കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കയ്യും കാലും വെട്ടും': ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിന് ഇരയായവരുടെ അഭിഭാഷകയ്ക്ക് ഭീഷണി

Google Oneindia Malayalam News

കോഴിക്കോട്: ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിന് ഇരയായ കോഴിക്കോട് മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ അഭിഭാഷകയ്ക്ക് വധഭീഷണിയെന്ന് ആരോപണം. സുപ്രീംകോടതി അഭിഭാഷകയായ ബബിലാ ഉമ്മര്‍ഖാന് നേരയാണ് ഭീഷണി. കോഴിക്കോട് ജില്ലാ കോടതിയിലെത്തിയപ്പോഴായിരുന്നു ഭീഷണണി. ഒരുപാട് ആളുകള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും ഒരു അശരീരി പോലെയാണ് ഭീഷണി ഉയർന്ന് വന്നതെന്നാണ് അഭിഭാഷക പറയുന്നത്. അവിടെ വെച്ച് തന്നെ പ്രതികരിച്ചെന്നും ബബിലാ ഉമ്മര്‍ഖാന്‍ കൂട്ടിച്ചേർത്തു.

ദിലീപ് കേസ്: 'പ്രോസിക്യൂഷന്റെ ആവശ്യം നടക്കില്ല', കൃത്യമായ നിർദ്ദേശമുണ്ടെന്ന് കോടതിദിലീപ് കേസ്: 'പ്രോസിക്യൂഷന്റെ ആവശ്യം നടക്കില്ല', കൃത്യമായ നിർദ്ദേശമുണ്ടെന്ന് കോടതി

തൊട്ടടുത്ത ദിവസം പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ തന്റെ ജീവന് ഭീഷണിയുണ്ടാവുമെന്ന് അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ കേസില്‍ സ്വകാര്യഹര്‍ജി നല്‍കാന്‍ ഇക്കഴിഞ്ഞ 13ന് കോടതിയില്‍ എത്തിയതായിരുന്നു അഭിഭാഷക.

സുരക്ഷാ ജീവനക്കാരനെ ചവിട്ടിയ ചെരുപ്പ് ആയുധമായി

സുരക്ഷാ ജീവനക്കാരനെ ചവിട്ടിയ ചെരുപ്പ് ആയുധമായി കണക്കാക്കി 326-ാം വകുപ്പ് കൂടി ചേര്‍ക്കണമെന്നാണ് അഭിഭാഷകയുടെ ആവശ്യം. പ്രതികള്‍ക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ സിസിടിവി ക്യാമറ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് നേരിട്ട് ഈ ദൃശ്യങ്ങള്‍ കോടതിയെ ഏല്‍പ്പിക്കണമെന്നും സ്വകാര്യ ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നുണ്ട്.

കേസില്‍ പ്രതികളായ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ

അതേസമയം, കേസില്‍ പ്രതികളായ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ഡി വൈ എഫ് ഐ ജില്ലാ ജോയിന്‍ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ അരുണ്‍, ബ്ലോക്ക്‌ സെക്രട്ടറി അശ്വിൻ, പ്രവർത്തകരായ സജിൽ മഠത്തിൽ, രാജേഷ്, നിഖിൽ, ഷബീർ, ജിതിൻ രാജ് തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികള്‍

അരുണ്‍ ഉള്‍പ്പടെ പതിനാറ് പേര്‍ക്കെതിരെയായിരുന്നു കേസ്

അരുണ്‍ ഉള്‍പ്പടെ പതിനാറ് പേര്‍ക്കെതിരെയായിരുന്നു കേസ്. ആശുപത്രി സുരക്ഷാ നിയമം, അന്യായമായി സംഘം ചേരല്‍, മര്‍ദ്ദനം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് പൊതുപ്രവർത്തകരെ അക്രമിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഉള്‍പ്പടെ പ്രതികള്‍ക്കെതിരെ ചേർത്തു.

മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണം

മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണം എന്നാവശ്യപ്പെട്ട് എത്തിയ അരുണിനേയും സംഘത്തേയും തടഞ്ഞതാണ് മർദ്ദനത്തിന് കാരണം. ക്രൂരമായ മർദ്ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അക്രമത്തില്‍ വിനേഷന്‍, ശ്രീലേഷ്, രവീന്ദ്ര പണിക്കർ എന്നീ മൂന്ന് സുരക്ഷ ജീവനക്കാർക്കും മാധ്യമം ലേഖകന്‍ ഷംസുദ്ദീനുമാണ് മർദ്ദനമേറ്റത്.

കോഴിക്കോട് മെഡിക്കൽ കോളെജിലെ താൽക്കാലിക

അതേസമയം, കോഴിക്കോട് മെഡിക്കൽ കോളെജിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരുമായുണ്ടായ സംഘർഷത്തിൽ പ്രതിയാണെന്ന് പോലീസ് ആരോപിക്കുന്ന ആളുകളുടെയും നിരപരാധികളുടെയും ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും നിരന്തരം കയറി ഭീഷണിപ്പെടുത്തുന്ന രീതിയാണ് പോലീസ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് ഡി വൈ എഫ് ഐ ജില്ലാ നേതൃത്വം രംഗത്ത് എത്തി.

പൂർണ്ണ ഗർഭിണിയായ സ്ത്രീയെ കുടുംബശ്രീ ഹോട്ടലിൽ

പൂർണ്ണ ഗർഭിണിയായ സ്ത്രീയെ കുടുംബശ്രീ ഹോട്ടലിൽ നിന്നും പരസ്യമായി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന സാഹചര്യം ഇന്നലെയുണ്ടായി. ഉന്നത പോലീസ് ഉദ്യോഗസ്ഥ നിർദേശപ്രകാരം കേരളത്തിലെ പോലീസ് നയത്തിനെതിരായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാക്കമ്മറ്റി മുഖ്യമന്ത്രിയ്ക്കും,പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചെന്നും സംഘടന നേതൃത്വം അറിയിച്ചു.

ഇന്ത്യാവിഷനുള്ളില്‍ സംഭവിച്ചത് എന്ത്; ചാനല്‍ പൂട്ടിയത് എങ്ങനെ? സനീഷ് ഇളയിടത്ത് തുറന്ന് പറയുന്നുഇന്ത്യാവിഷനുള്ളില്‍ സംഭവിച്ചത് എന്ത്; ചാനല്‍ പൂട്ടിയത് എങ്ങനെ? സനീഷ് ഇളയിടത്ത് തുറന്ന് പറയുന്നു

Kozhikode
English summary
lawyer of the victims of assault by Kozhikode DYFI workers was threatened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X