കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലവര്‍ഷം: കോഴിക്കോട്ട് തകര്‍ന്നത് 44 വീടുകള്‍, വില്ലേജ് ഓഫിസുകള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ കോഴിക്കോട് ജില്ലയില്‍ തകര്‍ന്നത് 44 വീടുകള്‍. നശിച്ചത് 450 ഹെക്റ്റര്‍ കൃഷി. ഇതില്‍ കോഴിക്കോട് താലൂക്കില്‍ 175 വീടുകള്‍ ഭാഗികമായും 13 വീടുകള്‍ പൂര്‍ണ്ണമായുമാണ് തകര്‍ന്നത്. നിലവില്‍ 10 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നു. വടകരയില്‍ ഏഴ് വീട് പൂര്‍ണ്ണമായും 63 വീടുകള്‍ ഭാഗികമായി തകര്‍ന്നു. താമരശ്ശേരിയില്‍ മലയിടിഞ്ഞു 30 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 14 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. കരിഞ്ചോലമലയില്‍ 7 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. താമരശ്ശേരിയില്‍ 399 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൊയിലാണ്ടി 323 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ജില്ലയിലാകെ 450 ഹെക്ടര്‍ കൃഷി നശിച്ചതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്.

എല്ലാ വില്ലേജ് ഓഫിസുകളും ജൂണ്‍ 17 ഞായറാഴ്ച ചര്‍ച്ച നടത്തും. ഗെയില്‍ പൈപ്പ് ലൈന്‍ പോകുന്ന ഇടങ്ങളില്‍ വെളളപ്പൊക്കം രൂക്ഷമായി പ്രദേശവാസികള്‍ക്ക് നാശനഷ്ടമുണ്ടായത് സംബന്ധിച്ച് അധികൃതരുമായി ചര്‍ച്ച നടത്തും.

landslidinginkozhikkode

കനത്ത കാലവര്‍ഷത്തിലും ഉരുള്‍പൊട്ടലിലും ജില്ലയില്‍ ഉണ്ടായ വ്യാപകമായ നാശനഷ്ടം കണക്കാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പു ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്റ്റര്‍ യു.വി ജോസ് നിര്‍ദ്ദേശം നല്‍കി. കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടന്നന്ന അവലോകന യോഗത്തില്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രരന്‍ എിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. തീങ്കളാഴ്ച വൈകിട്ട് 5 മണികക്കം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ നല്‍കണം. വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക് പ്രഥമ പരിഗണന നല്‍കണം. നാശനഷ്ടങ്ങള്‍ കണക്കാക്കി തുടര്‍ നടപടികള്‍ അടുത്ത് മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

വെളളപൊക്കത്തെതുടര്‍ന്ന് കിണറുകളും കുടിവെളള സ്രോതസുകളും മലിനമായിട്ടുണ്ട്. ഇത് ശൂചീകരിക്കുന്നതിന് ജനപ്രതിനിധികള്‍, സന്നദ്ധസംഘടനകള്‍, തുടങ്ങിയവര്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. വീട് പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക് താമസം, ഭക്ഷണം എന്നിവ ലഭ്യമാക്കും. ഇതിന് ജില്ലാ ഭരണകൂടം വഴി സര്‍ക്കാര്‍ സഹായം നല്‍കും. ഭക്ഷണ ചെലവ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വഴി നിര്‍വ്വഹിക്കും. ജില്ലയില്‍ തകര്‍ന്ന റോഡുകളുടെ അറ്റുകുറ്റപ്പണികള്‍ പൊതുമരാമത്ത് വകുപ്പ് അടിയന്തിരമായി ഏറ്റെടുത്തു നടത്തണം. ഗതാഗത തടസ്സമുണ്ടാക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണം. കക്കയം, പെരുവണ്ണാമുഴി ഡാമുകള്‍ അടച്ചിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ വീണ്ടും തുറക്കാനുളള സാഹചര്യമുണ്ടായാല്‍ താഴന്ന് പ്രദേശങ്ങളില്‍ താമസിക്കുവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചു.

Kozhikode
English summary
village offices in kozhikkode will be working on sundays.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X