കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹരിതയ്ക്ക് പുതിയ കമ്മിറ്റി; കടുത്ത അതൃപ്തിയെന്ന് ഫാത്തിമ തഹ്‌ലിയ, ലീഗ് നേതൃത്വത്തെ അറിയിക്കും

Google Oneindia Malayalam News

കോഴിക്കോട്: എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഫാത്തിമ തഹ്‌ലിയ. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റാണ് തഹ്ലിയ. പുതിയ ഭാരവാഹികളോടല്ല എതിര്‍പ്പ്. തിരഞ്ഞെടുത്ത രീതിയോടാണ് വിയോജിപ്പുള്ളത്. മുസ്ലിം ലീഗ് നേതൃത്വത്തെ ഇക്കാര്യത്തില്‍ പ്രതികരണം അറിയിക്കും. പാര്‍ട്ടി വേദികളില്‍ പ്രതികരിക്കും. ഹരിതയോട് മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ച സമീപനത്തില്‍ വിയോജിപ്പുണ്ട്. വാര്‍ത്ത വന്നപ്പോഴാണ് കമ്മിറ്റിയെ കുറിച്ച് അറിയുന്നത്. കടുത്ത നീതി നിഷേധമാണ് ഹരിത ഭാരവാഹികള്‍ നേരിട്ടത്. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോള്‍ എംഎസ്എഫ് നേതൃത്വത്തോട് അഭിപ്രായം തേടേണ്ടതാണെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഗോള്‍ഡന്‍ വിസ കിട്ടിയ മൊയ്തീന്‍... കാരുണ്യക്കടല്‍, പഴയ ചുമട്ടുതൊഴിലാളിമമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഗോള്‍ഡന്‍ വിസ കിട്ടിയ മൊയ്തീന്‍... കാരുണ്യക്കടല്‍, പഴയ ചുമട്ടുതൊഴിലാളി

വനിതാ കമ്മീഷന് പരാതി നല്‍കിയവരെയും അവരെ പിന്തുണച്ചവരെയും വെട്ടിനിരത്തി എന്ന് പിരിച്ചുവിട്ട ഹരിത കമ്മിറ്റിയിലെ പ്രസിഡന്റ് മുഫീദ തസ്‌നി പ്രതികരിച്ചു. ലീഗ് നേതൃത്വം നേരിട്ട് ഭാരവാഹികളെ തീരുമാനിച്ചതിലുള്ള എതിര്‍പ്പാണ് പഴയ ഭാരവാഹികള്‍ പ്രകടിപ്പിക്കുന്നത്. ഹരിതയുടെ പഴയ ഭാരവാഹികള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഉന്നയിച്ചത്.

p

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിന്റെ വാക്കുകളല്ല ഹരിതയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. അതിന് മുമ്പ് തന്നെ വിവാദങ്ങളുണ്ട്. നവാസിന്റെ വാക്കുകള്‍ അവര്‍ ആയുധമാക്കുകയാണ് ചെയ്തത്. ചില ഭാരവാഹികള്‍ നിഗൂഡമായി പ്രവര്‍ത്തിച്ചു. നേതൃത്വം പലതവണ ആവശ്യപ്പെട്ടിട്ടും മുഖവിലക്കെടുത്തില്ല. പാണക്കാട് കുടുംബത്തിന്റെ നിര്‍ദേശം ലംഘിക്കുന്നത് അംഗീകരിക്കാനാകില്ല. ചര്‍ച്ചകളില്‍ ഒത്തുതീര്‍പ്പായി എന്ന് പറഞ്ഞവര്‍ പിന്നീട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മറിച്ചാണ് പ്രതികരിച്ചത്. അഭിപ്രായ വ്യത്യാസം പാര്‍ട്ടി വേദിയിലാണ് പറയേണ്ടിയിരുന്നത്. എന്നാല്‍ ഇവര്‍ പറഞ്ഞത് ചാനലുകളോടാണ്. നാല് വര്‍ഷമായി ഹരിതയുടെ യോഗത്തില്‍ പങ്കെടുക്കാത്തവര്‍ വരെ പരാതിയില്‍ ഒപ്പുവച്ചു. കൃത്യമായ അജണ്ടയോടെയാണ് അവര്‍ നീങ്ങിയതെന്നും പിഎംഎ സലാം പറയുന്നു.

അല്‍പ്പനേരം മുമ്പ് അദ്ദേഹം എന്നെ വിളിച്ചു; നന്ദി മമ്മൂക്ക... വേറിട്ട കുറിപ്പുമായി തൃശൂര്‍ കൗണ്‍സിലര്‍അല്‍പ്പനേരം മുമ്പ് അദ്ദേഹം എന്നെ വിളിച്ചു; നന്ദി മമ്മൂക്ക... വേറിട്ട കുറിപ്പുമായി തൃശൂര്‍ കൗണ്‍സിലര്‍

അതേസമയം, ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. പിഎച്ച് ആയിഷ ബാനു പ്രസിഡന്റ്, റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറി, നയന സുരേഷ് ട്രഷറര്‍ ആയിട്ടാണ് പുതിയ കമ്മിറ്റി. നജ്‌വ ഹനീന, ഷാഹിദ റാഷിദ്, ഐഷ മറിയം എന്നിവര്‍ പുതിയ വൈസ് പ്രസിഡന്റുമാരാണ്. അഫ്ഷില, ഫായിസ, അഖീല ഫര്‍സാന എന്നിവര്‍ സെക്രട്ടറുമാരും. മുന്‍ കമ്മിറ്റിയിലെ ട്രഷറര്‍ ആയിരുന്നു ആയിഷ ബാനു. റുമൈസ നേരത്തെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു. നയന സുരേഷ് മലപ്പുറം ജില്ലാ ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു.

Recommended Video

cmsvideo
ആണുങ്ങൾക്കെതിരെ പരാതി പറഞ്ഞ ഹരിത ഇനി ഇല്ല..പിടിച്ചു പുറത്താക്കി

Kozhikode
English summary
MSF National Vice President Fathima Thahliya Expressed Unhappy with New Haritha Committee Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X