• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബാലുശേരിയുടെ തട്ടകത്തില്‍ പ്രദീപ് കുമാറിന്റെ തേരോട്ടം, കുന്നും മലയും താണ്ടിയുള്ള വീറുറ്റ പ്രചാരണം

  • By Desk

കോഴിക്കോട്: കോഴിക്കോടിന്റെ പച്ചവിരിപ്പിട്ട ഭൂപ്രദേശമാണ് ബാലുശേരി അസംബ്ലി മണ്ഡലത്തിലേറെയും. ഇടതുപക്ഷം തുടര്‍ച്ചയായി കയ്യടക്കുന്ന മണ്ഡലം. ഞായറാഴ്ചത്തെ ഒഴിവുദിനത്തില്‍ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ. പ്രദീപ് കുമാറിന്റെ പ്രചരണ പരിപാടി ബാലുശേരിയിലായിരുന്നു. കുന്നും മലയും താണ്ടിയുള്ള വീറുറ്റ പ്രചാരണം. വാദ്യമേളങ്ങളോടെ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കല്‍, വരവറിയിച്ചുകൊണ്ട് മാലപ്പടക്കങ്ങളും പൊട്ടിത്തെറിച്ചു.

നഖവും മുടിയും പിഴുതെറിഞ്ഞു; സ്ത്രീധന തുകയുടെ പേരിൽ 22കാരിക്ക് ക്രൂര മർദ്ദനം

തുടര്‍ന്ന് പുലികളിക്കാരും തെയ്യവും കടന്നു വന്നു. നരയം കുളത്തെ സ്വീകരണത്തിന് തീര്‍ത്തും ഉത്സവാന്തരീക്ഷം. രാവിലെ കാവുന്തറയില്‍ നിന്നായിരുന്നു പ്രചരണ പരിപാടികള്‍ക്ക് തുടക്കം. പുരുഷന്‍ കടലുണ്ടി എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. മെഹബൂബ്, എല്‍ഡിഎഫ് മണ്ഡലം കമ്മറ്റി സെക്രട്ടറി വി.എം. കുട്ടിക്കൃഷ്ണന്‍, ചെയര്‍മാന്‍ സുധാകരന്‍, സി.എം.ശ്രീധരന്‍, എന്‍. നാരായണ കിടാവ്, അഡ്വ. ജംഷീര്‍ തുടങ്ങിയ നേതാക്കള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചരണത്തിനുണ്ടായിരുന്നു.

മന്ദംകാവിലെ സ്വീകരണ ചടങ്ങില്‍ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് സമീപകാലത്തു മാത്രം കടന്നു വന്ന ട്രാന്‍സ് ജന്റര്‍ സമൂഹത്തിന്റെ പ്രതിനിധിയായ ഭാവന സ്ഥാനാര്‍ത്ഥിയെ ഹാരമണിയിച്ചു. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ഇരുചക്രവാഹനത്തില്‍ ചുവന്ന വസ്ത്രമണിഞ്ഞ് രക്തപതാകയേന്തിയ യുവാക്കള്‍. അവരാണ് സ്വീകരണ സ്ഥലങ്ങളിലേക്ക് പ്രദീപ് കുമാറിനെ ആനയിച്ചു കൊണ്ടുവന്നത്.

നടുവണ്ണൂര്‍, തിരുക്കോട്ട്, കുന്നുംപൊയില്‍, മാട്ടനോട്, ചെറുകാട്, കോളോത്തുവയല്‍, എന്നിവിടങ്ങിലായിരുന്നു ഉച്ചവരെയുള്ള പര്യടനം. ഉച്ചതിരിഞ്ഞ് നിര്‍മ്മല്ലൂര്‍, പനങ്ങാട് നോര്‍ത്ത്, കണ്ണാടിപ്പൊയില്‍, ഏഴുകണ്ടി, കാപ്പിയില്‍, രാജഗിരി, കേളോത്ത്, നെരോത്ത്, കരുമല, മണ്ണാം പൊയില്‍, കുന്നത്തൊടി, ചിറപ്പുറത്ത് വയല്‍, പൂക്കോട്, കുനിയില്‍ കടവ്, തോരായി, നാറാത്ത്, ഒള്ളൂര്‍ നോര്‍ത്ത് എന്നിവിടങ്ങള്‍ പിന്നിട്ട് കക്കഞ്ചേരിയില്‍ സമാപനം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Kozhikode

English summary
LDF Kozhikode candidate Pradeep Kumar's election campaign in Balussery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X