റിഫയുടെ മരണം: കേസില്‍ നിര്‍ണായക തെളിവ്, മെഹ്നാസുമായി വഴക്കിടുന്ന സിസിടിവി ദൃശ്യങ്ങള്‍
കോഴിക്കോട്: ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഇന്ന് മാറ്റിയിരുന്നു. സബ് കളക്ടര്‍ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തില്‍ പാവണ്ടൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് കോഴിക്കോട് തഹസില്‍ദാരുടെ മേല്‍നോട്ടത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ് റിഫയുടെ കുടുംബം പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ഇപ്പോഴിതാ റിഫയുടെ ഭര്‍ത്താവ് മെഹ്നാസും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്. ദുബായില്‍ വച്ച് റിഫയും മെഹ്നാസും തമ്മില്‍ വഴക്കിടുന്നതാണ് ദൃശ്യങ്ങളില്യ. റിഫ ജോലി ചെയ്യുന്ന കടയിലെ സി സി ടി വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്.

മെഹ്നാസുമായി സംസാരിച്ച ശേഷം റിഫ കരഞ്ഞുകൊണ്ട് കടയിലേക്ക് കയറിപ്പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. റിഫയും മെഹ്നാസും തമ്മില്‍ നിരന്തരം പ്രശ്നങ്ങളുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ തങ്ങളുമായി പങ്കുവച്ചെന്നുമാണ് കുടുംബം വ്യക്തമാക്കുന്നത്. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പൊലീസ് ശേഖരിച്ചിരിക്കുന്നത്.

ദുബായില്‍ റിഫ ഒരു പര്‍ദ്ദ കടയിലാണ് ജോലി ചെയ്തിരുന്നത്. ഈ കടയില്‍ നിന്നും റിഫ മരിക്കുന്ന ദിവസത്തെ സി സി ടി വി ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. മരിക്കുന്ന അന്ന് പകലടക്കം ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് തെളിയിക്കുന്നതാണ് വീഡിയോ. കുടുംബം തന്നെയാണ് ഈ ദൃശ്യങ്ങള്‍ ശേഖരിച്ചതും ഇവ, പൊലീസിന് കൈമാറിയതും.

റിഫയുടെ മരണത്തില്‍ മെഹ്നാസിനെതിരെ ഈ തെളിവുകള്‍ അടക്കം ഉപയോഗിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനിടെ റിഫയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ഒരു ഭാഗത്ത് നടക്കുന്നുണ്ട്. പള്ളി പരിസരത്ത് വച്ച് തന്നെ പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള സൗകര്യം അധികൃതകര്‍ നേരത്തെ ഒരുക്കിയിരുന്നു.

എന്നാല്‍ മൃതദേഹം കാര്യമായി അഴുകിയിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ഇന്ന് തന്നെ മൃതദേഹം മറവ് ചെയ്യും. റിഫയെ മാര്‍ച്ച് 1 - ന് പുലര്‍ച്ചെ ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവാണ് മൃതദേഹം ആദ്യം കണ്ടത്.

റിഫ മാനസികമായും ശാരീരികമായും പീഡനത്തിന് ഇരയായി എന്നും ഇതാണ് റിഫയുടെ മരണത്തിന് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസിന് എതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് റിഫയുടെ മാതാവും പിതാവും സഹോദരനും രംഗത്ത് എത്തുകയായിരുന്നു. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവിന്റെ സുഹൃത്ത് ജംഷാദിനും മരണത്തില്‍ പങ്കുണ്ടെന്നും കുടുംബം വെളിപ്പെടുത്തുന്നു.
'മഞ്ജു വാര്യർ അറിഞ്ഞത് ദിലീപിന്റെ ഫോണിലെ മെസ്സേജുകൾ കണ്ട്', പിന്നെ എന്ത് പ്രതികാരമെന്ന് രാഹുൽ ഈശ്വർ