• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊയിലാണ്ടിയില്‍ യുഡിഎഫ് വോട്ട് സിപിഎമ്മിന് നല്‍കി; ചതി, കെപി അനില്‍കുമാറിനെതിരെ വെപ്പെടുത്തല്‍

Google Oneindia Malayalam News

കോഴിക്കോട്: പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍ കുമാറിനെതിരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നടത്തുന്നത്. കെ സുധാകരന്‍ മുതല്‍ കൊയിലാണ്ടിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വരെ കെപി അനില്‍കുമാറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ആരോപണങ്ങളുമാണ് ഉന്നയിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു കെപി അനില്‍കുമാര്‍.

2011 ല്‍ പരാജയപ്പെട്ടെങ്കിലും 2016 ല്‍ സീറ്റ് പ്രതീക്ഷിച്ച് 5 വര്‍ഷത്തോളം മണ്ഡ‍ലത്തില്‍ സജീവമായിരുന്നു അദ്ദേഹം. എന്നാല്‍ എന്‍ സുബ്രഹ്മണ്യനായിരുന്നു അത്തവണ നറുക്ക് വീണത്. ഇതോടെ കെപി അനില്‍കുമാര്‍ ഇടപെട്ട് കോണ്‍ഗ്രസ് വോട്ടുകള്‍ സിപിഎമ്മിന് മറിച്ച് നല്‍കിയെന്നാണ് കൊയിലാണ്ടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് ബോസ് ആരോപിക്കുന്നത്.

കെപിസിസിയില്‍ ശുദ്ധീകരണം; 5 വര്‍ഷം ഇരുന്നവര്‍ ഇനിയില്ല, ഒരാള്‍ക്ക് ഒരു പദവി, പുതുമുഖങ്ങള്‍ വരുംകെപിസിസിയില്‍ ശുദ്ധീകരണം; 5 വര്‍ഷം ഇരുന്നവര്‍ ഇനിയില്ല, ഒരാള്‍ക്ക് ഒരു പദവി, പുതുമുഖങ്ങള്‍ വരും

യു ഡി എഫ്

പാർട്ടി ശരിയായ ദിശയിൽ തന്നെയാണ് സഞ്ചരിക്കുന്നത്. അധികാരങ്ങൾക്ക് വേണ്ടി ഇയാൾ എവിടെയും കൈകൂപ്പും, ഇനിയും തല കുനിയ്ക്കുമെന്നും അജയ് ബോസ് ഫേസ്ബുക്കില്‍ കുറിക്കുന്നു. ഇന്നലെ മുതൽ പലയിടങ്ങളിൽ നിന്നായി യൂത്ത് കോൺഗ്രസിന്റെ നിരവധി സഹപ്രവർത്തകർ ആശങ്കയോടെ വിളിക്കുന്നുണ്ട്. എല്ലാവർക്കും അറിയേണ്ടത് ഒന്ന് തന്നെ, കൊയിലാണ്ടിയിൽ നിന്നും ചേമഞ്ചേരി മണ്ഡലത്തിൽ നിന്നും പലരും കെ.പി അനിൽ കുമാറിനോടൊപ്പം പാർട്ടി വിടുമൊന്നൊരു വാർത്ത കേൾക്കുന്നു, സത്യമാണോ എന്നുള്ളതാണ്.

ആരും പോവില്ല

എന്നാല്‍ അനിൽ കുമാറിനോടൊപ്പം ആരും പോവുന്നില്ല എന്ന് മാത്രമല്ല ഇടതും വലതും നിന്നവർ പരസ്യമായി തന്നെ അദ്ദേഹത്തെ പിന്തുണച്ചതിൽ അതിയായി ഖേദം പ്രകടിപ്പിക്കുകയും, കെ.പി കാണിച്ചത് ശുദ്ധ തെമ്മാടിത്തരമാണെന്ന് പരസ്യമായി പറയുകയും ചെയ്തു. ഇനി പാർട്ടി ശരിയായ ദിശയിലേക്കാണ് സഞ്ചരിക്കുന്നത് എന്ന് പറഞ്ഞതിന്റെ കാര്യം വ്യക്തമാക്കാം.- അജയ് ബോസ് കുറിക്കുന്നു.

