തിരുവമ്പാടി ഇത്തവണയും ചുവന്നു: 5596 വോട്ടിന്‍റെ വിജയം സ്വന്തമാക്കി ലിന്‍റോ ജോസഫ്
കോഴിക്കോട്: തിരുവമ്പാടി മണ്ഡലം ഇത്തവണയും ചുവന്ന് തന്നെ. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലിന്‍റോ ജോസഫ് ഇടതിന് വേണ്ടി മണ്ഡലം നിലനിര്‍ത്തി. എസ് എഫ് ഐയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് എത്തിയ ലിന്‍റോ ജോസഫ് നിലവില്‍ പുല്ലൂരമ്പാറ പഞ്ചായത്ത് പ്രസിഡന്‍റാണ്. ജനകീയ നേതാവായ സിപി ചെറിയ മുഹമ്മദിനെയായിരുന്നു കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരികെ പിടിക്കാന്‍ യുഡിഎഫ് ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കിയത്. വോട്ടെണ്ണലിന്‍റെ ചില ഘട്ടത്തില്‍ സിപി ചെറിയ മുഹമ്മദ് മുന്നേറിയത് ഒഴിച്ചത് മാറ്റി നിര്‍ത്തിയാല്‍ മികച്ച മുന്നേറ്റമാണ് മണ്ഡലത്തില്‍ ഇത്തവണയും എല്‍ഡിഎഫ് നടത്തിയത്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം
കഴിഞ്ഞ തവണ 3008 വോട്ടിനായിരുന്നു മണ്ഡലത്തില്‍ എല്‍ഡിഎഫ് വിജയിച്ചത്. ഇത്തവണ 5596 വോട്ടിനാണ് ലിന്‍റോ ജോസ് മണ്ഡലം നിലനിര്‍ത്തിയത്. കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയും കാർഷിക കുടിയേറ്റ പ്രദേശവുമാണ് തിരുവമ്പാടി. തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂർ, കാരശ്ശേരി, കോടഞ്ചേരി, പുതുപ്പാടി ഗ്രാമപഞ്ചായത്തുകളും മുക്കം നഗരസഭയും അടങ്ങുന്നതാണ് തിരുവമ്പാടി നിയോജക മണ്ഡലം.

യുഡിഎഫിനൊപ്പം നിന്ന തിരുവമ്പാടി മണ്ഡലം 2006ൽ സിപിഎം പിടിച്ചെടുക്കുകയായിരുന്നു. മത്തായി ചാക്കോയുടെ മരണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജോർജ് എം തോമസിലൂടെയാണ് എൽഡിഎഫ് ഈ സീറ്റ് നിലനിർത്തിയത്. തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായിരുന്ന സി മോയിൻ കുട്ടി തിരുവമ്പാടി പിടിച്ചെടുത്തെങ്കിലും 2016ലെ തിരഞ്ഞെടുപ്പിൽ ജോർജ് എം തോമസ് തിരുവമ്പാടി യുഡിഎഫിൽ നിന്ന് തിരിച്ചുപിടിക്കുകയായിരുന്നു.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ.. അല്ലുവിന്റെ നായിക പൂജ ഹെഗ്ഡേയുടെ ഏറ്റവും പുതിയ ഫോട്ടോകൾ
Recommended Video



Click it and Unblock the Notifications