• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കക്കാടംപൊയിലിൽ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകം; പ്രതി പിടിയിൽ

  • By Desk

കൂടരഞ്ഞി: കക്കാടംപൊയിൽ താഴേകക്കാട് ആദിവാസി കോളനിയിലെ കരിങ്ങാതൊടി രാജന്റെ ഭാര്യ രാധിക(38) ഷോക്കേറ്റ് മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതി കൂമ്പാറ ബസാർ സ്വദേശി ചക്കാലപ്പറമ്പിൽ ഷെരീഫിനെ(48) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് രാധികയെ കക്കാടംപൊയിൽ അകമ്പുഴയിലുള്ള കൃഷിസ്ഥലത്തെ ഷെഡ്ഡിനു മുന്നിൽ ഷോക്കേറ്റ് മരിച്ചനിലയിൽ കാണപ്പെട്ടത്.

ഓണ്‍ലൈന്‍ തട്ടിപ്പിലുടെ മലയാളികളുടെ പണം തട്ടിയ സംഘത്തലവനായ കാമറൂണ്‍ സ്വദേശി പിടിയില്‍, പ്രതി ഇന്ത്യയിലെത്തയത് മെഡിക്കല്‍ വിസയില്‍

തുടർന്ന് രാധികയോടൊപ്പം കൃഷിസ്ഥലത്ത് ജോലിചെയ്തിരുന്ന ഷെരീഫും സമീപത്ത് ഡിസാസ്റ്റർ മാനേജ്മെൻറ് ട്രെയിനിങ് നടത്തിയിരുന്ന കർമ്മ ഓമശ്ശേരിയുടെ പ്രവർത്തകരും ചേർന്നാണ് രാധികയെ തിരുവമ്പാടി ലിസ ഹോസ്പിറ്റലിൽ എത്തിച്ചത്. അവിടെനിന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതശരീരത്തിൽ കണ്ട ബലപ്രയോഗം നടന്നതിന്റെ പാടുകളാണ് മരണത്തിൽ സംശയത്തിനിടയാക്കിയത്.

 അന്വേഷണം നിര്‍ണായകം

അന്വേഷണം നിര്‍ണായകം

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ജി. ജയദേവ് ഐ.പി.എസിന്റെ നിർദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി പി.ബിജുരാജിന്റെ നേതൃത്വത്തിൽ തിരുവമ്പാടി എസ്ഐ സനൽരാജും താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പോലീസിന്റെ പിടിയിലായത്. മരിച്ച രാധികയും പ്രതി ശരീഫും കഴിഞ്ഞ എട്ടു വർഷത്തോളമായി ഒരുമിച്ചാണ് അകമ്പുഴയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വാഴകൃഷി ചെയ്തുകൊണ്ടിരുന്നത്. അതിനിടയിൽ ഇരുവരും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് രാധികയെ കൊലപ്പെടുത്താൻ കാരണമായതെന്ന് പ്രതി ചോദ്യം ചെയ്യലിനിടയിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ബൈക്കില്‍ രക്ഷപ്പെട്ടു

ബൈക്കില്‍ രക്ഷപ്പെട്ടു

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷെരീഫും രാധികയുമായി ഇതിനെചൊല്ലി വഴക്കുണ്ടാക്കുണ്ടായിരുന്നു. കൊലനടന്ന ദിവസം ഇരുവരും നന്നായി മദ്യപിച്ചിരുന്നു. തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മദ്യലഹരിയിൽ പരസ്പരം കയ്യേറ്റം ചെയ്യുകയും തുടർന്ന് ഷെരീഫിന്റെ കഴുത്തിൽ രാധിക പിടിമുറുക്കിയതോടെ ഷെരീഫ് രാധികയെ മർദ്ദിക്കുകയും പുറത്തേക്ക് ഓടുകയും ചെയ്തു. കുറച്ചു സമയത്തിനുശേഷം ഷെഡ്ഡിൽ തിരിച്ചെത്തിയ ഷെരീഫ് മദ്യലഹരിയിൽ നിലത്തുകിടക്കുന്ന രാധികയെ എടുത്തുകൊണ്ടുപോയി ഷെഡ്ഡിനുള്ളിലെ മുറിയിൽ കിടത്തി വൈദ്യുത മീറ്ററിൽ നിന്നും വരുന്ന കണക്ഷനിൽ വയർ ഘടിപ്പിച്ച് കയ്യിൽ ഷോക്കേൽപ്പിക്കുകയായിരുന്നു. ഷോക്കേറ്റ രാധികയുടെ മരണവെപ്രാളം കണ്ട് ഷെഡിനു പുറത്തേക്കോടിയ ഷെരീഫ് പുറത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് എടുത്ത് ആരുംകാണാതെ രക്ഷപ്പെടാൻ ശ്രമിച്ചു.

