'ചിതയൊരുക്കിയത് എന്റെ മകനല്ലെങ്കില്‍ അവന്‍ എവിടെ'; ഒരു അമ്മ കണ്ണീരോടെ ചോദിക്കുന്നു
കോഴിക്കോട്: മേപ്പയ്യൂരില്‍ നിന്ന് കാണാതായ ദീപക്കിന്റെ അമ്മയ്ക്ക് നിറകണ്ണുകളോടെ ചോദിക്കാനുള്ളത് ഒഒരേ ഒരു ചോദ്യമാണ്. അന്ത്യകര്‍മ്മകള്‍ ചെയ്ത് ചിതയൊരുക്കി സംസ്‌കരിച്ചത് എന്റെ മകനെയല്ലെങ്കില്‍ പിന്നെ എന്റെ മകന്‍ ദീപക് എവിടെ പോയി. ജൂണ്‍ ഏഴിനാണ് മേപ്പയ്യൂര്‍ സ്വദേശിയായ ദീപിക്കിനെ കാണാതാവുന്നത്. മകന്റെ തിരിച്ചുവരവും കാത്ത് ഇരിക്കുന്നതിനിടെയാണ് ജൂലായ് 17 കൊയിലാണ്ടിക്കടുത്ത് നന്തി കടപ്പുറത്ത് മൃതദേഹം കണ്ടെത്തുന്നത്.

ബന്ധുക്കള്‍ മൃതദേഹം ദീപക്കിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ 19ന് ചിതയൊരുക്കി മൃതദേഹം സംസ്‌കരിച്ചു. മകന്റെ വിയോഗത്തോട് പൊരുത്തപ്പെട്ട് വരുമ്പോഴാണ് ഇന്ന് ഡി എന്‍ എ പരിശോധനഫലം പുറത്തുവരുന്നത്. മൃതദേഹം ദീപക്കിന്റേതായിരുന്നില്ല. ആളുമാറി സംസ്‌കരിച്ചതായിരുന്നു.

ഇപ്പോള്‍ കാണാതായ മകനെ ഓര്‍ത്ത് ആ അമ്മ വീണ്ടും വിങ്ങിപ്പൊട്ടുകയാണ്. മകന് എന്തെങ്കിലും സംഭവിച്ചോ എന്ന ആശങ്കയ്ക്കപ്പുറം എപ്പോഴെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയും അമ്മയുടെ മനസിലുണ്ട്. അബുദാബിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്ന ദീപക് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നാട്ടിലേക്ക് വരുകയായിരുന്നു. തുടര്‍ന്ന് നാട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു തുണിക്കടയില്‍ ജോലി ചെയ്യുകയായിരുന്നു.

വിസയുടെ ആവശ്യത്തിനായി എറണാകുളത്ത് പോകുന്നുവെന്ന് പറഞ്ഞാണ് ദീപക്ക് വീട്ടില്‍ നിന്നിറങ്ങിയത്. ഇതിന് മുമ്പൊരിക്കല്‍ സുഹൃത്തിന്റെ കയ്യില്‍ നിന്ന് പണം വാങ്ങാനെന്ന് പറഞ്ഞ് പോയ ദീപക്ക് മൂന്ന് ദിവസം കഴിഞ്ഞാണ് വന്നത്. അന്ന് ദ്വീപക്കിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കി അന്വേഷണം തുടങ്ങിയ സമയത്ത് ദീപക്ക് വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.

ജൂണ്‍ ഏഴിന് കാണാതായപ്പോള്‍ വീട്ടുകാര്‍ ആദ്യം കരുതിയത് മുമ്പത്തെ പോലെ അവന്‍ തിരിച്ചുവരുമെന്ന് തന്നെയാണ്. വിസയുടെ ആവശ്യത്തിനായി ണതിന് മുമ്പും എറണാകുളത്ത് പോയപ്പോഴും തുടക്കത്തില്‍ സംശയം ഒന്നും തോന്നിയിരുന്നില്ല. അതുകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കാന്‍ വൈകിയതെന്ന് ദീപക്കിന്റെ സഹോദരി ഭര്‍ത്താവ് ബാബുരാജ് പറഞ്ഞു.

അന്ന് കാണാതായ ദിവസം ഒരു ബന്ധുവിനെ വിളിച്ചപ്പോള്‍ ഫോണില്‍ ചാര്‍ജില്ലെന്നും ഓഫായിപ്പോയെന്നുമാണ് പറഞ്ഞത്. ദീപക്കിന്റെ ഫോണില്‍ നിന്നും അവസാനത്തെ കോളും ഇതായിരുന്നു. ബിസ്‌നസ് ആവശ്യത്തിനായി പത്ത് ലക്ഷം രൂപ സുഹൃത്തുക്കളില്‍ നിന്നും കിട്ടാനുണ്ടെന്നും അത് വാങ്ങാനാണ് പലപ്പോഴായി പോയതെന്നും സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് ആരില്‍ നിന്നാണെന്ന് ബന്ധുക്കള്‍ക്ക് അറിയില്ല.

വീട്ടില്‍ മറ്റ് സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ല. സാമ്പത്തിക ഇടപാടിനെ കുറിച്ച് സൂചനയുള്ളതിനാല്‍ ഇതുകൂട് ചേര്‍ത്ത് ദീപക്കിന്റെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ബന്ധുക്കള്‍ പറയുന്നു. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ കാര്യത്തിലും ബന്ധുക്കള്‍ക്ക് സംശയമുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് റൂറല്‍ എസ് പിക്കും പരാതി നല്‍കിയിട്ടുണ്ട്.
എന്റെമ്മോ...ഇത് എന്തൊരു ലുക്ക്, നൈല നിങ്ങള്‍ പണ്ടേ പൊളിയാണ്, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications