ഓഫ് സ്പിന്നറായി ഞെട്ടിച്ച് ലസിത് മലിംഗ; വിക്കറ്റുകളും വീഴ്ത്തി

  • Posted By: Anwar Sadath
Subscribe to Oneindia Malayalam

കൊളംബൊ: ലോകത്തെ മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളാണ് ലസിത് മലിംഗ. അവസാന ഓവറികളില്‍ തുടര്‍ച്ചയായ യോര്‍ക്കകറുകളെറിയാന്‍ കഴിവുള്ള താരം ശ്രീലങ്കയെ ഒട്ടേറെ മത്സരങ്ങളില്‍ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. എന്നാല്‍, ഫാസ്റ്റ് ബൗളറായി മാത്രമല്ല, ഓഫ് സ്പിന്നറായും മികവു തെളിയിച്ചിരിക്കുകയാണ് മലിംഗ.

ബെംഗളുരു മലയാളികള്‍ വെട്ടിലാകുമോ?; കര്‍ണാടക മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഇങ്ങനെ

ശ്രീലങ്കയിലെ ഒരു ആഭ്യന്തര മത്സരത്തിലാണ് മലിംഗ ഓഫ് സ്പിന്നറായത്. ടൂര്‍ണമെന്റില്‍ തേജാ ലങ്കയ്ക്കുവേണ്ടിയിറങ്ങിയ താരം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. എല്‍ബി ഫൈനാന്‍സിനെതിരെയായിരുന്നു മത്സരം. നാല് ഓവറില്‍ 24 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

lasithmalinga

ഇതില്‍ ഒരു ബൗള്‍ഡും രണ്ട് ക്യാച്ചുകളും ഉള്‍പ്പെടുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍ അന്താരാഷ്ട്ര മത്സരത്തില്‍ സ്പിന്നര്‍മാരാകുന്നത് ഇത് ആദ്യമാല്ല. ഇന്ത്യന്‍ താരം മനോജ് പ്രഭാകര്‍, ഗുരിന്ദര്‍ സദ്ധു, സൊഹൈല്‍ തന്‍വീര്‍, കോളിന്‍ മില്ലര്‍ തുടങ്ങിയവര്‍ നേരത്തെ ഇത് പരീക്ഷിച്ചതാണ്. എന്നാല്‍ ഒരു മത്സരത്തില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ മലിംഗ മറ്റു താരങ്ങളെയെല്ലാം അമ്പരപ്പിച്ചിരിക്കുകയാണ്. ഭാവിയില്‍ മലിംഗ ഓഫ് സ്പിന്നറായി മാറുമോ എന്നാണിപ്പോള്‍ ആരാധകര്‍ക്ക് അറിയേണ്ടത്.

സാക്ഷിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ല; ദിലീപിനെ പൂട്ടാന്‍ പോലീസ് തന്ത്രം

English summary
Lasith Malinga in a surprisingly new role

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്