കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിച്ചത് ബിജെപി: പി.കെ കൃഷ്ണദാസ്‌

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സ്ഥാനാര്‍ത്ഥിയെ ഇടതു സര്‍ക്കാര്‍ ജയിലിലടച്ചിട്ടും പരിമിതികളെ മറികടന്ന് കോഴിക്കോട് ലോക്‌സഭാമണ്ഡലത്തില്‍ വന്‍ മുന്നേറ്റം സൃഷ്ടിക്കാനായി എന്ന് ബിജെപി തെരഞ്ഞെടുപ്പ് അവലോകന യോഗം. സ്ത്രീകളുടെയും യുവാക്കളുടെയും ഇടയില്‍ ബിജെപിക്ക് ഗണ്യമായ പിന്തുണ കൂടി. കോഴിക്കോട് ചേര്‍ന്ന പഞ്ചായത്ത് ഏരിയാ ഉപരി പ്രവര്‍ത്തകരുടെ കോഴിക്കോട് ലോക്‌സഭാമണ്ഡലം കണ്‍വെന്‍ഷനിലാണ് അവലോകനം നടന്നത്. ഏഴ് നിയമസഭാമണ്ഡലങ്ങളിലേയും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചതിനുശേഷം ചര്‍ച്ചയും നടന്നു.

ലോക്സഭ ഫലം വരും മുന്‍പേ വന്‍ ട്വിസ്റ്റ്! ബിജെപിക്ക് എട്ടിന്‍റെ പണി!! എന്‍പിഎഫ് മുന്നണി വിട്ടുലോക്സഭ ഫലം വരും മുന്‍പേ വന്‍ ട്വിസ്റ്റ്! ബിജെപിക്ക് എട്ടിന്‍റെ പണി!! എന്‍പിഎഫ് മുന്നണി വിട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസാണ് അവലോകനയോഗം ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ശബരിമലപ്രശ്‌നം ബിജെപി ഉന്നയിച്ചതോടെ ഇരുമുന്നണികളും അതിനോട് പ്രതികരിക്കാന്‍ നിര്‍ബന്ധിതമായി. വിശ്വാസികളുടെയും ഹിന്ദു സമൂഹത്തിന്റെയും ഏകീകരണം അത് സാധ്യമാക്കി. ലോക്‌സഭാതെരഞ്ഞെടുപ്പോടെ കേരളരാഷ്ട്രീയം ധ്രുവീകരിക്കപ്പെട്ടു. എന്‍ഡിഎ മൂന്നാം ശക്തിയായി കേരളത്തില്‍ ഉയര്‍ന്നുവന്നു.

pkkrishnadas1

എല്‍ഡിഎഫും യുഡിഎഫും യോജിച്ച് എന്‍ഡിഎയ്‌ക്കെതിരെ പ്രതിരോധം തീര്‍ത്തു. എന്നാല്‍ രണ്ടുമുന്നണികളും മറച്ചുവെക്കാന്‍ പറ്റാത്തവിധം വോട്ടര്‍മാരുടെ മുന്നില്‍ സ്വയം പരിപൂര്‍ണനഗ്‌നരാവുകയായിരുന്നു. രാഹുല്‍ഗാന്ധി വയനാട് ചുരം കയറിയതോടെ കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള അവിശുദ്ധസഖ്യം പുറത്തായി. 23ന് യോഗം ചേരാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്. യോഗത്തില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ സാധിച്ചെന്നിരിക്കും. ഈ തെരഞ്ഞെടുപ്പില്‍ മത്സരം നരേന്ദ്രമോദിയും രാഹുലും തമ്മിലായിരുന്നില്ല.

300 ഓളം സീറ്റുകളില്‍ ബിജെപിക്കെതിരെ മറുപക്ഷത്തുണ്ടായിരുന്നത് പ്രാദേശിക പാര്‍ട്ടികളായിരുന്നു. 200 ഓളം സീറ്റുകളില്‍ മാത്രമാണ് രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസിന് ബിജെപിയോട് മത്സരിക്കാന്‍ കഴിഞ്ഞത്. കേരളത്തില്‍ കോണ്‍ഗ്രസില്‍ ലയിക്കുക മാത്രമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്ക് മുന്നിലുള്ള ഏക വഴി. എന്നാല്‍ സിപിഎമ്മും കോണ്‍ഗ്രസും ഒന്നായാല്‍ ബംഗാളിലെ രാഷ്ട്രീയ രാക്ഷസീയതയ്ക്ക് സമാനമാകും കേരളവും- അദ്ദേഹം പറഞ്ഞു. ജില്ലാ അദ്ധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനും സ്ഥാനാര്‍ത്ഥിയുമായിരുന്ന അഡ്വ. കെ.പി. പ്രകാശ്ബാബു, പി. രഘുനാഥ്, പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ചേറ്റൂര്‍ ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

Kozhikode
English summary
PK Krishnadas about BJP's election agenda in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X