പള്ളികളില്‍ പ്രതിഷേധം വേണ്ട: ലീഗ് നിലപാട് തള്ളി സമസ്ത, മുഖ്യമന്ത്രി വിളിച്ച് സംസാരിച്ചു
കോഴിക്കോട്: വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് പള്ളികള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം നടത്താനുള്ള മുസ്ലീം ലീഗ് നീക്കത്തെ തള്ളി സമസ്ത. സർക്കാറിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം നടത്തേണ്ട ആവശ്യമില്ലെന്നാണ് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ വ്യക്തമാക്കിയത്.
സർക്കാറിന്റെ ഭാഗത്ത് നിന്ന് വിട്ടു വീഴ്ചയുണ്ടാവണം. വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ട തീരുമാനം പിന്‍വലിക്കണം. നിലവിലെ രീതി പിന്തുടരുന്നാണ് നല്ലത്. പള്ളികള്‍ കേന്ദ്രീകരിച്ചല്ലാതെ പ്രതിഷേധങ്ങള്‍ ഉചിതമായ രീതിയില്‍ അവതരിപ്പിക്കുമെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.
'വ്യക്തികേന്ദ്രീകൃതമായി മാറിയ അധിക്ഷേപങ്ങള്‍'; എല്ലാ സത്യമില്ലാത്ത കാര്യങ്ങള്‍: മോഹന്‍ലാല്‍

വഖഫ് ബോർഡിന്റെ മുതല്‍ പവിത്രമാണ്. അത് ഉള്‍ക്കൊണ്ടാവണം സർക്കാർ പ്രവർത്തിക്കേണ്ടത്. സമുദായത്തിന്റെ ആശങ്കകള്‍ സർക്കാറിന് മുന്നില്‍ അവതരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമത്തില്‍ സമസ്തയ്ക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ കൂടിയിരുന്ന സംസാരിക്കാമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു. ചർച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ മാത്രം പ്രതിഷേധം എന്നാണ് നിലവിലെ തീരുമാനം. അന്ന് പ്രതിഷേധങ്ങള്‍തക്ക് സമസ്ത് മുന്നിലുണ്ടാവുമെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.
അന്നും ഇന്നും എന്നും ഒരുപോലെ സുന്ദരി: പ്രിയാമണിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

വഖഫ് ബോർഡുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ സമുദായത്തിന് പ്രതിഷേധമുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ പള്ളിയില്‍ നിന്ന് പ്രതിഷേധിക്കാന്‍ സാധിക്കില്ല. പള്ളികള്‍ പ്രതിഷേധ വേദിയാവരുത്. അത് അപകടം ചെയ്യും. പള്ളി ആദരിക്ക പ്പെടേണ്ടത് ആണ്. പള്ളിയുടെ പവിത്രതയ്ക്ക് യോജിക്കാത്ത കാര്യങ്ങൾ പാടില്ല. പ്രകോപനരമായ ഒരു കാര്യങ്ങളും അവിടെ നിന്ന് ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തില്‍ നമ്മളും ആ രീതിയില്‍ നീങ്ങേണ്ടതുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകണം എന്നാണ് സമസ്തയുടെ നിലപാട്.വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട നിയമനം പിഎസ്സിക്ക് വിടുന്നതിലൂടെ ചില നഷ്ടങ്ങളുണ്ട്. ഇതില്‍ ഒരു പ്രതിഷേധം ആവശ്യമുണ്ട്. പ്രതിഷേധിച്ചുകൊണ്ട് ഒരു പ്രമേയം സമസ്ത പാസാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രതിഷേധം പള്ളിയില്‍ വേണ്ട'- ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

പള്ളിയില്‍ പ്രതിഷേധങ്ങള്‍ നടന്നാല്‍ പലരും കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വല്ല കാര്യവും സംഭവിച്ചാല്‍ ഉത്തരവാദിത്തം സമസ്തയ്ക്കാവും. വിഷയത്തില്‍ വഖഫ് മന്ത്രി അബ്ദുറഹ്മാന്‍ പറഞ്ഞതിനോട് പൂർണ്ണമായി വിയോജിപ്പിട്ടുണ്ട്. എന്തുവന്നാലും നിയമം പാസാക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അത് ധാര്‍ഷ്ട്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ജിഫ്രി മുത്തുകോയ തങ്ങളുടെ തീരുമാനം സ്വാഗതം ചെയ്ത് കെടി ജലീല്‍ രംഗത്ത് എത്തി. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയാണ് സമസ്ത. അതിൻ്റെ പക്വതയും പാകതയും പാണ്ഡിത്യവുമുള്ള നേതൃത്വമാണ് ബഹുമാന്യനായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടേത്. പള്ളികളെ കോലാഹല വേദിയാക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ലീഗിൻ്റെ കുതന്ത്രമാണ് തങ്ങളുടെ ഇടപെടലിലൂടെ പൊളിഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വഖഫ് ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകൾ നീക്കാനുള്ള ചർച്ചകൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തുടരും. ഇനിയെങ്കിലും ലീഗ് പള്ളികളിൽ എന്തു നടക്കണമെന്ന് പറയാതിരിക്കുക. ലീഗ് പറയേണ്ടത് പള്ളിക്കൂടങ്ങളുടെ കാര്യമാണ്. തട്ടിക്കൂട്ട് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി പുതിയ സാഹചര്യത്തിൽ ലീഗ് പിരിച്ചു വിടുകയാണ് ഉചിതം. സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾക്കും ഖമറുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർക്കും ശൈഖുൽ ജാമിഅ പ്രൊ: കെ ആലിക്കുട്ടി മുസ്ല്യാർക്കും ഹൃദയത്തിൽ തൊട്ട അഭിനന്ദനങ്ങള്‍ നേരുന്നതായും കെടി ജലീല്‍ കൂട്ടിച്ചേർത്തു.