Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടില്‍വിരുന്നുവന്ന 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മലപ്പുറത്ത് നടന്ന ക്രൂരത ഇങ്ങനെ...

മലപ്പുറം: വീട്ടില്‍വിരുന്നുവന്ന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതിയായ ബന്ധു കുറ്റക്കാരനെന്ന് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി കണ്ടെത്തി. താനൂര്‍ പനങ്ങാട്ടൂര്‍ തയ്യിലപ്പറമ്പില്‍ ദേവരാജന്‍(27) ആണ് പ്രതി. 2016 മെയ് 17ന് പ്രതിയുടെ വീട്ടില്‍ വിരുന്നിനായെത്തിയതായിരുന്നു ബാലിക. മേയ് 20നും തുടര്‍ന്നുള്ള ദിവസങ്ങളിലും രാത്രി പെണ്‍കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് വിധേയയാക്കി.

ദിവസങ്ങള്‍ക്കു ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യപരിശോധനക്ക് വിധേയയാക്കിയതില്‍ കുട്ടി ഗര്‍ഭിണിയായതായി കണ്ടെത്തുകയായിരുന്നു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 2016 നവംബര്‍ നാലിന് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയും കോടതി റിമാന്റ് ചെയ്യുകയുമായിരുന്നു. പ്രതിക്കുള്ള ശിക്ഷ ഇന്ന് ജഡ്ജി എ വി നാരായണന്‍ പ്രസ്താവിക്കും.

Malappuram

അതേ സമയം വളാഞ്ചേരിയില്‍ 17കാരിയെ പീഡിപ്പിച്ച് വിദേശത്തേക്കു മുങ്ങിയ എല്‍ഡിഎഫ് നഗരസഭാ കൗണ്‍സിറെ പിടികൂടാന്‍പോലീസ് നടപടികള്‍ ആരംഭിച്ചു. വിദേശത്തേക്ക് കടന്നതായി സംശയിക്കുന്ന വളാഞ്ചേരിയിലെ എല്‍.ഡി.എഫ് സ്വതന്ത്ര്യ കൗണ്‍സിലര്‍ ഷംസുദ്ദീനെതിരെ പിടികൂടുന്നതിനായാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രതിക്കെതിരെ പോക്സോ കേസിലെ 10വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

നിരവധിതവണ പീഡിപ്പിച്ചതിനാലാണ് പോക്സോ കേസിലെ ശക്തമായ വകുപ്പുകള്‍ ചാര്‍ത്തികേസെടുത്തതെന്നും പോലീസ് പറഞ്ഞു. അതേ സമയം കൗണ്‍സിലര്‍ ഷംസുദ്ദീന് കെ.ടി ജലീലുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പ്രതിയെ സംരക്ഷിക്കാന്‍ ജലീല്‍ ശ്രമിച്ചെന്നും ആരോപിച്ച് പെണ്‍കുട്ടിയുടെ സഹോദരി രംഗത്തുവന്നു.

ഷംസുദ്ദീനെ രക്ഷപ്പെടാന്‍ സഹായിച്ചത് മന്ത്രി ജലീലാണെന്നാണ് ഇവരുടെ ആരോപണം, ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും പിന്നീട് അത് പോലീസ് കേസായി മാറുകയും ചെയ്തപ്പോള്‍ തന്നെ ഷംസുദ്ദീന്‍ മുങ്ങും എന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഈ വിവരം മന്ത്രി ജലീലിനെ അറിയിച്ചിട്ടും പോലീസില്‍ ഒന്ന് വിളിച്ച് പറഞ്ഞ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പോലും മന്ത്രി തയ്യാറായില്ലെന്നും ഇത് ഷംസുദ്ദീനുമായി ജലീലിന് അടുത്ത ബന്ധുള്ളത്കൊണ്ടാണ് എന്നുമാണ് പെണ്‍കുട്ടിയുടെ സഹോദരി ആരോപിക്കുന്നത്.കുട്ടിയെ കാണാതായ ദിവസം മന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചെന്നും മന്ത്രി ഇടപെട്ടിരുന്നു എങ്കില്‍ പോലീസ് കുട്ടിയെ കണ്ടെത്തുമായിരുന്നെന്നുമാണ് സഹോദരി ആരോപിക്കുന്നത്.

ജലീലും ഷംസുദ്ദീനും ഉറ്റ സുഹൃത്തുക്കളാണെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. സുഹൃത്തുക്കള്‍ എന്നതിലുപരി കെ.ടി ജലീലിന്റെ ഇടംകൈയും വലംകൈയുമാണ് ഷംസുദ്ദീന്‍ എന്നും കുട്ടിയുടെ സഹോദരി ആരോപിക്കുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച് മന്ത്രി ജലീല്‍ രംഗത്തെത്തി. വളാഞ്ചേരിയില്‍ ആരു കുറ്റം ചെയ്താലും അതില്‍ താന്‍ കുറ്റക്കാരനാകുന്നതെങ്ങനെയെന്നാണ് ജലീല്‍ പറയുന്നത്. ഷംസുദ്ദീന്‍ സി.പി.എമ്മിലെ അംഗമല്ലെന്നും ഷംസുദ്ദീന്‍ സ്വതന്ത്ര്യനായി മത്സരിക്കുകയും സി.പി.എം പിന്തുണ നല്‍കുകയുമായിരുന്നുവെന്ന് ജലീല്‍ പറഞ്ഞു.

വളാഞ്ചേരിയിലെ എല്ലാവരുമായും തനിക്കു സൗഹൃദമുണ്ട്. ലീഗുകാരുമായിട്ടും കോണ്‍ഗ്രസ്സുകാരുമായിട്ടും അല്ലാത്തവരുമായും എനിക്ക് സൗഹൃദമുണ്ട്. അവരില്‍ പല പേരും കേസുകളില്‍പെട്ടിട്ടുണ്ട്. അതില്‍ ഞാന്‍ കുറ്റക്കാരനാണോയെന്നും ജലീല്‍ ചോദിച്ചു. കേസില്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നു കെ.ടി ജലീല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+