ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല, ഉള്ളിൽ കുടുങ്ങിയ രോഗിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിയാതെ ഏറെ നേരം അകത്തു കുടുങ്ങിയ രോഗിക്ക് ദാരുണാന്ത്യം. ഫറോക്ക് കരുവൻതിരുത്തി എസ്പി ഹൗസിൽ കോയമോൻ ആണ് മരിച്ചത്. സ്കൂട്ടറിടിച്ചു സാരമായി പരുക്കേറ്റ നിലയിലാണ് അദ്ദേഹത്തെ ഗവ. ബീച്ച് ആശുപത്രിയി നിന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴാണ് സംഭവം.
ആശുപത്രിയിലെത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും ഡോറ് തുറക്കാൻ സാധിച്ചില്ല. വാതിലാണ് തുറക്കാനാവാത്ത വിധം ജാമായതാണ് കാരണം. ഒടുവിൽ മഴു ഉപയോഗിച്ചു വാതിൽ വെട്ടിപ്പൊളിക്കുകയായിരുന്നു. തുടർന്ന് കോയമോനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതീകാത്മക ചിത്രം
ചെറൂട്ടി റോഡിലെ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനാണ് കോയമോൻ. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ റെഡ് ക്രോസ് റോഡിനു സമീപത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴാണു സ്കൂട്ടർ ഇടിച്ചത്. ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോയമോനെ സ്ഥിതി ഗുരുതരമായതോടെ മെഡിക്കൽ കോളജിലേക്കു മാറ്റാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ബീച്ച് ആശുപത്രിയിലെ ആംബുലൻസിൽ ഉടൻ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.
ഒരു ഡോക്ടറും കോയമോന്റെ സുഹൃത്തുക്കളായ 2 പേരും ആംബുലൻസിലുണ്ടായിരുന്നു. മെഡി. കോളജ് അത്യാഹിത വിഭാഗത്തിലെത്തിയപ്പോൾ അകത്തുള്ളവർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചവിട്ടിത്തുറക്കാനുള്ള ശ്രമവും ഫലിച്ചില്ല. ഇതിനിടെ ആംബുലൻസ് ഡ്രൈവർ പുറത്തിറങ്ങി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് വാതിൽ തുറക്കാൻ നോക്കിയിട്ടും നടന്നില്ല. പിന്നാലെയാണ് ഒരാൾ ചെറിയ മഴുകൊണ്ടു വന്നു വാതിൽ വെട്ടിപ്പൊളിച്ച് കോയമോനെ പുറത്തെടുത്തത്.
സാരിയിൽ അതീവ സുന്ദരിയായി ഹണി റോസ്... പുത്തൻ ചിത്രങ്ങളും വൈറൽ...












Click it and Unblock the Notifications