കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരെ കല്ലേറ്: ഒരാള്‍ കസ്റ്റഡിയില്‍, നേരത്തേയും കേസുകള്‍
കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ എസ് സാംബശിവറാവിന്‍റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം. കളക്ട്രേറ്റ് മുറ്റത്ത് നിര്‍ത്തിയിട്ട വാഹനത്തിന് നേരെ കല്ലേറ് നടത്തുകയായിരുന്നു. കല്ലേറില്‍ കാറിന്‍റെ മുന്‍വശത്തെ ചില്ല തകര്‍ന്നു. പൊലിസും പൊതുജനവും നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. കളക്ടര്‍ കാറില്‍ ഉണ്ടായിരുന്നില്ലെന്നതിനാല്‍ മറ്റ് അനിഷ്ട സംഭവങ്ങല്‍ ഒന്നും സംഭവിച്ചില്ല.
ആ 35 സീറ്റുകള്‍ പിടിച്ചാല്‍ ഭരണം പിടിക്കാം: കഴിഞ്ഞ തവണ എല്‍ഡിഎഫ്, തിരികെ പിടിക്കാന്‍ യുഡിഎഫ്
സംഭവത്തില്‍ പ്രമോദ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എടക്കാട് സ്വദേശിയായ ഇയാള്‍ക്ക് നേരെ നേരത്തേയും ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബൂത്തിൽ അതിക്രമം കാട്ടിയതിന് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ബൂത്തില്‍ കയറി വോട്ടിങ് മെഷീന്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്ത് ജയിലില്‍ അടച്ചത്.

എലത്തൂരിലെ പെട്രോള്‍ പമ്പില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ ഒട്ടിക്കാന്‍ ശ്രമിച്ചതിനും മുദ്രാവാക്യം വിളിച്ചതിനും പ്രമോദിനെതിരെ മറ്റൊരു കേസും നിലവിലുണ്ട്. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടോ എന്ന് സംശയിക്കുന്നതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും കളക്ടര്‍ സാംബവശിവറാവു വ്യക്തമാക്കി.
രാജസ്ഥാനില്‍ ആ പരീക്ഷണം സക്സസ്, കേരളത്തിലും നടക്കും, കോണ്‍ഗ്രസ് തന്ത്രം പറഞ്ഞ് സച്ചിന് പൈലറ്റ്
തുടര്‍ഭരണമല്ല; പിണറായി വിജയന് തിരുത്തിക്കുറിക്കുമോ മറ്റൊരു ചരിത്രം, സര്‍വ്വ കണ്ണുകളും ധര്‍മ്മടത്ത്
ഹോട്ട് ലുക്കില്‍ പൂജ ജാവേരി, ചിത്രങ്ങള്‍ കാണാം