കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മർകസ് നോളജ് സിറ്റിയുടെ നിയമലംഘനത്തിനെതിരെ സർക്കാർ കണ്ണടയ്ക്കുന്നുവെന്ന് എംടി രമേശ്

Google Oneindia Malayalam News

എപി സുന്നി നേതാവ് കാന്തപുരം അബൂബക്കർ മുസ്യല്യാർ താമരശ്ശേരി താലൂക്കിൽ നിർമ്മിക്കുന്ന മർകസ് നോളജ് സിറ്റിക്കെതിരെ ഇത്രയേറെ നിയമ ലംഘനങ്ങൾ പുറത്തുവന്നിട്ടും ചെറുവിരലനക്കാൻ സർക്കാരിനും റവന്യു വകുപ്പിനും സാധിക്കുന്നില്ലെന്ന് ബി ജെ പി നേതാവ് എംടി രമേശ്. സാധാരണക്കാരൻ മൂന്ന് സെൻ്റ് ഭൂമിയിൽ കൂര പണിയാൻ ഭൂമി തരം മാറ്റിയാൽ ചുവപ്പുനാട അഴിയ്ക്കാൻ പാടുപെടുമ്പോഴാണ് കാന്തപുരത്തിൻ്റെ ഭൂമിക്കൊള്ള അനസ്യൂതം നടക്കുന്നതെന്നും ബി ജെ പി നേതാവ് ആരോപിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നിയമങ്ങളും വിലക്കുകളും സാധാരണക്കാരന് മാത്രം ബാധകമാകുന്ന കേരളം.വൻകിടക്കാരും മതമേലധ്യക്ഷന്മാരും നിയമത്തിൻ്റെയും നിയന്ത്രണങ്ങളുടെയും പരിധിയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന കേരളം.എ.പി സുന്നി നേതാവ് കാന്തപുരം അബൂബക്കർ മുസ്യാർ താമരശ്ശേരി താലൂക്കിൽ നിർമ്മിക്കുന്ന മർകസ് നോളജ് സിറ്റിക്കെതിരെ ഇത്രയേറെ നിയമ ലംഘനങ്ങൾ പുറത്തുവന്നിട്ടും ചെറുവിരലനക്കാൻ സർക്കാരിനും റവന്യു വകുപ്പിനും സാധിക്കുന്നില്ല.

mt ramesh

സാധാരണക്കാരൻ മൂന്ന് സെൻ്റ് ഭൂമിയിൽ കൂര പണിയാൻ ഭൂമി തരം മാറ്റിയാൽ ചുവപ്പുനാട അഴിയ്ക്കാൻ പാടുപെടുമ്പോഴാണ് കാന്തപുരത്തിൻ്റെ ഭൂമിക്കൊള്ള അനസ്യൂതം നടക്കുന്നത്. തോട്ടഭൂമി മറ്റാവശ്യങ്ങൾക്ക് തരംമാറ്റരുതെന്ന ഭൂപരിഷ്ക്കരണ നിയമത്തിലെ ചട്ടങ്ങൾ പച്ചയായി ലംഘിക്കപ്പെട്ടിരിക്കുന്നു. വെഞ്ചേരി എസ്റ്റേറ്റ് എന്ന് അറിയപ്പെടുന്ന 1040 ഏക്കർ തോട്ടഭൂമിയിലാണ് മർകസ് നോളജ് സിറ്റി പണിയുന്നത്. കുന്ദമംഗലത്ത് പല കുന്നത്ത് കൊളായി തറവാട്ടുക്കാരുടെ ഭൂമിയാണ് പാട്ടകലാവധി കഴിഞ്ഞ ശേഷം പലരും അനധികൃതമായി കൈവശം വെച്ചുപോരുന്നത്, കേസ് നിലനിൽക്കുന്ന ഭൂമിയാണെന്നാണ് ലഭിക്കുന്ന വിവരം.കൈതപ്പൊയിലില്‍ 125 ഏക്കറില്‍ 30 ലക്ഷം ചതുരശ്രഅടിയിലാണ് നോളജ് സിറ്റി ഉയരുന്നത്.

സി പി ഐ കൈകാര്യം റവന്യു വകുപ്പ് നോളജ് സിറ്റിക്കെതിരെ ചെറുവിരൽ അനക്കില്ല കാരണം കാനം രാജേന്ദ്രൻ കാന്തപുരത്തെ കണ്ട് പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. കാനത്തിൻ്റെ പിന്തുണയ്ക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പിന്തുണയും കാന്തപുരത്തിനുണ്ട്.കാലാകാലങ്ങളായി എൽ ഡി എഫിൻ്റെ വോട്ടുബാങ്കായ അരിവാൾ സുന്നികളെന്ന് പേരുകേട്ട കാന്തപുരം സുന്നിവിഭാഗത്തിനെതിരെ ചെറുവിരൽ അനക്കാൻ സി പി എമ്മിന് സാധിക്കില്ല. പക്ഷെ സർക്കാർ അനുഭാവത്തിൻ്റെ ആനുകൂല്യത്തിൽ എന്തും ചെയ്യാമെന്നാണ് കാന്തപുരത്തിൻ്റെ വിചാരമെങ്കിൽ അതിന് ബി ജെ പി കൂട്ടുനിൽക്കില്ല. മർകസ് നോളജ് സിറ്റിയുടെ നിയമലംഘനത്തിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. അഴിമതിയുടെ സുവർണ ശോഭയിൽ ഒരു സിറ്റിയും പണിയേണ്ടതില്ല.

Recommended Video

cmsvideo
അവരെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് സ്‌നേഹ

ദിലീപ് സന്തോഷിക്കാനായിട്ടില്ല: 'അവിടുന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഈ കേസ് ഉയർത്തെഴുന്നേല്‍ക്കാം'ദിലീപ് സന്തോഷിക്കാനായിട്ടില്ല: 'അവിടുന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഈ കേസ് ഉയർത്തെഴുന്നേല്‍ക്കാം'

Kozhikode
English summary
MT Ramesh says government is turning a blind eye to Markaz Knowledge City's violation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X