എന്ത് ആനുകൂല്യമാണ് മുസ്ലിംകൾക്ക് അനര്‍ഹമായി നൽകുന്നതെന്ന് സര്‍ക്കാര്‍ പറയണം: റഹ്മത്തുല്ല സഖാഫി
കോഴിക്കോട്: അനർഹമായ എന്ത് ആനുകൂല്യമാണ് മുസ്ലിംകൾക്ക് നൽകുന്നതെന്ന് വ്യക്തമാക്കേണ്ടത് സർക്കാരാണെന്ന് ഇസ്ലാമിക പണ്ഡിതനായ റഹ്മത്തുല്ല സഖാഫി എളമരം. മുമ്പൊന്നുമില്ലാ വിധം വർഗ്ഗീയത പച്ചക്ക് കത്തിച്ചു നിർത്തിയാണ് ചിലർ വോട്ടു പിടിക്കുന്നത്. മുസ്ലിം അനര്‍ഹമായ പലതും നേടിയെടുക്കുന്നു എന്നതാണ് ഇവരുടെ പ്രധാന ആരോപണം. എന്നാല്‍ എന്താണ് സര്‍ക്കാറില്‍ നിന്നും അനര്‍ഹമായി മുസ്ലിങ്ങള്‍ നേടിയെടുക്കുന്നതെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
സത്യം പുറത്തുവിടേണ്ടത് ഗവൺമെൻ്റ്.
മുമ്പൊന്നുമില്ലാ വിധം വർഗ്ഗീയത പച്ചക്ക് കത്തിച്ചു നിർത്തിയാണ് ചിലർ വോട്ടു പിടിക്കുന്നത്. മദ്രസാധ്യാപകൻമാർക്ക് മാസാമാസം 6,000 രൂപ വീതം ഗവൺമെൻ്റ് ശമ്പളം കൊടുക്കുന്നുണ്ടത്രെ! വീടുവെക്കാൻ ലക്ഷങ്ങൾ, വിരമിച്ചാൽ പെൻഷൻ. ഇങ്ങനെ വാരിക്കോരി കൊടുക്കുന്നുണ്ടത്രെ!
പള്ളീലച്ചനെ തടഞ്ഞുവെച്ചാണ് മുസ്ലിംകൾക്കെതിരെ, ക്രൈസ്തവരും ഹിന്ദുക്കളും ഒന്നിച്ചു നീങ്ങണമെന്ന് ഒല്ലൂരിൽ വെച്ച് ഒരു താമരക്കാരൻ ഇപ്രകാരം വോട്ടു പിടിക്കുന്നത്. ഇവിടെ ഒരു ലക്ഷത്തിലധികം മദ്രസാധ്യാപകർ തുച്ചമായ ശമ്പളത്തിൽ സേവനം ചെയ്യുന്നുണ്ട്. അവർക്ക് ശമ്പളം നൽകുന്നത് അതാതു മദ്രസാ കമ്മറ്റികൾ സമുദായാംഗങ്ങളിൽ നിന്നും സംഭാവന സ്വരൂപിച്ചു കൊണ്ടാണ്. മദ്രസകളിൽ കണക്കും സയൻസും പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും അതിന് പ്രത്യേക അപേക്ഷ സ്വീകരിക്കുകയും ചെയ്തത് നരേന്ദ്ര മോഡി സർക്കാറാണ്.
നിബന്ധനയൊത്ത ഏതാനും മദ്രസകളിൽ ഈ പദ്ധതി നടപ്പാക്കുകയും കണക്കും സയിൻസും പഠിപ്പിക്കുന്ന അധ്യാപകർക്ക് തുഛമായ ഒരു സംഖ്യ അനുവദിക്കുകയും ചെയ്തു. ഈ തുക മദ്രസാധ്യാപകർക്ക് കിട്ടിയതല്ല. ഈ പദ്ധതിക്ക് ഇപ്പോൾ ഫണ്ടും അനുവദിക്കുന്നില്ലെന്നാണ് അറിവ്. പിന്നെ പെൻഷൻ്റെ കാര്യമെടുത്താൽ പ്രീമിയം അടക്കുന്നവർക്ക് ഏതു തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കാണ് പെൻഷൻ ഇല്ലാത്തത്. ? മദ്രസാധ്യാപകരും ഇവിടെ ജനിച്ചവരും നികുതിയടച്ച് ഈ രാജ്യത്തെ സേവിക്കുന്നവരുമാണ്. അവർക്ക് ഒരു രണ്ടായിരം രൂപ പെൻഷൻ നൽകുന്നത് ഭൂകമ്പം വരുന്നു എന്ന പരുവത്തിൽ കണ്ണുരുട്ടി പറയാൻ മാത്രമുണ്ടോ?!
തമിഴ്‌നാടിനെ ഇളക്കിമറിച്ച് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണം; ചിത്രങ്ങള്‍
ന്യൂനപക്ഷങ്ങൾ രണ്ടു വിഭാഗമുണ്ട്. പിന്നാക്ക ന്യൂനപക്ഷവും മുന്നോക്ക ന്യൂനപക്ഷവും. മുസ്ലിംകൾ ബ്രിട്ടിഷുകാരെ ആട്ടിപ്പായിക്കാൻ അവരുടെ വിദ്യാഭ്യാസവും ജോലിയും ഉപേക്ഷിച്ച് പോരാടി എന്ന ചരിത്രപരമായ കാരണത്താൽ പിന്നാക്കമായിപ്പോയവരാണ്. അനർഹമായ എന്ത് ആനുകൂല്യമാണ് മുസ്ലിംകൾക്ക് ഗവൺമെൻ്റ് നൽകുന്നത് എന്ന് ഭരിക്കുന്നവരാണ് വ്യക്തമാക്കേണ്ടത്. നിങ്ങളുടെ മൗനം വർഗീയ വാദികൾക്ക് തുണയാകാതിരിക്കാൻ.
ഹോട്ട് ലുക്കില്‍ സഞ്ജീത ശൈഖ്: നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