• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പി. ജയരാജന്‍, ഇടതിന്റെ പാളിപ്പോയ പരീക്ഷണം; കോഴിക്കോട് അടക്കിവാണ് യുഡിഎഫ്

 • By Desk
cmsvideo
  ഇടതിന്റെ പാളിപ്പോയ പരീക്ഷണങ്ങൾ | Oneindia Malayalam

  കോഴിക്കോട്: ആകെ 13 നിയമസമഭാ മണ്ഡലങ്ങളുള്ള കോഴിക്കോട്ട് 12ഉം കൈവശമുണ്ടായിട്ടും എല്‍ഡിഎഫിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാത്തുനിന്നത് കനത്ത പരാജയം. പാര്‍ട്ടിശക്തികേന്ദ്രങ്ങളില്‍പ്പോലും മുന്നണി പൊളിഞ്ഞുവീണപ്പോള്‍ കോഴിക്കോട് ജില്ലയില്‍ അതിരിടുന്ന മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളും ഇത്തവണയും യുഡിഎഫ് തന്നെ കൊണ്ടുപോയി. അതും കനത്ത ഭൂരിപക്ഷത്തില്‍.

  ബിജെപിക്കെതിരെ പിസി ജോർജ്, പത്തനംതിട്ടയിൽ സുരേന്ദ്രനെ തോൽപ്പിച്ചതാരെന്ന് വെളിപ്പെടുത്തൽ!

  ബേപ്പൂര്‍, കോഴിക്കോട് സൗത്ത്, നോര്‍ത്ത്, കുന്ദമംഗലം, എലത്തൂര്‍, കൊടുവള്ളി, തിരുവമ്പാടി, ബാലുശേരി, പേരാമ്പ്ര, കൊയിലാണ്ടി, കുറ്റ്യാടി, നാദാപുരം, വടകര എന്നിവയാണു കോഴിക്കോട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍. ഇതില്‍ കുറ്റ്യാടി മാത്രമാണ് യുഡിഎഫിന്റെ കൈവശമുള്ളത്. എന്നാല്‍, കുറ്റ്യാടിക്കൊപ്പം മറ്റ് 12 മണ്ഡലങ്ങളിലും മിന്നുന്ന പ്രകടനമാണ് യുഡിഎഫ് കാഴ്ചവെച്ചത്.

  തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് കോഴിക്കോടിനെക്കാള്‍ എല്‍ഡിഎഫ് ഇത്തവണ പ്രതീക്ഷ വെച്ചത് വടകരയില്‍ ആയിരുന്നു. 2009ലെ അര ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയം 2014ല്‍ മൂവായിരത്തിലേക്ക് എത്തിയിരുന്നു. ഇത്തവണ ഇത് എളുപ്പം മറിയും എന്നായിരുന്നു എല്‍ഡിഎഫ് കരുതിയത്. ജനതാദള്‍ എല്‍ഡിഎഫിലേക്ക് എത്തിയത് ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടി. ആര്‍എംപിയുടെ ശക്തി ക്ഷയിച്ചുവെന്നും വിലയിരുത്തലുണ്ടായി. പോരെങ്കില്‍ നിയമസഭാ കണക്കുകള്‍ വച്ച് മുക്കാല്‍ ലക്ഷം വോട്ടിന് എല്‍ഡിഎഫ് മുന്നിലായിരുന്നു. ഇവയല്ലാം വച്ചാണ് എല്‍ഡിഎഫ് നേതാക്കള്‍ മനക്കോട്ടകള്‍ കെട്ടിയത്. ആ ധൈര്യത്തിലായിരുന്നു പാര്‍ട്ടിയിലെ പ്രമുഖന്‍ പി. ജയരാജനെത്തന്നെ രംഗത്തിറക്കിയതും. ജയരാജനെ പാര്‍ലമെന്റിലേക്ക് അയച്ച് കണ്ണൂരില്‍നിന്ന് ഒഴിവാക്കാനുള്ള പിണറായിയുടെ തന്ത്രമാണെന്നും നിരീക്ഷണമുണ്ടായിരുന്നു.