ഇതെന്താണ് പുലിത്തോലോ..: നവ്യ നായരുടെ പുത്തന്‍ ചിത്രം വൈറല്‍

2016 നിയമസഭാ തിരഞ്ഞെടുപ്പ്

2016 നിയമസഭാ തിരഞ്ഞെടുപ്പ് പോളിംഗ് നടക്കുന്ന ദിവസം ഉച്ചയ്ക്ക് 12 മണിയോടു കൂടി ചേമഞ്ചേരി പഞ്ചായത്തിലെ പടിഞ്ഞാറ് ഭാഗം വാർഡിൽ നിന്നും ഒരു ഫോൺ കോൾ വരുന്നു. വിളിച്ചത് പഞ്ചായത്തിലെ മുസ്ലീം ലീഗിന്റെ നേതാവാണ്. വളരെ വിഷമത്തോടെ അദ്ദേഹം പറഞ്ഞത് ആ തിരഞ്ഞെടുപ്പിൽ കെ.പി ചുമതലപ്പെടുത്തിയ ചില പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്ന ചതിയെ കുറിച്ചാണ്. മുസ്ലീം ലീഗിന്റെ പ്രവർത്തകർ എടുത്തു കൊണ്ട് വന്ന ഓപ്പൺ വോട്ടുകൾ പോലും പോളിംഗ് സ്റ്റേഷനിലേക്ക് കയറുന്നതിന് മുൻപ് കെ.പി പറഞ്ഞേൽപ്പിച്ചവരെത്തി പൊക്കിയെടുത്ത് അന്നത്തെ എല്‍ഡിഎഫ് സ്ഥാനാർഥിക്ക് ചെയ്തു കൊടുക്കുന്നു. പല സ്ഥലങ്ങളിലും ഇത് നടന്നു.

എല്‍ ഡി എഫ് നിയോജകമണ്ഡലം

ആ തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ കണക്ക് വരെ ആശങ്കയുള്ളിടത്ത് നിന്ന് ഭൂരിപക്ഷം വർധിപ്പിക്കാൻ കെ.പിയുടെ നേതൃത്വത്തിൽ നടത്തിയ ഈ പാർട്ടി വിരുദ്ധ പ്രവർത്തനം അവർക്ക് സഹായകരമായി എന്നുള്ളത് പരസ്യമായി എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. പിന്നീടൊരവസരത്തിൽ ഈ ചതി നടത്തിയതിലൊരാൾ പാർട്ടിയോട് ചെയ്തത് വലിയ തെറ്റായിപ്പോയെന്നും, 2016 ലെ സ്ഥാനാർത്ഥിയാവാത്ത നിരാശയിൽ കോഴിക്കോടുള്ള കെ.പി അനിൽ കുമാറിന്റെ വീട്ടിൽ കുറച്ച് പേരെ വിളിച്ചു വരുത്തി അഞ്ച് വർഷം കൊയിലാണ്ടിയിൽ ചെലവഴിച്ച സാമ്പത്തിക നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് കരഞ്ഞ് നിർബന്ധിച്ചാണ് ഇത് ചെയ്യാൻ കെ.പി പ്രേരിപ്പിച്ചതെന്നും ടിയാൻ പറഞ്ഞു.

പാർട്ടി എങ്ങോട്ട്

ഇത് പറ്റില്ല എന്ന് പറഞ്ഞ ചിലരെ വീട്ടിൽ നിന്നും വളരെ മോശമായി പെരുമാറി ഇറക്കി വിട്ടിട്ടുണ്ടെന്നും പറയുകയുണ്ടായി. ഇത് കേട്ട സമയത്ത് ഇയാളോടുണ്ടായ അറപ്പിനെക്കാളുപരി വളരെയധികം വിഷമം തോന്നിയത് പാർട്ടിയോട് ഒരു ശതമാനം പോലും കൂറില്ലാത്ത ഇയാളെ പിടിച്ച് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാക്കിയപ്പോഴാണ്. പാർട്ടി എങ്ങോട്ടാണ് പോവുന്നതെന്ന് അന്ന് ചിന്തിച്ചു പോയിരുന്നു.

കോൺഗ്രസ് സ്ഥാനാർത്ഥി

2016 ലും, 2021 ലും അതായത് സംഘടനാ ചുമതല വഹിക്കുന്ന സമയത്ത് പോലും കൊയിലാണ്ടിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജയിക്കരുതെന്ന് നൂറ് ശതമാനവും ആഗ്രഹിച്ചൊരാൾക്ക്, അതിന് വേണ്ടി പരിശ്രമിച്ചൊരാൾക്ക് ആ പദവിയിലിരിക്കാൻ എന്ത് യോഗ്യതയാണുള്ളത്.
കൊയിലാണ്ടിയിലെ ഒരു പ്രവർത്തകനെന്ന നിലയിൽ കെ.പിയുടെ രാഷ്ട്രീയ മാറ്റത്തെ നോക്കിക്കാണുമ്പോൾ കഴിഞ്ഞ 10 വർഷം സിപിഎമ്മിന്റെ വിജയത്തിനായി രഹസ്യമായാണ് അദ്ദേഹം ഇടപെട്ടതെങ്കിൽ, ഇനിയങ്ങോട്ട് അത് പരസ്യമായി തുടരാമെന്ന് മാത്രം.

