കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെണ്‍കരുത്തിന്റെ വന്‍മതിലുയര്‍ത്തി കൊയിലാണ്ടിയില്‍ വനിതാ മതില്‍

  • By Desk
Google Oneindia Malayalam News

ഒഞ്ചിയം സമര പോരാളികളുടെ ചരിത്രമറുങ്ങുന്ന കടത്തനാടിന്റെ മണ്ണ് വനിതാ മതിലിനൊപ്പം ചേര്‍ന്നു. ഒഞ്ചിയം സമരസേനാനി മേനോന്‍ കണാരന്റെ മകള്‍ മാധവിയമ്മയാണ് ജില്ലയിലെ ആദ്യ കണ്ണിയായത്. പത്മശ്രീ മീനാക്ഷി ഗുരുക്കള്‍, പ്രശസ്ത നര്‍ത്തകി ലിസി മുരളീധരന്‍ എന്നിവര്‍ വടകരയില്‍ വനിതാ മതിലിന്റെ ഭാഗമായി.

നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വടകര, നാദാപുരം, കുറ്റ്യാടി, ഒഞ്ചിയം, ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു ലക്ഷത്തോളം വനിതകള്‍ അണി നിരന്നു. ജില്ലാ അതിര്‍ത്തിയായ അഴിയൂര്‍ മുതലാണ് വടകരയില്‍ മതില്‍ തീര്‍ത്തത്.

womanswall-154

പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ വനിതാ മതിലില്‍ കണ്ണി ചേര്‍ന്നു. ആയിരങ്ങള്‍ അണിനിരന്ന വനിത മതില്‍ സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി കൃത്യമായ ആസൂത്രണത്തോടെയാണ് വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തിയ വനിതകളെ നിര്‍ത്തിയ റോഡിന്റെ പടിഞ്ഞാറ് വശത്തിനരികിലായി വാഹന ഗതാഗതത്തിന് യാതൊരു തടസവും സൃഷ്ടിക്കാതെയാണ് വനിത മതില്‍ അണിനിരന്നത്. വാഹന പാര്‍ക്കിംഗ് സൗകര്യം കൃത്യമായ ഇടങ്ങളില്‍ ഉണ്ടായിരുന്നു. വനിത മതിലിനായി എത്തിയവര്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കിയിരുന്നു. ജില്ലാ അതിര്‍ത്തിയായ അഴിയൂര്‍ മുതല്‍ മൂരാട് വരെയാണ് കടത്തനാട്ടിലെ വനിതകള്‍ അണിചേര്‍ന്നത്.

വടകര:നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രവാക്യമുയര്‍ത്തി പുതുവര്‍ഷ ദിനത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന വനിതാമതിലില്‍ കൊയിലാണ്ടിയില്‍ ആയിരങ്ങള്‍ അണിനിരന്നു .പുതുചരിത്രം രചിച്ച വനിതാമതിലില്‍ പ്രതീക്ഷിച്ചതിലധികം വനിതകള്‍ ആണ് അണി നിരന്നത്. ജില്ലാ പഞ്ചായത്ത് അംഗം എം പി അജിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ള സ്ത്രീകള്‍ വനിതാമതിലില്‍ അണി നിരന്നു, സ്ത്രീകള്‍ കൈകോര്‍ത്ത് പ്രതിരോധം തീര്‍ത്ത വനിതാമതിലില്‍ ഐക്യദാര്‍ഢ്യമര്‍പ്പിച്ച് നിരവധി പുരുഷന്‍മാര്‍ അണിനിരന്ന സമാന്തര മതിലും ശ്രദ്ധേയമായി, മൂന്നേമുക്കാലിന് ആരംഭിച്ച ട്രയലിന് ശേഷം നാലിന് വനിതാമതില്‍ തീര്‍ത്തു,നാലേ പതിനഞ്ചുവരെ മതിലില്‍ പങ്കെടുത്തവര്‍ കൈകോര്‍ത്തു നിന്നു, കൊയിലാണ്ടിയില്‍ പ്രധാന കേന്ദ്രത്തില്‍ നടന്ന സമ്മേളനത്തില്‍ എം എല്‍ എ കെ ദാസന്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ശോഭ, മുന്‍ എം എല്‍ എ പി വിശ്വന്‍ മാസ്റ്റര്‍ ,കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തി.

വ്യത്യസ്തമായ സമരമുഖമെന്ന് കെ ദാസന്‍ എം എല്‍ എ. കൊയിലാണ്ടിയില്‍ വനിത മതില്‍ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം എല്‍ എ. അനാചാരങ്ങളാലും അന്ധവിശ്വാസങ്ങളാലും ജഡിലമായ നിക്ഷിപ്ത താല്‍പര്യക്കാരുടെയും പിന്തിരിപ്പന്‍ പ്രതിരോധ ശക്തികളുടെയും ആശയങ്ങള്‍ക്കെതിരായി പുരോഗമന പരമായ ആശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് വനിത മതില്‍ നിര്‍മിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു . വനിത മതിലില്‍ രൂപപ്പെട്ട ഐക്യം കേരളത്തിന്റെ മതേതര ഐക്യമാണ്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ശോഭ, മുന്‍ എം എല്‍ എ പി വിശ്വന്‍ മാസ്റ്റര്‍ ,കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തി.

സ്ത്രീസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി നവോത്ഥാനം വിളിച്ചോതി ആബാലവൃദ്ധം അണിനിരന്നപ്പോള്‍ അതു വന്‍മതിലായി. ജില്ലയിലെ വനിതാമതില്‍ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായപ്പോള്‍ വനിതാമതില്‍ വൈദ്യരങ്ങാടിയും കടന്ന് മലപ്പുറം ജില്ലയിലെ ഐക്കരപ്പടിവരെ നീണ്ടു.വനിത ആയതുകൊണ്ടു തന്നെയാണ് മതിലില്‍ അണിചേര്‍ന്നതെന്നും രാഷ്ട്രീയ താല്‍പര്യം ഇല്ലെന്നും മതിലില്‍ പങ്കെടുത്ത

എഴുപതുകാരി കെ.ലീല പറയുന്നു.വിദ്യാര്‍ഥിനികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ദേശീയപാതയില്‍ അണിനിരന്നപ്പോള്‍ അതു മലയാളി സമൂഹത്തിനു വേറിട്ട കാഴ്ചയായി.കൈകോര്‍ത്തു പ്രതിജ്ഞ ചൊല്ലിയപ്പോള്‍ ഉയിര്‍പ്പിന്റെ സ്വരമായി ആ മതില്‍ മാറി. പഴയ കാലത്തക്കു ഇനിയൊരു തിരിച്ചുപോക്കില്ലെന്ന ആഹ്വാനത്തിന്റെ കണ്ണികളായിരുന്നു മതിലില്‍ അണിനിരന്ന സ്ത്രീകള്‍ ഓരോരുത്തരും.സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി എന്തു ശ്രമമുണ്ടായാലും പിന്തുണയ്ക്കുമെന്ന് ഇവര്‍ ഉറപ്പിച്ചു പറയുന്നു.

Kozhikode
English summary
people joins hands in Woman's wall in koyilandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X