കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നണികൾക്ക് കേവല ഭൂരിപക്ഷമില്ല: കണ്ണൂരിലെ നാല് ഗ്രാമപഞ്ചായത്തുകളിലെ ഭരണം ത്രിശങ്കുവിൽ

Google Oneindia Malayalam News

ഇരിട്ടി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ ഗ്രാമ പഞ്ചായത്തുകൾ കൂടുതലും എ​ൽ​ഡി​എ​ഫ് നേ​ടി​യ​പ്പോ​ൾ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​ർ​ക്കും ഭ​രി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷ​മി​ല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മു​ഴ​പ്പി​ല​ങ്ങാ​ട്, കു​ന്നോ​ത്തു​പ​റ​മ്പ്, കൊ​ട്ടി​യൂ​ർ, തൃ​പ്പ​ങ്ങോ​ട്ടൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് മുന്നണികൾക്ക് കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​ത്.
മലയോര പഞ്ചായത്തായ കൊ​ട്ടി​യൂ​രി​ൽ ആ​കെ​യു​ള്ള 14 സീ​റ്റി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഏ​ഴു​വീ​തം നേ​ടി തു​ല്യ​ത പാ​ലി​ച്ചതാണ് ഭരണസ്തംഭനം സൃഷ്ടിച്ചത്. ഇവി​ടെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​കും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക.

യുഡിഎഫ് ബിജെപിയുടെ ബി ടീമാണെന്ന് തോന്നലുണ്ടായി, എല്‍ഡിഎഫ് ജയിച്ചതിന് കാരണവുമായി സക്കറിയയുഡിഎഫ് ബിജെപിയുടെ ബി ടീമാണെന്ന് തോന്നലുണ്ടായി, എല്‍ഡിഎഫ് ജയിച്ചതിന് കാരണവുമായി സക്കറിയ

ക​ഴി​ഞ്ഞ​ത​വ​ണ കോ​ൺ​ഗ്ര​സ് എ​ട്ടു സീ​റ്റ് നേ​ടി ഭ​രി​ച്ച പ​ഞ്ചാ​യ​ത്താ​ണ് കൊ​ട്ടി​യൂ​ർ. അ​ന്ന് സി​പി​എ​മ്മി​ന് അ​ഞ്ചു സീ​റ്റും ഒ​രു സ്വ​ത​ന്ത്ര​നു​മാ​യി​രു​ന്നു വി​ജ​യി​ച്ച​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫ് ഏ​ഴു സീ​റ്റ് പി​ടി​ച്ചു. അ​ഞ്ചു സീ​റ്റി​ൽ സി​പി​എ​മ്മും ഒ​രോ സീ​റ്റി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി​വി​ഭാ​ഗ​വും സി​പി​ഐ​യും വി​ജ​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 14 വാ​ർ​ഡു​ക​ളി​ൽ ഏ​ഴു വാ​ർ​ഡു​ക​ളി​ലും 20 താ​ഴെ​യാ​ണ് വി​ജ​യി​ക​ളു​ടെ ഭൂ​രി​പ​ക്ഷം. പ​ന്ത്ര​ണ്ടാം വാ​ർ​ഡാ​യ വെ​ങ്ങ​ലോ​ടി​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ലൈ​സ ജോ​സ് ത​ട​ത്തി​ൽ വി​ജ​യി​ച്ച​ത് മൂ​ന്നു വോ​ട്ടി​നാ​ണ്.

