കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറ്റും മഴയും ശക്തിയാർജ്ജിച്ചു: തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടം

Google Oneindia Malayalam News

തൃശൂര്‍: ഏറെനാള്‍ വൈകിയെങ്കിലും കാലവര്‍ഷം ജില്ലയിലും ശക്തി പ്രാപിക്കുന്നു. ഞായറാഴ്ച രാവിലെ മുതല്‍ മലയോര മേഖലകളിലും തീരപ്രദേശത്തും കനത്ത കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്. അറബിക്കടലില്‍ ന്യൂനമര്‍ദവും രൂപപ്പെടുന്നുണ്ട്. ഇതൊരു കൊടുങ്കാറ്റായി മാറാനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നല്‍കി.

ശക്തമായ കാറ്റില്‍ തൃശൂര്‍ നഗരത്തില്‍ തെങ്ങ് കടപുഴകിവീണു ഗതാഗതം തടസപ്പെട്ടു. ഡോ. എ.ആര്‍. മേനോന്‍ റോഡിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന തെങ്ങാണ് പുലര്‍ച്ചെ വീശിയ ശക്തമായ കാറ്റില്‍ കടപുഴകി വൈദ്യുത ലൈലിനു മുകളിലേക്കു വീണത്. ഇതോടെ പ്രദേശത്തെ വൈദ്യുതി വിതരണം മണിക്കൂറുകളോളം മുടങ്ങി. റോഡിന് കുറുകെ വീണ തെങ്ങ് കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗവും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മുറിച്ചു നീക്കിയതോടെയാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായത്.

rain-

ലക്ഷദ്വീപിനോടുചേര്‍ന്ന് തെക്കു കിഴക്കന്‍ അറബിക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെട്ടെന്നു കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമാകാനും ചുഴലിക്കാറ്റാകാനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും ഗവേഷണകേന്ദ്രം അറിയിച്ചു. ഇന്ന് തെക്കു പടിഞ്ഞാറ്, തെക്കു കിഴക്ക്, മധ്യകിഴക്ക് അറബിക്കടല്‍, തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ലക്ഷദ്വീപ്, കേരള കര്‍ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകരുത്.

തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യ ബന്ധനത്തിന് കടലില്‍ പോകരുത്. 11ന് മധ്യകിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 55-65 കിലോമീറ്റര്‍ വേഗതയിലും തെക്ക് അറബിക്കടല്‍, മധ്യ പടിഞ്ഞാറ് അറബിക്കടല്‍, ലക്ഷദ്വീപ് , കേരള-കര്‍ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയിലും തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യ ബന്ധനത്തിന് കടലില്‍ പോകരുത്.

12ന് മധ്യ അറബിക്കടലില്‍ മണിക്കൂറില്‍ 65-75 കിലോമീറ്റര്‍ വേഗതയിലും ലക്ഷദ്വീപ്, കേരള-കര്‍ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയിലും തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യ ബന്ധനത്തിന് കടലില്‍ പോകരുത്.

13ന് തെക്ക്, മദ്ധ്യ അറബിക്കടല്‍, ലക്ഷദ്വീപ്, കേരള-കര്‍ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകരുത്.

English summary
Loss reported in Thrissur in rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X