കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മിഠായിത്തെരുവ് അക്രമത്തില്‍ ഏഴു പേര്‍ അറസ്റ്റില്‍; പൊലീസ് വീഴ്ചയില്‍ പ്രതിഷേധം തുടരുന്നു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഹര്‍ത്താലിന്‍റെ മറവിൽ മിഠായിത്തെരുവിൽ നടന്ന അക്രമ സംഭവങ്ങളിൽ ഏഴുപേർ അറസ്റ്റിലായി. മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ വ്യാപാരികളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ടൗൺപൊലീസ് ഏഴുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിജെപി-ആർഎസ് എസ് പ്രവർത്തകരായ പ്രവീൺ ശങ്കർ (19), ഹരിപ്രസാദ് (26), നിഖിൽ (30), സബീഷ് (40), മിഥിൻരാജ് (19), സുനിൽകുമാർ (43), പ്രദീപ് കുമാർ (53) എന്നിവരാണ് ശനിയാഴ്ച വൈകിട്ടോടെ അറസ്റ്റിലായത്. ഇവരെ കോടതി റിമാൻഡ് ചെയതു.

<strong>ഹർത്താൽ ദിവസം കോഴിക്കോട് സംഭവിച്ചതെന്ത്? പോലീസ് മേധാവിക്കെതിരെ ഗുരുതര ആരോപണവുമായി പോലീസ് ഉദ്യോഗസ്ഥൻ</strong>ഹർത്താൽ ദിവസം കോഴിക്കോട് സംഭവിച്ചതെന്ത്? പോലീസ് മേധാവിക്കെതിരെ ഗുരുതര ആരോപണവുമായി പോലീസ് ഉദ്യോഗസ്ഥൻ

ഏഴുപേരും മിഠായിത്തെരുവ് കോയൻകോ ബസാറിൽ കടകൾ തല്ലിത്തകർത്ത കേസിലെ പ്രതികളാണെന്ന് ടൗൺ പൊലീസ് പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടുന്നില്ലെങ്കിൽ കടകളടച്ചിട്ടുകൊണ്ടുള്ള പ്രതിഷേധത്തിലേക്ക് കാര്യങ്ങൾ പോവുമെന്ന് വ്യാപാരികൾ പ്രസ്താവനയിറക്കിയതിന്പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.വ്യാഴാഴ്ച് നടന്ന ഹര്‍ത്താലില്‍ അടച്ചിട്ട 10 കടകളടക്കം 12ഓളം വ്യാപാരസ്ഥാപനങ്ങള്‍ക്കാണ് കാര്യമായ കേടുപാടുകള്‍ സംഭവിച്ചത്.

Kozhikode

അടിക്കടിയുള്ള ഹര്‍ത്താല്‍ കച്ചവടത്തെ സാരമായി ബാധിച്ചതോടെ ഹര്‍ത്താലുമായി സഹകരിക്കേണ്ടെന്ന് വ്യാപാരികള്‍ തീരുമാനിക്കുകായിരുന്നെങ്കിലും പൊലീസിന്‍റെ ഭാഗത്തു നിന്നും കാര്യമായ പിന്തുണ വ്യാപാരികള്‍ക്ക് ലഭിച്ചില്ല. തുറന്നു പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് മതിയായ സുരക്ഷയൊരുക്കുവാനും പൊലീസിന് കഴിഞ്ഞില്ല. ഇതിനിടെ സംഭവസ്ഥലത്ത് വെച്ച് പിടികൂടിയ സമരക്കാരെ പൊലീസ് വെറുതെ വിട്ടത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.

ഇതില്‍ വ്യാപാരികള്‍ക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും നീരസമുണ്ടായിരുന്നു. പൊലീസിനെ ഏല്‍പ്പിച്ച അക്രമികളെ വിട്ടുകൊടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നത് പൊലീസിനെതിരെയുള്ള വികാരം വര്‍ദ്ധിപ്പിച്ചു. പൊലീസിനെ കുറ്റപ്പെടുത്തന്ന രീതിയിലാണ് ജില്ലാ കളക്ടറും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പൊലീസ് വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്നും അക്രമം അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ടതായും കളക്ടര്‍ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഹര്‍ത്താലിനു ശേഷം വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടു കടകൾ അക്രമികള്‍ കത്തിക്കാന്‍ ശ്രമിച്ചതും വാർത്തയായിരുന്നു. അഗ്രശാല മാരിയമ്മന്‍ കോവിലിന് സമീപത്തെ കെ. അനില്‍കുമാറിന്‍റെ ഉടമസ്ഥതയിലുള്ള തങ്കം റെഡമെയ്ഡ്‌സ്, എം.സി മോഹന്‍ദാസിന്‍റെ ശങ്കരന്‍ ബേക്കറി എന്നിവയാണ് കത്തിക്കാന്‍ ശ്രമിച്ചത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി. കൂടാതെ സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

പ്രാഥമിക കണക്കെടുപ്പില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടമം കണക്കാക്കിയതായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സേതുമാധവന്‍ പറഞ്ഞു. വിശദമായ കണക്കെടുപ്പില്‍ നഷ്ടത്തിന്‍റെ കണക്ക് ഇനിയും ഉയര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസിനെ കാണുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍ഡ് ടി. നസറുദ്ധീന്‍ പറഞ്ഞു.

Kozhikode
English summary
seven persons arrested by police for harthal attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X