  എന്തുതന്നെ ആയാലും പി. ജയരാജന്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകരില്‍ അത് ആഹ്ലാദവും പൊതുസമൂഹത്തില്‍ ശക്തമായ എതിര്‍പ്പും സമ്പാദിച്ചു. പരമ്പരാഗതമായി എല്‍ഡിഎഫിനു വോട്ടുചെയ്യുന്ന ഭൂരിപക്ഷം പ്രവര്‍ത്തകരുള്ള എ.പി സുന്നി വിഭാഗം പോലും ജയരാജന് എതിരെ തിരിഞ്ഞു. കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് അവരുടെ പ്രവര്‍ത്തകന്‍ ആയിരുന്നു എന്നതാണ് കാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍എംപി സ്ഥാനാര്‍ഥി 17,729 വോട്ടുകള്‍ നേടിയിരുന്നു. ഈ വോട്ടുകള്‍ സ്വാഭാവികമായും യുഡിഎഫ് പക്ഷത്തേക്കു മറിഞ്ഞു. ന്യൂനപക്ഷങ്ങളില്‍ ഉടലെടുത്ത മോദിപ്പേടി സ്വാഭാവികമായും കാര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാക്കി. ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തോട് കടുത്ത എതിര്‍പ്പുള്ള സിപിഎം അംഗങ്ങള്‍ത്തന്നെ വ്യാപകമായി യുഡിഎഫിന് അനുകൂലമായി വോട്ടുകള്‍ മറിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

  ലോക് താന്ത്രിക് ദള്ളിന് മണ്ഡലത്തില്‍ ഒന്നാകെ 60,000 വോട്ടുകള്‍ ഉണ്ടെന്നാണ് ആ പാര്‍ട്ടിയുടെ അവകാശവാദം. അതില്ലെങ്കിലും ഒരു 40,000-50,000 പ്രതീക്ഷിക്കാമെന്ന് എല്‍ഡിഎഫ് കരുതുന്നു. ഈ വോട്ടുകള്‍ മുന്‍തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനു പോയിട്ടുണ്ടെങ്കില്‍ ഇത്തവണ അത് നേരെ എല്‍ഡിഎഫിനു തിരിഞ്ഞാല്‍ ജയരാജന് പാട്ടുംപാടിയല്ല ഗാനമേളനടത്തിത്തന്നെ ജയിക്കാമെന്നായിരുന്നു എല്‍ഡിഎഫ് കണക്കുകൂട്ടല്‍. എന്നാല്‍, ദള്‍ സ്വാധീനമുള്ള കൂത്തുപറമ്പിലും വടകരയിലുമടക്കം ഉജ്ജ്വല മുന്നേറ്റമാണ് കെ. മുരളീധരന്‍ നടത്തിയത്.

  തലശേരി നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫ് ഇത്തവണ ലീഡ് ചെയ്തത്. ഇവിടെ 30,000ന്റെ ലീഡ് പ്രതീക്ഷിച്ചെങ്കിലും കിട്ടിയത് 11,000ല്‍പ്പരം മാത്രം. കൂത്തുപറമ്പ് മണ്ഡലത്തില്‍ കെ. മുരളീധരന്‍ 4133 വോട്ടുകള്‍ക്ക് ലീഡ് ചെയ്തു. ആര്‍എംപി സ്വാധീനമുള്ള വടകര ലോക്‌സഭാ മണ്ഡലത്തില്‍ 22,963 വോട്ടുകള്‍ക്കാണ് യുഡിഎഫ് ലീഡ് ചെയ്തത്. 17,892 വോട്ടിന്റെ ലീഡാണ് കുറ്റ്യാടി മണ്ഡലം മുരളീധരന് നല്‍കിയത്. 17,696 വോട്ടിന്റെ ലീഡ് നല്‍കി നാദാപുരവും മോശമാക്കിയില്ല. പഴയ തട്ടകമായ കൊയിലാണ്ടിയില്‍ മുരളീധരന് 21,045 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. മന്ത്രി ടി.പി രാമകൃഷ്ണന്റെ മണ്ഡലമായ പേരാമ്പ്രയില്‍ യുഡിഎഫിന് 13,204 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ഇത്തരത്തില്‍ സമഗ്രമായ ആധിപത്യമാണ് മണ്ഡലത്തില്‍ ഉടനീളം കെ. മുരളീധരന് ലഭിച്ചത്.

  Kozhikode

  English summary
  UDF's victory in Kozhikkode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X