കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആഹ്ലാദത്തില്‍ കോഴിക്കോട് നഗരം; രണ്ട് മേല്‍പ്പാലങ്ങള്‍ വെള്ളിയാഴ്ച തുറക്കുന്നു, പാലം മുഖ്യമന്ത്രി ജനങ്ങൾക്ക് തുറന്നുകൊടുക്കും!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നരഗതാഗതത്തിന് ആശ്വാസമേകി രാമനാട്ടുകര, തൊണ്ടയാട് മേല്‍പാലങ്ങള്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന രണ്ടുമേല്‍പാലങ്ങളുടേയും നിര്‍മാണം പൂര്‍ത്തിയായത്. രാവിലെ 10.30 ന് തൊണ്ടയാട് മേല്‍പാലവും 11.30 ന് രാമനാട്ടുകര മേല്‍പാലവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

<strong>ഒറ്റപ്പെടലിന്റെ വേദനയുമായി അയ്യപ്പ ജ്യോതിക്കാർ!! ട്രോളുകളുമായി സോഷ്യൽ മീഡിയ... പിന്നെ മനോരമയ്ക്കും</strong>ഒറ്റപ്പെടലിന്റെ വേദനയുമായി അയ്യപ്പ ജ്യോതിക്കാർ!! ട്രോളുകളുമായി സോഷ്യൽ മീഡിയ... പിന്നെ മനോരമയ്ക്കും

മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, ടി.പി.രാമകൃഷ്ണന്‍, എം.എല്‍മാരായ ഡോ. എം.കെ. മുനീര്‍, എ.പ്രദീപ്കുമാര്‍, പുരുഷന്‍ കടലുണ്ടി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ചീഫ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ സംബന്ധിക്കും. 45,000 വാഹനങ്ങള്‍ ഒരു ദിവസം കടന്നു പോകുന്നിടത്താണ് തൊണ്ടയാട് മേല്‍പ്പാലം. ദേശീയപാതയുടെ നിര്‍ദിഷ്ട ആറുവരികളില്‍ ഈ മേല്‍പ്പാലം സംസ്ഥാന സര്‍ക്കാരിന്റെ പണം മുടക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. തുടര്‍ന്ന് ദേശീയപാത അഥോറിറ്റി മൂന്ന് വരികളുള്ള മറ്റൊരു മേല്‍പ്പാലം ഇവിടെ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കും. 51 കോടി രൂപയാണ് തൊണ്ടയാട് മേല്‍പ്പാലത്തിന്റെ ചെലവ്. ചെലവ് പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാറാണ് വഹിച്ചത്. ഡിസൈനും നിര്‍വ്വഹണവും എല്ലാം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍വഹിച്ചു.

Thondayad over bridge

ഊരാളുങ്കല്‍ ലേബര്‍ കോട്രാക്റ്റ് സൊസൈറ്റിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2016 മാര്‍ച്ച് നാലിന് പ്രവൃത്തി ആരംഭിച്ചിരുന്നു. എന്നാല്‍, നിര്‍മ്മാണം പൂര്‍ണമായും ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്താണ് നടന്നത്. എാല്‍ തെരഞ്ഞെടുപ്പ് വതിനാല്‍ നടില്ല. പാലത്തിന്റെ നീളം 475 മീറ്ററും വീതി 11 മീറ്ററുമാണ്. അപ്രോച്ച് റോഡ് 550 മീറ്റര്‍. ഇരുഭാഗത്തും സര്‍വ്വീസ് റോഡുകള്‍ളും ഉണ്ട്. 84 പൈലുകള്‍, 17 തൂണുകള്‍. 18 സ്പാനുകളുമുള്ള പാലത്തിന് ആകെ 15578 ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചു. ഈ പാലത്തിന് ഇന്ത്യന്‍ കോക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2018 ലെ മികച്ച കോണ്‍ക്രീറ്റ് നിര്‍മ്മതിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.

രാമനാട്ടുകര മേല്‍പ്പാലത്തിന് 75 കോടി രൂപയാണ് ചെലവ്. രണ്ട് മേല്‍പ്പാലങ്ങള്‍ക്കുമായി 127 കോടി രൂപയാണ് ആകെ ചെലവ്. രാമനാട്ടുകര പാലത്തിന് ആറു സ്പാനുകളാണ് ഉള്ളത്. ദേശീയപാത അഥോറിറ്റി രണ്ട് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതോടുകൂടി ആറ് വരിപ്പാത ഇവിടെ യാഥാര്‍ത്ഥ്യമാവും. ഡിസൈനും നിര്‍വ്വഹണവും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചത്. ഈ പ്രവൃത്തിയും ചെയ്യുത് ഊരാളുങ്കല്‍ ലേബര്‍ കോട്രാക്ട് സൊസൈറ്റിയാണ്.

മേല്‍പ്പാലത്തിന്റെ നീളം 440 മീറ്ററും വീതി 11 മീറ്ററുമാണ്. അപ്രോച്ച് റോഡുകളും സര്‍വ്വീസ് റോഡുകളും നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് കോക്രീറ്റ് പാലങ്ങളുണ്ട്. യൂറ്റിലിറ്റി ഡക്ട് അടക്കമുള്ള ആധുനീക രീതികള്‍ അവലംബിച്ചിട്ടുണ്ട്. ആകെ ഉപയോഗിച്ച കോണ്‍ക്രീറ്റ് 20266 ക്യൂബിക് മീറ്റര്‍. 70 പൈലുകള്‍, 13 തൂണുകള്‍, 14 സ്പാനുകള്‍ എന്നിവയുണ്ട്.

Kozhikode
English summary
Two overbridge will inagurate Chief Minister in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X