കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേനല്‍ നേരിടാന്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശങ്ങള്‍: തൊഴില്‍ സമയം പുന:ക്രമീകരിച്ചു!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കടുത്ത വേനല്‍ മുന്നില്‍ക്കണ്ട് പൊതുജനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശങ്ങള്‍. രാവിലെ 11 മുതല്‍ വൈകിട്ടു 3 വരെ സൂര്യപ്രകാളം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അഭ്യര്‍ഥിച്ചു. തൊഴില്‍ സമയം പുന:ക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇത് നിര്‍ബന്ധമായും പാലിക്കണം. വ്യാപാര വ്യവസായ സ്ഥാപനങ്ങളും റസ്റ്റോറന്റ് അസോസിയേഷനുകളും പൊതുജനങ്ങള്‍ക്കു കുടിവെള്ളം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം.

<strong>'അഭിനന്ദന്‍റെ പിതാവ് എസ് വര്‍ധമാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു'; പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ</strong>'അഭിനന്ദന്‍റെ പിതാവ് എസ് വര്‍ധമാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു'; പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ


ശുദ്ധജലം, മരുന്നുകള്‍, ഒആര്‍എസ് പായ്ക്കുകള്‍ തുടങ്ങിയവയുടെ ലഭ്യത ആശുപത്രി അധികൃതര്‍ ഉറപ്പുവരുത്തണം. വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും തണലും കുടിവെള്ളവും വീടുകളിലും ഫാമുകളിലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. മൃഗാശുപത്രികളില്‍ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം.

summerkerala-15

സ്‌കൂളുകളില്‍ അസംബ്ലികള്‍, പിഇറ്റി പീരിയഡുകള്‍ എന്നിവ നിയന്ത്രിക്കണം. പരീക്ഷാകാലം ആയതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധപുലര്‍ത്തണം. ദുരന്തനിവാരണ അഥോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. അടിയന്തര ഘട്ടങ്ങളില്‍ വിവരങ്ങള്‍ 1077ലോ 04952371002 എന്ന നമ്പറിലോ ദുരന്തനിവാരണ അഥോറിറ്റിയെ അറിയിക്കേണ്ടതാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Kozhikode
English summary
tips to face hot summer in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X