ബെംഗളുരു മലയാളികള്‍ വെട്ടിലാകുമോ?; കര്‍ണാടക മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഇങ്ങനെ

  • Posted By:
Subscribe to Oneindia Malayalam

ബെംഗളുരു: മലയാളി പ്രവാസികള്‍ ഏറെയുള്ള കര്‍ണാടകയില്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം മലയാളികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കര്‍ണാടകത്തില്‍ താമസിക്കുന്നവരെല്ലാം കന്നട പഠിക്കണമെന്നാണ് കര്‍ണാടക സംസ്ഥാന രൂപീകരണ വാര്‍ഷികത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

നാലാം ക്ലാസുമുതൽ മൃഗീയ പീഡനം... നാല് വർ‌ഷത്തോളം തുടർന്നു, കരുനാഗപ്പള്ളിയിൽ 4 പേർ അറസ്റ്റിൽ!

കര്‍ണാടകത്തില്‍ താമസിക്കുന്നവരെല്ലാം കന്നഡിഗയാണ്. ഇവിടെ താമസിക്കുന്നവരെല്ലാം കന്നട ഭാഷയും പഠിക്കേണ്ടതുണ്ട്. ഭാഷയെ ബഹുമാനിച്ച് കുട്ടികളെ കന്നട പഠിപ്പിക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കേരളത്തിലേതിന് സമാനമായി 61ാം സംസ്ഥാന രൂപീകരണ വാര്‍ഷമാണ് കര്‍ണാടകവും നവംബര്‍ ഒന്നിന് ആചരിക്കുന്നത്.

siddramaiah

കന്നട ഭാഷ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നേരത്തെ തന്നെ പല പദ്ധതികളും ആവിഷ്‌കരിച്ചിരുന്നു. സര്‍ക്കാര്‍ ബോര്‍ഡുകളില്‍ നിന്നും ഹിന്ദി ഒഴിവാക്കി കന്നടയില്‍ രേഖപ്പെടുത്തുന്നതായിരുന്നു ഇവയിലൊന്ന്. ഇതിനെതിരെ ചിലര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

കര്‍ണാടകത്തില്‍ താമസിക്കുന്ന ഓരോ വ്യക്തിയും ആദ്യം കന്നഡിഗ ആവുകയും പിന്നീട് ഇന്ത്യനാവുകയുമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇവിടെ താമസിക്കുന്നവര്‍ കുട്ടികളെ കന്നട ഭാഷ പഠിപ്പിക്കുകയെന്നത് അവരുടെ ഉത്തരവാദിത്വമാണ്. അതില്‍നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കന്നട ഭാഷ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ കന്നടയില്‍ മാത്രമായി ഒതുക്കാനും സര്‍ക്കാരിന് പരിപാടിയുണ്ട്.

English summary
Everyone living in Karnataka is Kannadiga, must learn Kannada: CM Siddaramaiah

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്