• search
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഹജൂര്‍ കച്ചേരി പൊളിച്ചുനീക്കിയതിനെതിരെ എ പ്രദീപ് കുമാര്‍ എംഎല്‍എ;ക്ഷേത്രങ്ങളുടെയും പള്ളികളുടെയും രേഖകള്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കടന്നപ്പള്ളി

  • By desk

കോഴിക്കോട്: മാനാഞ്ചിറയ്ക്കടുത്ത ഹജൂര്‍ കച്ചേരിയും വില്യം ലോഗന്‍ മലബാര്‍ മാന്വല്‍ രചിച്ച ഈസ്റ്റ്ഹില്ലിലെ കെട്ടിടവും പൊളിച്ചു നീക്കിയത് ചരിത്രത്തോടുളള അവഹേളനമാണെന്ന് എ. പ്രദീപ് കുമാര്‍ എംഎല്‍എ. അവനവന്റെ ചരിത്രവും സംസ്‌കാരവും വിലമതിക്കാത്ത ജനതയെ കീഴ്‌പ്പെടുത്താന്‍ വളരെ എളുപ്പമാണെന്നും സംസ്‌ക്കാരവും ചരിത്ര നിര്‍മ്മിതികളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹെറിറ്റേജ് ക്ലബുകള്‍ക്കുളള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രദീപ് കുമാര്‍ എംഎല്‍എ.

താജ്മഹലിന്റെ സംരക്ഷണത്തിന് നീതിപീഠം ഇടപെടേണ്ടി വരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടപ്പളളി പറഞ്ഞു. ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിന് ആത്മസമര്‍പ്പണവും പ്രതിബദ്ധതയുമുണ്ടാകണം. ചരിത്ര രേഖകള്‍ സത്യമാണ്. ചരിത്രത്തെ തിരുത്താനും തെറ്റായ രീതിയില്‍ അവതരിപ്പിക്കാനുമുളള ശ്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത് പുരാരേഖകളുടേയും പുരാവസ്തുക്കളുടെയും സംരക്ഷണം അതീവ പ്രാധാന്യമുളളതാണ്. സാംസ്‌കാരിക പൈതൃകത്തോടുളള ആത്മബന്ധം സൂക്ഷിക്കാന്‍ പുതുതലമുറയ്ക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു.

ഇ മൊയ്തുമൗലവി ദേശീയസ്മാരകത്തിലെ അമൂല്യരേഖകള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ പുരാരേഖ വകുപ്പ് തയ്യാറാണ്. രാഷ്ട്രപിതാവിന്റെ സ്മരണകള്‍ നിലനിര്‍ത്തി കേരളത്തില്‍ അദ്ദേഹം സഞ്ചരിച്ച ചരിത്രസ്മാരകങ്ങളുടെ സംരക്ഷണത്തിനുളള പദ്ധതിയ്ക്ക് ഗാന്ധിജയന്ത്രി ദിനത്തില്‍ തുടക്കം കുറിക്കും. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ക്ഷേത്രങ്ങളുടേയും പളളികളുടേയും മറ്റു കൈവശമുളള പുരാരേഖകള്‍ ഏറ്റെടുത്ത് സംരക്ഷിക്കുന്ന പദ്ധതി പുരാരേഖ വകുപ്പ് നടപ്പിലാക്കി വരികയാണ്.

മഹാ ശിലായുഗ കാലം മുതല്‍ വര്‍ത്തമാനകാലം വരെയുളള സൂക്ഷിപ്പുകളും രേഖകളും സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംരക്ഷിക്കും. നാടിന്റെ സംസ്‌കാരവും ചരിത്രവും സംരക്ഷിക്കുതിനും പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ബഹുമുഖമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുെമന്ന് മന്ത്രി പറഞ്ഞു.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ മുന്‍ റീജ്യണല്‍ ഡയറക്ടര്‍ കെ.കെ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. പുരാരേഖാവകുപ്പ് ഡയറക്ടര്‍ പി. ബിജു. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ രജികുമാര്‍, മ്യൂസിയം - മൃഗശാല വകുപ്പ് മുന്‍ ഡയറക്ടര്‍ കെ ഗംഗാധരന്‍, ദേവദാസ്, സി പി ഹമിദ്, ആര്‍ സജികുമാര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിുളള വിദ്യാലയങ്ങളിലെ ഹെറിറ്റേജ് ക്ലബ് പ്രതിനിധികളും അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും ധനസഹായം മന്ത്രിയില്‍ നിന്ന് സ്വീകരിച്ചു.

കൂടുതൽ കോഴിക്കോട് വാർത്തകൾView All

Kozhikode

English summary
a pradeep kumar mla on hajoor kacherry

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more