cpim-23-1490

പാനൂർ മേഖലയിലെതൃ​പ്പ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലും കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ലെ​ത്താ​ൻ ഒ​രു മു​ന്ന​ണി​ക്കും സാ​ധി​ച്ചി​ല്ല. 18 വാ​ർ​ഡു​ള്ള പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് ഒ​മ്പ​ത് അം​ഗ​ങ്ങ​ളെ വി​ജ​യി​പ്പി​ച്ച് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യെ​ങ്കി​ലും ഒ​രം​ഗ​ത്തി​ന്‍റെ പി​ന്തു​ണ നേ​ടി​യാ​ലെ ഭ​ര​ണ​ത്തി​ലെ​ത്താ​നാ​കൂ. എ​ൽ​ഡി​എ​ഫ് അ​ഞ്ചു സീ​റ്റ് നേ​ടി​യ​പ്പോ​ൾ ബി​ജെ​പി മൂ​ന്നു സീ​റ്റ് നേ​ടി. ക​ഴി​ഞ്ഞ​ത​വ​ണ ബി​ജെ​പി​ക്ക് ഒ​രു സീ​റ്റ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. തൃ​പ്പ​ങ്ങോ​ട്ടൂ​രി​ൽ നി​ർ​ണാ​യ​ക​മാ​കാ​ൻ പോ​കു​ന്ന​ത് എ​ട്ടാം വാ​ർ​ഡാ​യ തെ​ക്കും​മു​റി​യി​ൽ​നി​ന്ന് മൂ​ന്നു മു​ന്ന​ണി​ക​ളെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി വി​ജ​യി​ച്ച സ്വാ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി ബി​ന്ദു കു​റു​ക്ക​ൻ​കു​ന്ന​ത്തി​ന്‍റെ തീ​രു​മാ​ന​മാ​യി​രി​ക്കും. ഏ​ഴ് വോ​ട്ടി​നാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ എ.​സീ​മ​യെ ബി​ന്ദു തോ​ൽ​പ്പി​ച്ച​ത്. ഇ​വി​ടെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി നാ​ലാം​സ്ഥാ​ന​ത്തേ​ക്ക് പോ​യി. ക​ഴി​ഞ്ഞ​ത​വ​ണ കോ​ൺ​ഗ്ര​സ് വി​ജ​യി​ച്ച വാ​ർ​ഡാ​ണി​ത്.

യു​ഡി​എ​ഫി​ന് പ​ത്തു സീ​റ്റ് ഉ​ണ്ടാ​യി​രു​ന്ന ക​ഴി​ഞ്ഞ​ത​വ​ണ മു​സ്‌​ലിം ലീ​ഗി​ലെ കെ. ​മ​ഹ​മൂ​ദാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. ക​ഴി​ഞ്ഞ​ത​വ​ണ ആ​റു സീ​റ്റു​ണ്ടാ​യി​രു​ന്ന ലീ​ഗ് ഒ​ന്നു വ​ർ​ധി​പ്പി​ച്ച് ഏ​ഴാ​ക്കി. കോ​ൺ​ഗ്ര​സി​ന് നാ​ലി സീ​റ്റു​ണ്ടാ​യി​രു​ന്ന​ത് ര​ണ്ടാ​യി കു​റ​ഞ്ഞു. ര​ണ്ടു സീ​റ്റ് ഉ​ണ്ടാ​യി​രു​ന്ന ജെ​ഡി​യു​വി​ന് സീ​റ്റൊ​ന്നും ല​ഭി​ച്ചി​ല്ല. ര​ണ്ടു സീ​റ്റി​ൽ എ​ൽ​ജെ​ഡി വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ​ത​വ​ണ ഒ​രു സീ​റ്റി​ൽ വി​ജ​യി​ച്ച ബി​ജെ​പി ഇ​ക്കു​റി​യ​ത് മൂ​ന്നാ​യി വ​ർ​ധി​പ്പി​ച്ചു.

ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ പോ​ലെ​ത​ന്നെ കു​ന്നോ​ത്തു​പ​റ​മ്പി​ൽ ഇ​ത്ത​വ​ണ​യും ഒ​രു ക​ക്ഷി​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ല. 21 വാ​ർ​ഡു​ള്ള പ​ഞ്ചാ​യ​ത്തി​ൽ പ​ത്തു സീ​റ്റ് നേ​ടി എ​ൽ​ഡി​എ​ഫ് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യെ​ങ്കി​ലും കേ​വ​ല​ഭൂ​രി​പ​ക്ഷ​മി​ല്ല. എ​ട്ടു സീ​റ്റ് നേ​ടി​യ യു​ഡി​എ​ഫും മൂ​ന്നു സീ​റ്റ് നേ​ടി​യ ബി​ജെ​പി​യും എ​ൽ​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കി​ല്ല എ​ന്നി​രി​ക്കെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ത്രി​ശ​ങ്കു​വി​ലാ​യിരിക്കുകയാണ്

