• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കല്ലാച്ചി ജ്വല്ലറി കവർച്ച: പിടിയിലായത് കുപ്രസിദ്ധ കവർച്ചക്കാരൻ അഞ്ചാംപുലിയും സംഘവും, സ്വർണവും പണവും

  • By Desk

നാദാപുരം: കല്ലാച്ചി മാർക്കറ്റ് റോഡിലെ റിൻസി ജ്വല്ലറിയിൽ നടന്ന കവർച്ചയിൽ മൂന്നംഗ സംഘം പൊ ലീസ് പിടിയിലായി ആന്ധ്ര തിരുവള്ളൂർ പാക്കം ഗ്രാമത്തിലെ അഞ്ചാംപുലി 52 ,തമിഴ്‌നാട് വിഴുപ്പുരം ജില്ലയിൽ കോട്ടമേട്ടിലെ രാജ 32 , തമിഴ്‌നാട് മധുര പുത്തൂറിലേ സൂര്യ 22 എന്നിവരെയാണ് നാദാപുരം ഡിവൈ എസ്‌പി, ഇ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.

സമരവീര്യം ചോര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും! സെക്രട്ടറിയേറ്റ് വളയലും വേണ്ടെന്നു വെച്ച് ബിജെപി

കൂട്ട് പ്രതികളായ മൂന്നു പേരെ കൂടി കിട്ടാനുണ്ട് . ഇവർക്കായുള്ള അന്വേക്ഷണം നടക്കുകയാണെന്ന് റൂറൽ എസ്‌പി നാദാപുരത്തു വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഞ്ചാം പുലി ഇരുപത്തഞ്ചു വർഷമായി വിവിധ മോഷണക്കേസുകളിൽ പ്രതിയാണ്.ഇയാൾ 2008ൽ തലശ്ശേരി പൊന്ന്യം സർവീസ് സഹകരണ ബേങ്ക് കുത്തിത്തുറന്ന്24 കിലോ സ്വർണ്ണം കവർച്ച ചെയ്ത കേസിലെ മുഖ്യ പ്രതിയായിരുന്നു.

robberycase-

തമിഴ് നാട്ടിലെ സെവ്വാ പേട്ട ,കോരട്ടൂർ ,പൊന്നിയേറി, പെരിയ പാളയം, കൊണ്ടറത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ മോഷണക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് 2013 ലാണ് പുറത്തിറങ്ങിയത്ലോക്കറുകളും സെയ്‌ഫും പൊളിക്കുന്നതിൽ വിദഗ്ധനായ രാജ ചെന്നെയിൽ ഡ്രൈവറായി ജോലി വരികയാണ്. ഒന്നാം പ്രതി അഞ്ചാംപുലിയൂടെ നിദേശ പ്രകാരമാണ് മോഷണം നടത്തുന്നത് .

കർണാടകയിലെ മൈസൂർ, ഹുൻസൂർ, ജില്ലകൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന സൂര്യ ഷട്ടർ കുത്തിത്തുറന്ന് മോഷണം നടത്തുന്നു. കൊയിലാണ്ടി, കോഴിക്കോട്, തിക്കോടി, നന്തി കണ്ണൂർ എന്നിവിടങ്ങളിൽ മോഷണം നടത്തിയിട്ടുണ്ട്. തലശ്ശേരിയിൽ വെച്ച് പിടിക്കപ്പെട്ടെങ്കിലും ജുവൈനലായതിനാൽ ശിക്ഷ ലഭിച്ചില്ല .ഇവർ ചേർന്ന് തൃശൂർ ഒല്ലൂരിലെ ആത്മിക, അന്ന ജ്വല്ലറികളിൽ നിന്ന് 2018 നവംബർ മുപ്പതിന് അഞ്ചു കിലോ വെള്ളി, അഞ്ചുലക്ഷത്തി എൺപതിനായിരം രൂപ യും മലപ്പുറം പുളിക്കലിലെ എസ് .എം ജ്വല്ലറിയിൽ നിന്ന് അതെ വര്ഷം നവംബർ ഒന്നിന് 350 ഗ്രാം സ്വർണ്ണം കവർന്നതായും പൊലീസിനോട് സമ്മതിച്ചു.

ഡിസംബർ നാലിന് പുലർച്ചെയാണ് കല്ലാച്ചി മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന റിൻസിൽ ജ്വല്ലറിയുടെ പിൻ വശത്തെ ചുമരിലെ കല്ലുകൾ ഇളക്കി മാറ്റി അകത്തുകടന്ന പ്രതികൾ ഒന്നരക്കിലോ സ്വർണ്ണവും അഞ്ചുകിലോ വെള്ളിയും ,മൂന്നര ലക്ഷം രൂപയും കവർന്നത്. ,

Kozhikode

English summary
robbery team arrested from kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more