കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്ത്രി ജലീലിനെതിരെ വീണ്ടും കരിങ്കൊടി; യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നഗരത്തിൽ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കോഴിക്കോട്ടെത്തിയ മന്ത്രി കെടി ജലീലിനെ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംബന്ധിക്കാനെത്തിയ മന്ത്രി വാഹനത്തില്‍ നിന്നു പുറത്തിറങ്ങുമ്പോഴായിരുന്നു പ്രവര്‍ത്തകര്‍ കരിങ്കൊടിയുയര്‍ത്തി വരവേറ്റത്. ഇതോടെ സ്ഥലത്ത് ഇടപെട്ട പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

തൂത്തുക്കുടില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭം; പോലീസ് നടത്തിയത് നരഹത്യ, വെടിയേറ്റത് തലയ്ക്ക്!!

റഷീദ്, ഷിജിത് ഖാന്‍, ഷഫീഖ് അരക്കിണര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പോലീസ് കസബ സ്‌റ്റേഷനിലെത്തിച്ചതറിഞ്ഞ് യൂത്ത് ലീഗ് ജില്ല മണ്ഡലം ഭാരവാഹികള്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. സി.കെ.ജാഫര്‍ സാദിഖ്, സജീര്‍ കൊമ്മേരി, ഹംസക്കോയ, മനാഫ,് റഈസ് കിണാശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇതെതുടര്‍ന്ന് അറസ്റ്റിലായവരെ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു.

Youth League protest

ബന്ധു നിയമനം നടത്തുക വഴി സ്വജനപക്ഷപാതം കയ്യോടെ പിടികൂടപ്പെടുകയും ഗത്യന്തരമില്ലാതെ നിയമസഭയിലടക്കം പറഞ്ഞ വാക്കുകള്‍ പല തവണ മാറ്റിപ്പറയുകയും ചെയ്ത് സത്യപ്രതിഞ്ജാ ലംഘനം നടത്തിയ കെ.ടി ജലീൽ രാജിവെക്കും വരെ സമരം തുടരുമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് സാജിദ് നടുവണ്ണൂരും ജനറല്‍ സെക്രട്ടറി കെ കെ നവാസും പറഞ്ഞു. അഴിമതിയുടെ കളിക്കൂട്ടുകാരനായി കെ.ടി.ജലീല്‍ അധ:പതിച്ചിരിക്കുന്നു.

പോലീസിനെയും അധികാരവുമുപയോഗിച്ച് വിരട്ടാനുള്ള ശ്രമം പാർട്ടി പുച്ഛിച്ചു തള്ളുന്നു. അഴിമതി മന്ത്രിക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണ്. ജനാധിപത്യ വ്യവസ്ഥിതിയെ പരിഹസിക്കുന്ന മന്ത്രിയുടെയും പിണറായി സര്‍ക്കാരിന്റെയും നടപടിക്കെതിരില്‍ ജനാധിപത്യവിശ്വാസികളും സാംസ്‌കാരിക നായകരും പ്രതികരിക്കണം.

പൊതുജനങ്ങളില്‍ ഇത്തരം ചെയ്തികള്‍ക്കെതിരില്‍ നിറയുന്ന ശക്തമായ പ്രതിഷേധത്തിന്റെ അനുരണനങ്ങളാണ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന യുവജന യാത്രക്ക് ലഭിച്ച സര്‍വ്വ സ്വീകാര്യതയും നിറഞ്ഞ ജനപിന്തുണയും തെളിയിക്കുന്നതെന്നും മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.

Kozhikode
English summary
Youth league protest against KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X