. ക​ഴി​ഞ്ഞ​ത​വ​ണ​യും ഒ​രു ക​ക്ഷി​ക്കും ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തെ​വ​ന്ന​തോ​ടെ ജെ​ഡി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ര​ണം മു​ന്നോ​ട്ടു​പോ​യ​ത്.​ജെ​ഡി​യു നേ​താ​വ് കെ.​ബാ​ല​നാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ​ത്. 2015-ൽ ​സി​പി​എം- ആ​റ്, കോ​ൺ​ഗ്ര​സ്- നാ​ല്, മു​സ്‌​ലിം ലീ​ഗ്- നാ​ല്, ജെ​ഡി​യു- നാ​ല്, ബി​ജെ​പി- മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി​നി​ല.

എ​ന്നാ​ൽ ഇ​ത്ത​വ​ണ ജെ​ഡി​യു​വി​ന് സീ​റ്റൊ​ന്നും ല​ഭി​ച്ചി​ല്ല. ക​ഴി​ഞ്ഞ​ത​വ​ണ ആ​റ് അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന സി​പി​എം ഇ​ക്കു​റി​യ​ത് ഒ​മ്പ​താ​ക്കി ഉ​യ​ർ​ത്തി. ഒ​രു സീ​റ്റ് എ​ൽ​ജെ​ഡി​യും നേ​ടി. ഭ​ര​ണ​ത്തി​ലെ​ത്താ​ൻ ആ​ര് ആ​രെ പി​ന്തു​ണ​ച്ചാ​ലും വ​ൻ വി​വാ​ദ​ത്തി​ന് ക​ള​മൊ​രു​ങ്ങു​മെ​ന്ന​തി​നാ​ൽ ശ്ര​ദ്ധ​യോ​ടെ നീ​ങ്ങു​ക​യാ​ണ് മു​ന്ന​ണി​ക​ൾ.

ജി​ല്ല​യി​ൽ എ​ൽ​ഡി​എ​ഫി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ട പ​ഞ്ചാ​യ​ത്താ​ണ് മു​ഴ​പ്പി​ല​ങ്ങാ​ട്. 15 വാ​ർ​ഡു​ള്ള പ​ഞ്ചാ​യ​ത്തി​ൽ ഒ​രു മു​ന്ന​ണി​ക്കും ഭ​രി​ക്കാ​നു​ള്ള അം​ഗ​ബ​ല​മി​ല്ല. പ​ഞ്ചാ​യ​ത്തി​ൽ എ​സ്ഡി​പി​ഐ നാ​ലു​സീ​റ്റ് പി​ടി​ച്ച് ഇ​രു​മു​ന്ന​ണി​ക​ളെ​യും ഞെ​ട്ടി​ച്ചു. ക​ഴി​ഞ്ഞ​ത​വ​ണ 12 സീ​റ്റ് നേ​ടി​യ സി​പി​എം ഇ​ക്കു​റി ആ​റി​ൽ ഒ​തു​ങ്ങി. ക​ഴി​ഞ്ഞ​ത​വ​ണ ഒ​രു സീ​റ്റു​ണ്ടാ​യി​രു​ന്ന കോ​ൺ​ഗ്ര​സി​ന് ഇ​ക്കു​റി നാ​ലു സീ​റ്റ് ല​ഭി​ച്ചു. ലീ​ഗ് ഒ​രു സീ​റ്റ് നി​ല​നി​ർ​ത്തി​യ​പ്പോ​ൾ സി​പി​ഐ ഒ​രു സീ​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി. എ​സ്ഡി​പി​ഐ​യു​ടെ സീ​റ്റി​നെ​ച്ചൊ​ല്ലി ഇ​രു​മു​ന്ന​ണി​ക​ളും ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​മ്പോ​ഴും ഭ​ര​ണ​ത്തി​ലെ​ത്താ​ൻ ഈ ​ക​ക്ഷി​യു​ടെ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​കുമെന്നാണ് സൂചന.എന്നാൽ എസ്.ഡി.പി.ഐ പിൻതുണയോടെ ഭരണം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഇരു മുന്നണികളും. ഇതു ഇവിടെ കടുത്ത ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

English summary
Local Body election result: No majority in four gramapanchayats in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X