 നാട്ടുകാരെ അറിയിച്ചു

നാട്ടുകാരെ അറിയിച്ചു

എന്നാൽ നാളുകളായി താൻ നടത്തിവന്നിരുന്ന വൈദ്യുതി മോഷണം നാട്ടുകാരും അധികൃതരും കാണാൻ ഇടയാകുമെന്ന് മനസ്സിലാക്കിയ പ്രതി റോഡ് സൈഡിൽ ഉള്ള മറ്റൊരു പറമ്പിൽ ബൈക്ക് കയറ്റി നിർത്തി ഷെഡ്ഡിനു പുറകിലൂടെ വന്ന് മുഴുവൻ ഇലക്ട്രിക് വയറുകളും കത്തിയെടുത്തു മുറിക്കുകയും മീറ്റർ ബോർഡും മറ്റും അടിച്ചുതകർക്കുകയും ചെയ്തു. തുടർന്ന് രാധികയുടെ മൃതദേഹം സംഭവസ്ഥലത്തു നിന്നും പുറത്തേക്ക് വലിച്ചു ഷെഡ്ഡിനു മുൻവശം കൊണ്ടുപോയിവെച്ചു കരഞ്ഞു ബഹളം വച്ച് ആളുകളെ അറിയിക്കുകയായിരുന്നു. ഷെരീഫിന്റെ കരച്ചിൽ കേട്ട് ഓടിക്കൂടിയ അയൽവാസികളും തൊട്ടടുത്ത് ക്യാമ്പ് നടത്തുകയായിരുന്ന കർമ്മ ഓമശ്ശേരിയുടെ പ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴും ആശുപത്രിയിലേക്ക് പോകാൻ തയ്യാറാകാതെ മാറിനിന്ന ഷെരീഫിനെ അന്നുതന്നെ നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. നാട്ടുകാരുടെ നിർബന്ധംമൂലം വാഹനത്തിൽ കയറിയ ഷെരീഫ് ഭ്രാന്തമായ രീതിയിൽ അഭിനയിച്ചതും സമനില നഷ്ടപ്പെട്ട രീതിയിൽ സംസാരിച്ചതും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അന്നേദിവസം ഹോസ്പിറ്റലിൽ ചികിത്സതേടി പിറ്റേദിവസം ഹോസ്പിറ്റലിൽ നിന്ന് പുറത്തിറങ്ങിയതോടെ ഷെരീഫ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് കണ്ണൂരിൽ നിന്ന് വന്ന സൈൻറിഫിക് ഓഫീസർ ശേഖരിച്ച തെളിവുകളും പോലീസിന്റെ ചോദ്യം ചെയ്യലിലുമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

 പറഞ്ഞ കാര്യങ്ങള്‍ കള്ളം

പറഞ്ഞ കാര്യങ്ങള്‍ കള്ളം

ആദ്യമൊക്കെ താൻ ഷെഡ്ഡിലേക്ക് എത്തിയപ്പോൾ രാധിക മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് പറഞ്ഞ ഷെരീഫിന്റെ മൊഴിയിൽ വീണ്ടും ചോദിച്ചപ്പോൾ ഉണ്ടായ വൈരുധ്യമാണ് കൂടുതൽ സംശയിക്കുന്നതിനു കാരണമായത്. മാത്രമല്ല അന്നേദിവസം നന്നായി മദ്യപിച്ചിരുന്ന താൻ മദ്യം കഴിച്ചിട്ടില്ല എന്നും മദ്യപാനം നിർത്തിയിട്ട് ഒന്നര വർഷത്തോളമായി എന്നും പോലീസിനോട് നുണ പറഞ്ഞിരുന്നു. ഷെരീഫ് പലതവണകളായി ഒരുലക്ഷത്തോളം രൂപ രാധികയുടെ കയ്യിൽ നിന്ന് കടം വാങ്ങിയിരുന്നു. അത് തിരികെ ചോദിച്ചു പലപ്പോഴും രാധിക ഷെരീഫുമായി കലഹിച്ചിരുന്നു. മാത്രമല്ല ഇത്തവണ കൃഷിയിറക്കുമ്പോൾ തനിക്ക് തരാനുള്ള തുക നിർബന്ധമായും തന്നു തീർക്കണമെന്ന് രാധിക ഷെരീഫിനോട് പറഞ്ഞിരുന്നു..മോട്ടോർ സ്വിച്ച് ഓൺ ചെയ്യുന്നതിനിടയിൽ അബദ്ധത്തിൽ ഷോക്കേറ്റ് മരിച്ചു എന്നാണ് നാട്ടുകാർ കരുതിയിരുന്നത്.

 സ്ക്വാഡിന്റെ പിടിയില്‍

സ്ക്വാഡിന്റെ പിടിയില്‍

കോഴിക്കോട് റൂറൽ എസ്പി ജി. ജയദേവ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി പി.ബിജുരാജിന്റെ നേതൃത്വത്തിൽ തിരുവമ്പാടി എസ്ഐ സനൽ രാജ് ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, സീനിയർ സിപിഒ ഷിബിൽ ജോസഫ്, സിപിഒ ഷെഫീഖ് നീലിയാനിക്കൽ, തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ എസ്ഐ സദാനന്ദൻ, എഎസ്ഐ സൂരജ്, മനോജ് സിപിഒമാരായ പ്രജീഷ്, രാംജിത്ത്, സപ്നേഷ്, ജിനേഷ് കുര്യൻ,ഷിജു, ബോബി,വനിതാ സിപിഒ സ്വപ്ന എന്നിവർ ചേർന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തുു.

Kozhikode

English summary
man arrested in tribal woman murder case in kakkadampoyil

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more