കൊയിലാണ്ടി

ഇനി മുന്നോട്ടുള്ള കൊയിലാണ്ടിയിലെ പാർട്ടിയെ സംബന്ധിച്ചാണെങ്കിൽ വ്യക്തി ബന്ധത്തിന്റെ പേര് പറഞ്ഞ് പിന്നിൽ നിന്ന് വലിച്ചും തടഞ്ഞും നിർത്തിയ കഴിവും, കാലിബറുമുള്ള ചില പ്രവർത്തകർക്കും, നേതാക്കൾക്കും പൂർണ്ണ മനസ്സോടെ ഒരു ധാർഷ്ട്യ മനോഭാവക്കാരനായ വ്യക്തിയുടെ സമ്മർദമില്ലാതെ പ്രവർത്തനവീഥിയിൽ സജീവമാകാം.

കെപിസിസി നേതൃത്വം

നേരത്തെ നേതാക്കൾ സോഷ്യൽ മീഡിയയിൽ പറഞ്ഞത്‌ പോലെ മാലിന്യങ്ങൾ തള്ളി, ലക്ഷ്യം കൈവരിക്കാൻ പാർട്ടി എടുക്കുന്ന തീരുമാനങ്ങൾ പേപ്പറിൽ ഒതുക്കാതെ പ്രയോഗികമാക്കി ശരിയായ ദിശയിൽ തന്നെയാണ് കെപിസിസി നേതൃത്വം മുന്നോട്ട് പോവുന്നത്. അതിനിടയ്ക്ക് വായിൽ തോന്നിയതെന്തും ഏത് പ്ലാറ്റ്‌ഫോമിലും വിളിച്ചു പറയാം എന്ന് കരുതുന്നവർ ഭാവിയിൽ പാർട്ടിക്ക് ഭാരമാവും എന്നുള്ളത് തീർച്ച.

കൊടുക്കാനുള്ള പണ

അല്പമെങ്കിലും ആത്മാഭിമാനം എന്നൊന്ന് കെ.പി അനിൽ കുമാറിനുണ്ടെങ്കിൽ ഇനി ചെയ്യേണ്ടത് ഒന്നാണ്, ഈ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് രണ്ട് ദിവസം മുൻപ് രാത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടെ വീട്ടിലേക്കോടി വന്ന് വ്യക്തിബന്ധം ചമഞ്ഞ് കൂടെ നിർത്തിയ കൊയിലാണ്ടിയിലെ സാധാ പ്രവർത്തകരോട് വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി ഞാനാണെന്നും പറഞ്ഞ് വാങ്ങിയ നോമിനേഷൻ കൊടുക്കാനുള്ള പണമൊന്ന് തിരിച്ചു കൊടുത്തേക്കണം.

സി പി എം നേതാവ്

പാർട്ടി പ്രവർത്തനങ്ങൾക്ക് വേണ്ടി ഓടി നടന്നത് കൊണ്ട് നോമിനേഷൻ കൊടുക്കാനുള്ള പണം പോലുമില്ലെന്ന് പറഞ്ഞത്‌ കൊണ്ടാണ് കയ്യിൽ ഇല്ലാത്ത പണം കടം വാങ്ങിയും അഞ്ഞൂറും, ഇരുന്നൂറും പിരിവെടുത്തും അവർ നിങ്ങൾക്ക് നൽകിയത്. ഇതൊക്കെ മനസിലാവണമെങ്കിൽ സിപിഎം നേതാവ് എം.സ്വരാജ് പറഞ്ഞത് പോലെ നിങ്ങൾക്ക് അന്തസ്സ് വേണം കെ.പി.... അന്തസ്സ്- അജയ് ബോസ് കുറിപ്പ് അവസാനിപ്പിക്കുന്നു.

cmsvideo
  Congress leader KP Anilkumar quits party, joins CPM
  Kozhikode
  English summary
  UDF votes were polled for CPM in Koyilandy; Youth Congress leader against KP Anilkumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X