ഉമ്മന്‍ചാണ്ടിയുടെ സര്‍വാധിപത്യം; ഐ ഗ്രൂപ്പില്‍ അമര്‍ഷം, വയനാട് എ ഗ്രൂപ്പിന് വിട്ടു നൽകിയതിൽ പ്രതിഷേധം!
കോഴിക്കോട്: കാലങ്ങളായി കൈവശം വച്ചിരുന്ന വയനാട് മണ്ഡലം കൈവിട്ടുപോയതില്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പില്‍ കടുത്ത അമര്‍ഷം. സംഘടനാ രംഗത്തും പാര്‍ലമെന്ററി രംഗത്തും ഉമ്മന്‍ചാണ്ടിയുടെ അപ്രമാദിത്വത്തിനെതിരെ കടുത്ത പ്രതിഷേധം. ഇതു പരസ്യമായി പ്രകടിപ്പിച്ചില്ലെങ്കിലും ഐ ഗ്രൂപ്പിന്റെ രണ്ടാം നിര നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.
കോട്ടയം കുഞ്ഞച്ചനില്‍ കുഞ്ഞച്ചന്റെ മാസ് ഡയലോഗ്: ''മോഹന്‍ലാല്‍ വരുമോ? വരുമോ?' അതുപോലെ തൃശൂരില്‍ ബിജെപിക്കാര്‍ ചോദിക്കുന്നു തുഷാര്‍ വരുമോ വരുമോ?
കഴിഞ്ഞ ദിവസം ഇവര്‍ കോഴിക്കോട്ട് യോഗം ചേരുകയും ചെയ്തു. യോഗത്തിന് ചെന്നിത്തലയടക്കമുള്ള നേതാക്കലുടെ ആശിർവാദമുള്ളതായാണ് വിവരം. ഐ ഗ്രൂപ്പിന്‍റെ തട്ടകമായ വയനാട് എ ഗ്രൂപ്പിനായി വിട്ടുനൽകിയതിനെതിരെ കോഴിക്കോട് യൂത്ത് ഹോസ്റ്റലിലായിരുന്നു യോഗം. കെപിസിസി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ, പി.എം നിയാസ് എന്നിവര്‍ യോഗം നയിച്ചു. കാലങ്ങളായി ഐ ഗ്രൂപ്പ് കൈവശം വെച്ചിരുന്ന വയനാട് സീറ്റ് എ ഗ്രൂപ്പിന് വിട്ടുകൊടുത്തതാണ് ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിച്ചത്.
സീറ്റ് വിട്ടുനൽകിയ ഐഗ്രൂപ്പ് സംസ്ഥാന നേതൃത്വത്തിന് നട്ടെല്ലില്ലെന്ന ആക്ഷേപം യോഗത്തിൽ ഉയർന്നു. നിലവിൽ കോഴിക്കോട് ഡിസിസി പ്രസിഡന്‍റായ ടി.സിദ്ദിഖാണ് വയനാട്ടിൽ സ്ഥാനാര്‍ഥി. സിദ്ദിഖിനെ വടകരയിലേക്കു തട്ടാനുള്ള എല്ലാ ശ്രമങ്ങളും ഐ ഗ്രൂപ്പ് നടത്തിയിരുന്നെങ്കിലും ഉമ്മന്‍ചാണ്ടിയെന്ന അതികായനു മുന്നില്‍ പൊലിഞ്ഞു.
ഇതോടെ ഡിസിസി പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്കു വേണമെന്നതാണ് ഐ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ആവശ്യം. ഐഗ്രൂപ്പ് കൈവശം വെച്ചിരുന്ന ഡിസിസി പ്രസിഡന്റ് സ്ഥാനം കഴിഞ്ഞ കുറച്ച് കാലമായി എഗ്രൂപ്പിന്‍റെ കയ്യിലായിരുന്നു. ഒടുക്കം തങ്ങളുടെ ഉറച്ച സീറ്റായ വയനാട് കൂടി കയ്യിൽ നിന്ന് പോയതോടെയാണ് ഗ്രൂപ്പ് നേതൃത്വം പരസ്യമായി രംഗത്തെത്തിയത്.