.കെ രാഘവനെ പൊതിഞ്ഞു. അവർക്ക് പുതിയാപ്പ ഫുട്ബോൾ ഗ്രൗണ്ടിൽ വെള്ളവും വെളിച്ചവും വേണം. ഡ്രസിങ് റൂം വേണം. ടോയ്ലറ്റും ബാത്ത് റൂമും വേണം. രാഘവേട്ടന്റെ ഇത്തവണത്തെ പാർലമെന്റംഗത്വ കാലം കഴിഞ്ഞുവെന്ന് അവർക്കറിയാം. പക്ഷെ, ഇനിയൊരു തവണ കൂടി രാഘവേട്ടൻ എം.പിയായി വരാൻ അവർ കാത്തിരിക്കുന്നു. നാടിന്റെ ഏതാവശ്യത്തിനും എളുപ്പം സമീപിക്കാൻ കഴിയുന്ന രാഘവേട്ടൻ തങ്ങളുടെ ആവശ്യങ്ങൾ നിരസിക്കില്ലെന്നും അവർക്കുറപ്പുണ്ട്.

ഞായറാഴായ എലത്തൂർ മണ്ഡലത്തിലായിരുന്നു എം.കെ രാഘവന്റെ തെരഞ്ഞെടുപ്പു പര്യടനം. പുന്നശേരി അമ്പലമുക്കിൽ തുടക്കം. രാമല്ലൂർ, നടുവല്ലൂർ, ബാലുശേരി മുക്ക്, കുന്നത്തെരു, കള്ളങ്ങാടിത്താഴം, കൊളത്തൂർ നോർത്ത്, പട്ടർപാലം, മൈത്രി റോഡ്, ഹെൽത്ത് സെന്റർ മുക്ക്, നാലുവയൽ കോളനി, പെരുന്തുരുത്തി, എരഞ്ഞിക്കൽ വഴി മൊകവൂർ തടങ്ങാട്ടുവയലിൽ ഉച്ചവരെയുള്ള പരിപാടികൾക്ക് സമാപനം. കോൺഗ്രസ് എരഞ്ഞിക്കൽ മണ്ഡലം പ്രസിഡന്റ് സുരേഷ് മൊകവൂരിന്റെ വീട്ടിൽ നിന്ന് ഉച്ചഭക്ഷണം.

ഉച്ചയ്ക്കുശേഷം ആദ്യ പൊതുപരിപാടി പുതിയാപ്പയിൽ. ശേഷം സുബ്രഹ്മണ്യക്ഷേത്രം റോഡ്, പുത്തലത്ത്താഴം, ഒറ്റത്തെങ്ങ്, പാർഥസാരഥി, ചെരട്ടാട്ട്താഴം, ഗുഡ്ലക്ക് ലൈബ്രറി, കല്ലുമ്പുറത്ത് താഴം, അമ്പലപ്പാട്, പള്ളിപ്പൊയിൽ, അടുവാറക്കൽ താഴം, കുരുവട്ടൂർ, ഗേറ്റ്ബസാർ, പുല്ലാളൂർ വഴി പൊയിൽത്താഴത്ത് സമാപനം.

വിവിധ കേന്ദ്രങ്ങളിൽ നാസർ എസ്റ്റേറ്റ്മുക്ക്, അറോട്ടിൽ കിഷോർ, കെ. സോമനാഥ്, ബിജേഷ് കക്കോടി, ടി.കെ രാജേന്ദ്രൻ മാസ്റ്റർ, കെ. ഹമീദ് മാസ്റ്റർ, പി. മോഹനൻ, പി. ശ്രീധരൻ മാസ്റ്റർ, കെ.സി ബാലകൃഷ്ണൻ, അക്കിനാരി മുഹമ്മദ്, ഒ.പി നസീർ, പി. ശ്രീധരൻ മാസ്റ്റർ, ദിനേശ് പെരുമണ്ണ, ഐ പി രാജേഷ്, എം ധനീഷ് ലാൽ, ജാഫർ സാദിഖ്, സി വി ജിതേഷ്, അംശുലാൽ പൊന്നാറത്ത് തുടങ്ങിയവർ സംസാരിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Kozhikode
English summary
Kozhikode UDF candidate MK Raghavan's speech in Puthiyappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X