• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വടകര താലൂക്കോഫീസ് തീപ്പിടിത്തം; പ്രതിക്ക് തീവെപ്പും കേസും അറസ്റ്റും പുത്തരിയല്ലെന്ന് പൊലീസ്

Google Oneindia Malayalam News

കോഴിക്കോട്: വടകര താലൂക്കോഫീസിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതിയില്‍ നിന്നും പൊലീസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. ആന്ധ്ര സ്വദേശിയായ സതീഷ് നാരായണനെയാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ നേരത്തെയും സമാനമായ കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ആന്ധ്രയില്‍ ജോലി ചെയ്യവേ വീട്ടുടമയുടെ കാര്‍ കത്തിച്ച കേസില്‍ സതീഷ് നാരായണന്‍ ഒരുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചതായാണ് വിവരം. എന്നാല്‍ തണുപ്പകറ്റനായി വടകര താലൂക്ക് ഓഫീസിന്റെ വരാന്തയില്‍ തീയിട്ടതായിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നതന്നാണ് അന്വേഷണ സംഘം പറഞ്ഞത്. എന്നാല്‍ ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല.

ഒമിക്രോൺ വകഭേദം: ആന്റിബോഡി കോക്ടെയ്ൽ എവുഷെൽഡ് പഠനം: റിപ്പോർട്ടുകൾ ഇങ്ങനെ..ഒമിക്രോൺ വകഭേദം: ആന്റിബോഡി കോക്ടെയ്ൽ എവുഷെൽഡ് പഠനം: റിപ്പോർട്ടുകൾ ഇങ്ങനെ..

വടകരയില്‍ പിടിയിലായ സതീഷ് നാരായണന് തീവെയ്പ്പും കേസും അറസ്റ്റുമൊന്നും പുത്തരിയെല്ലെന്നും പൊലീസ് പറയുന്നത്. ആന്ധ്രയില്‍ ജോലി ചെയ്യുന്നതിനിടെ ഉടമയുടെ കാര്‍ കത്തിച്ച സംഭവം കൂടി പൊലീസിന് ലഭിച്ചതോടെ ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണ സംഘം ആന്ധ്ര പൊലീസിനെ സമീപിച്ചിരിക്കുകയാണെന്നാണ് വിവരം. തൃശ്ശൂര്‍ ജില്ലയിലെ മറ്റൊരു തീവെപ്പ് കേസിലും സതീഷ് നേരത്തെ പിടിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഈ കേസില്‍ എന്നാല്‍ മാനസിക നില തെറ്റിയ ആളെന്ന പരിഗണനയില്‍ ഇയാളെ വെറുതെ വിട്ടിരുന്നതായാണ് വിവരം.

വടകര താലൂക്ക് ഓഫീസിനോട് ചേര്‍ന്നുള്ള നാല് നില കെട്ടിടത്തിലും സതീഷ് രണ്ടു തവണ ചപ്പുചവറുകള്‍ കൂട്ടിയിട്ട് തീ കത്തിച്ചിരുന്നു. സതീഷ് കിടന്നുറങ്ങാന്‍ എത്താറുള്ള ഈ കെട്ടിടത്തിന്റെ ഗേറ്റ് അടച്ചതോടെയാണ് താലൂക്ക് ഓഫീസിലേക്ക് ഉറങ്ങാനായെത്തിയതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. വെളുപ്പിന് അഞ്ചുമണിയോടെ വലിയ തണുപ്പ് അനുഭവപ്പെട്ടതോടെ വരാന്തയില്‍ പേപ്പറുകള്‍ കൂട്ടി തീയിടുകയായിരുന്നുവെന്നാണ് സതീഷ് അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇയാള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ഇത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

എന്താണ് എന്താണ് "പനാമ രേഖകൾ"; ആസ്ഥാനം എവിടെ ?; കൂടുതൽ അറിയാം...

വടകര വില്യാപ്പള്ളിയിലുള്ള സതീഷിന്റെ ഒരു ബന്ധുവിനെ വിളിച്ചു വരുത്തി കഴിഞ്ഞ ദിവസം പൊലീസ് ചില വിവരങ്ങള്‍ തേടിയിരുന്നു. നേരത്തെയും പല തവണ മാനസിക പ്രശ്നങ്ങള്‍ ഇയാള്‍ കാണിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴിനല്‍കിയിരിക്കുന്നത്. സതീഷിനെ വൈകാതെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

കാര്‍ ഉപേക്ഷിച്ച നിലയില്‍; ഷാന്‍ വധക്കേസില്‍ 2 പേര്‍ അറസ്റ്റില്‍, സര്‍വകക്ഷി യോഗം ചൊവ്വാഴ്ചകാര്‍ ഉപേക്ഷിച്ച നിലയില്‍; ഷാന്‍ വധക്കേസില്‍ 2 പേര്‍ അറസ്റ്റില്‍, സര്‍വകക്ഷി യോഗം ചൊവ്വാഴ്ച

കഴിഞ്ഞ ദിവസമാണ് വടകര താലൂക്കോഫീസില്‍ തീപ്പിടിത്തമുണ്ടായത്. വിലപ്പെട്ട രേഖകളും മറ്റും കത്തി നശിച്ചിരുന്നു. വലിയ രീതിയിലുള്ള നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കെട്ടിം പൂര്‍ണമായും കത്തിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തീപ്പിടിത്തം സംബന്ധിച്ച് കലക്ടര്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സതീഷ് നാരായണന്റ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കുന്നത്. പൊലീസും ഇലക്ട്രിക്കല്‍ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു കല്ക്ടര്‍ നിര്‍ദേശിച്ചത്.

കറുപ്പില്‍ തിളങ്ങി റായ് ലക്ഷ്മി, പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അതേസമയം ആദ്യഘട്ടത്തില്‍ തീപിടുത്തിന്റെ കാരണം വ്യക്തമായിരുന്നില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടമായിരുന്നു ഇവിടെ പ്രവര്‍ത്തിക്കുന്നവയു ഈ കെട്ടിടവും. ഓഫീസിലുണ്ടായിരുന്ന 85 ശതമാനം ഫയലുകളും കത്തി നശിച്ചെന്ന് ജീവനക്കാര്‍ പറയുന്നത്. കുറ്റ്യാടി, നാദാപുരം എംഎല്‍എമാരും സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നു. റൂറല്‍ എസ്പിക്കായിരുന്നു അന്വേഷണ ചുമതല നല്‍കിയിരുന്നത്. മന്ത്രി പിഎ മുഹമ്മദ് റിയാസും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരുകയും ചെയ്തിരുന്നു. തീപ്പിടിത്തം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചത്.

cmsvideo
  Jacqueline Fernandez scandal explained | Oneindia Malayalam

   'തെക്കോട്ടിരുന്നുള്ള പഠനവും ഇന്ത്യന്‍ ദേശീയഗാനത്തിന്റെ അംഗീകാരവും'; 2021ലെ ചില അബദ്ധങ്ങള്‍ ഇങ്ങനെ 'തെക്കോട്ടിരുന്നുള്ള പഠനവും ഇന്ത്യന്‍ ദേശീയഗാനത്തിന്റെ അംഗീകാരവും'; 2021ലെ ചില അബദ്ധങ്ങള്‍ ഇങ്ങനെ

  Kozhikode
  English summary
  vadakara taluk office firing in kozhikode: The Culprit has already involved in many cases
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion