• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'മൈക്ക് ഓഫായാല്‍ എന്താ..മൂര്‍ഖനുണ്ടല്ലോ'; വാവ സുരേഷിന്റെ ക്ലാസെടുക്കല്‍ വിവാദത്തില്‍, ട്രോളുകളും

Google Oneindia Malayalam News

കോഴിക്കോട്: പാമ്പുകളുടെ ഉറ്റ തോഴന്‍ എന്നാണ് വാവ സുരേഷിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ എപ്പോഴും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു വാവ സുരേഷിന്റെ പാമ്പ് പിടിത്തം. ശാസ്ത്രീയമായ രീതിയില്‍ അല്ല അദ്ദേഹം പാമ്പിനെ പിടിക്കുന്നതെന്നാണ് പലരും മുന്നോട്ടുവയ്ക്കുന്ന വിമര്‍ശനം. അതുകൊണ്ടാണ് അദ്ദേഹത്തിന് പല തവണ കടിയേറ്റതെന്നും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ വാവ സുരേഷിന്റെ ഒരു നടപടി സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരിക്കുകയാണ്.

1

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന ഒരു പരിപാടിയില്‍ മൈക്കിന് പകരം പാമ്പിനെ ഉപോഗിച്ച നടപടിയാണ് വിവാദത്തിലാകുന്നത്. മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ നഴ്‌സിംഗ് എജ്യുക്കേഷനും നഴ്‌സിംഗ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുക്കാന്‍ എത്തിയത്.

2

പരിപാടിക്കിടെ മൈക്ക് തകരാറിലായപ്പോള്‍ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചെന്നാണ് പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നത്. വാവ സുരേഷിന്റെ ഈ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. മെഡിക്കല്‍ കോളേജ് പോലുള്ള ഒരു സ്ഥാപനത്തില്‍ പാമ്പുപിടിത്തത്തില്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിക്കാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചത് ശരിയായ പ്രവണതയല്ലെന്ന് വിദഗ്ദര്‍ പറയുന്നു.

3

വാവ സുരേഷ് ചെയ്യുന്നത് എല്ലാം നിയമവിരുദ്ധവും അശാസ്ത്രീയവുമായാണെന്നാണ് മറ്റ് ചിലര്‍ ഉന്നയിക്കുന്നത്. പാമ്പുകളുടെ കൈകര്യം ചെയ്യുന്നതില്‍ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് ഇദ്ദേഹമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. പാമ്പ് പിടിക്കുന്നതിനിടെയില്‍ നിരവധി തവണയാണ് വാവ സുരേഷിന് കടിയേറ്റത്. ഇതൊക്കെ അദ്ദേഹത്തിന്റെ അശാസ്ത്രീയമായ രീതിയെ തുടര്‍ന്നാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

4

വാവ സുരേഷിന്റെ നടപടിയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും ഉയരുന്നുണ്ട്. അതേസമയം, മാസങ്ങള്‍ക്ക് മുമ്പ് കോട്ടയത്ത് വച്ചായിരുന്നു വാവ സുരേഷിന് കടിയേറ്റത്. കോട്ടയം കുറിച്ചി പാട്ടശ്ശേരിയില്‍ മൂര്‍ഖനെ പിടികൂടാന്‍ എത്തിയതായിരുന്നു വാവ സുരേഷ്. ഇതിനിടെയായിരുന്നു പാമ്പ് കടിയേറ്റത്.

5

പാമ്പ് കടിയേറ്റതിന് പിന്നാലെ ആരോഗ്യനില മോശമായിരുന്നു. പ്രതികരണം തീരെ കുറഞ്ഞ് സുരേഷ് അബോധാവസ്ഥയിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം കുറഞ്ഞതോടെ വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം യോഗം ചേര്‍ന്ന് ചികിത്സാരീതികള്‍ മാറ്റം വരുത്തിയാണ് വാവ സുരേഷിനെ ചികിത്സിച്ചത്. മരുന്നുകളുടെയും ആന്റി സ്നേക്ക് വെനത്തിന്റെയും അളവ് ഉയര്‍ത്തുകയായിരുന്നു. ഇതോടെയാണ് വീണ്ടും സുരേഷ് അര്‍ധബോധാവസ്ഥയിലേക്കു തിരിച്ചു വന്നത്.

6

അതേസമയം, കടിയേറ്റതിന് പിന്നാലെ വാവ സുരേഷ് ശാസ്ത്രീയമായ രീതിയിലായിരുന്നു പാമ്പ് പിടിക്കാനിറങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കോന്നിയില്‍ ജനവാസമേഖലയില്‍ എത്തിയ രാജവെമ്പാലയെ വാവ സുരേഷ് പിടികൂടിയിരുന്നു. സേഫ്റ്റി ബാഗും ഹുക്കും ഒക്കെയായാണ് വാവ സുരേഷ് പാമ്പിനെ പിടിച്ചത്. വനം വകുപ്പ് നിയമങ്ങള്‍ പാലിച്ചുള്ള വാവ സുരേഷിന്റെ ആദ്യ പാമ്പുപിടിത്തം ആയിരുന്നു ഇത്.

7

ഇതിന് പിന്നാലെ വാവ സുരേഷിനെ അഭിനന്ദിച്ച് മന്ത്രി വി എന്‍ വാസവന്‍ രംഗത്തെത്തിയിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുമ്പോള്‍ തനിക്ക് നല്‍കിയ വാക്ക് പാലിച്ചതില്‍ അതിയായ സന്തോഷമുണ്ട് എന്ന് മന്ത്രി പറഞ്ഞു. ഇനി അങ്ങോട്ടുള്ള രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഇത്തരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ മുന്നോട്ടുപോവാന്‍ കഴിയണമെന്ന് ആശംസിക്കുന്നു എന്നും മന്ത്രി പറഞ്ഞിരുന്നു.

8

'കാശ്മീര്‍ ഫയല്‍സ് കണ്ട് ഞെട്ടിപ്പോയി, അപരിഷ്‌കൃതമായ സിനിമ'; വിമര്‍ശിച്ച് ഐഎഫ്എഫ്‌ഐ ജൂറി'കാശ്മീര്‍ ഫയല്‍സ് കണ്ട് ഞെട്ടിപ്പോയി, അപരിഷ്‌കൃതമായ സിനിമ'; വിമര്‍ശിച്ച് ഐഎഫ്എഫ്‌ഐ ജൂറി

ഇനി അങ്ങോട്ടുള്ള രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഇത്തരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ മുന്നോട്ടുപോവാന്‍ കഴിയണമെന്ന് ആശംസിക്കുന്നു. കേരളത്തിലെ എല്ലാ അനിമല്‍ റെസ്‌ക്യൂവേഴ്സും ഈ മാതൃക പിന്തുടരണമെന്നും മന്ത്രി പറഞ്ഞിരുന്നു.

Kozhikode
English summary
Vava Suresh's act of using snake instead of a microphone in a program is in controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X