കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംകെ രാഘവൻ- ടിവി9 ഒളികാമറ വിവാദം: 2014ലെ തിരഞ്ഞെടുപ്പിന് 20 കോടി രൂപ ചെലവഴിച്ചു, അന്വേഷണം വേണമെന്ന്!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ എംകെ രാഘവൻ ടിവി9 വാർത്താസംഘത്തിന്റെ ഒളിക്യാമറാ വിവാദത്തിന് പിന്നാലെ പുതിയ വെളിപ്പെടുത്തല്‍. 2014ലെ തെരഞ്ഞെടുപ്പിനു 20 കോടി രൂപ ചെലവഴിച്ചെന്നു എംപി പറയുന്നുണ്ട്. ഇതിൽ രണ്ടുകോടി രൂപ പാർട്ടി നൽകിയെന്നും എംകെ രാഘവന്‍ പറയുന്നു. ഹോട്ടൽ തുടങ്ങാൻ കോഴിക്കോട് നഗരത്തിൽ സ്ഥലം തരപ്പെടുത്തി നൽകാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ ചാനൽസംഘത്തോട് എംപി സംസാരിക്കുന്ന ദൃശ്യങ്ങളാണ് അവർ പുറത്തുവിട്ടിട്ടുള്ളത്.

<strong>ഒളിക്യാമറ ദൃശ്യങ്ങള്‍: രാഘവനെതിരെ കുരുക്ക് മുറുകുന്നു, തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ റിപ്പോര്‍ട്ട് തേടി</strong>ഒളിക്യാമറ ദൃശ്യങ്ങള്‍: രാഘവനെതിരെ കുരുക്ക് മുറുകുന്നു, തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ റിപ്പോര്‍ട്ട് തേടി

ഉമേഷ് പാട്ടീൽ, കുൽദീപ് ശുക്ല, രാം കുമാർ, അഭിഷേക് കുമാർ, ബ്രിജേഷ് തിവാരി എന്നിവർ ഉൾപ്പെട്ട ചാനൽസംഘം കൺസൾട്ടെൻസി കമ്പനി പ്രതിനിധികളായാണ് എ കെ രാഘവനെ സമീപിച്ചത്. മാർച്ച് പത്തിന് കോഴിക്കോട് മധുരവനം റോഡിലെ എംപിയുടെ അശോക വസതിയിലായിരുന്നു കൂടിക്കാഴ്ച.
സിങ്കപ്പൂർ ആസ്ഥാനമായുള്ള കമ്പനിക്കു ഹോട്ടൽ തുടങ്ങാൻ കോഴിക്കോട്ട് 15 ഏക്കർ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടാണ് സംഘം സമീപിച്ചത്. പകരം തിരഞ്ഞെടുപ്പു ചെലവിനു സഹായിക്കാമെന്നും സംഘം പറയുന്നു. ഒളികാമറയുണ്ടെന്നറിയാതെ എംപി തുറന്നുസംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ചെലവായത് 20 കോടി ?

ചെലവായത് 20 കോടി ?

തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും ഈ പണം തെരഞ്ഞെടുപ്പിന് ഹോഡിങ്ങ്‌സ്, ഫ്ളക്സ് തുടങ്ങിയവയുടെ പ്രിന്റിങ്ങിന് ഉപയോഗിച്ചതെന്നും എംപി പറയുന്നുണ്ട്. ഇതിൽ രണ്ടു കോടി രൂപ കോൺഗ്രസ്സ് നേതൃത്വം പണമായി എത്തിച്ചു തന്നു എന്നും വെളിപ്പെടുത്തുന്നു. അഞ്ചുകോടി വരെ സംഭാവന നൽകാൻ സന്നദ്ധത അറിയിച്ച സംഘത്തോട് ഡൽഹിയിലെ സെക്രട്ടറിയുമായി ബന്ധപ്പെട്ടാൽ മതിയെന്നാണ് എംപി പറയുന്നത്.

 വിജയ പ്രതീക്ഷയില്‍ വീണ്ടും

വിജയ പ്രതീക്ഷയില്‍ വീണ്ടും

കണ്ണൂർ സ്വദേശിയായ എം കെ രാഘവൻ മൂന്നാം വിജയം പ്രതീക്ഷിച്ചാണ് ഇത്തവണ മത്സരത്തിനിറങ്ങിയിരിക്കുന്നത്. കോഴിക്കോട്ടെ സ്ഥാനാർത്ഥി ആരാകണമെന്നതിൽ യുഡിഎഫ് നേതൃത്വത്തിനു സംശയമില്ലാതിരുന്നതിനാൽ ഏറെ മുമ്പുതന്നെ പ്രചാരണം ആരംഭിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പ്രചാരണം മുറുകുന്നതിനിടെയാണ് ഒളികാമറാദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ വ്യാജ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്നും ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുമെന്നും പൊതു ജീവിതം അവസാനിപ്പിക്കുമെന്നും എംകെ രാഘവന്‍ വ്യക്തമാക്കിയിരുന്നു.

 അന്വേഷണം ആവശ്യപ്പെട്ട് എംപിയുടെ പരാതി

അന്വേഷണം ആവശ്യപ്പെട്ട് എംപിയുടെ പരാതി


തന്റെ പേരിൽ പുറത്തുവിട്ട വീഡിയോ വാസ്തവവിരുദ്ധമാണെന്നും തന്റെ പ്രതിഛായയും സൽപ്പേരും ഇല്ലാതാക്കുന്നതിനാണ് ഇത്തരമൊരു വീഡിയോ ഒളികാമറാ ഓപ്പറേഷനെന്ന പേരിൽ പുറത്തുവിട്ടതെന്നും എം.കെ. രാഘവൻ. ചതിക്കുക എന്ന ഉദ്ദേശത്തോടെ തന്നെ സമീപിച്ചവരാണ് ഇതിനു പിന്നിൽ. തന്നെ മോശമാക്കി ചിത്രീകരിക്കുന്നതിനു വേണ്ടി ദൃശ്യങ്ങളിൽ കൃത്രിമം നടത്തിയിട്ടുണ്ട്. പൊതുപ്രവർത്തകനും ജനപ്രതിനിധിയുമെന്ന നിലയിൽ നിരവധി പ്രശ്‌നങ്ങളിൽ ഇടപെടേണ്ടി വരാറുണ്ട്. സംഭവത്തിനു പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എംകെ രാഘവൻ എംപി സിറ്റി പോലീസ് കമ്മീഷണർക്കും തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടർക്കും പരാതി നൽകി. വിവാദദൃശ്യങ്ങൾ നീക്കം ചെയ്യാൻ നടപടി വേണമെന്നും പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്ന് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും അറിയിച്ചു.

ടിവി9 ഒളിക്യാമറാ വിവാദം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്ന് കരുതുന്നുണ്ടോ? കോഴിക്കോട് മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം..

Kozhikode
English summary
mk raghavan spents 20 crore in 2014 lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X