മലപ്പുറത്ത് ആശങ്ക പരക്കുന്നു; കൊറോണ രോഗികളുടെ എണ്ണം കൂടി, പുറത്ത് നിന്നെത്തിയവരില്‍...
മലപ്പുറം: ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ രോഗം കണ്ടത്. വിദേശത്ത് നിന്ന് എത്തുന്നവരെ നേരിട്ട് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനാല്‍ ഇവരുടെ കാര്യത്തില്‍ ആശങ്ക കുറവാണ്. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുവര്‍ വഴി കൂടുതല്‍ പേര്‍ക്ക് രോഗ ബാധിക്കുമോ എന്ന ആശങ്കയാണ് പൊതു ജനങ്ങള്‍ പങ്കുവയ്ക്കുന്നത്. മാത്രമല്ല, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ചരക്ക് ലോറികളിലുള്ളവര്‍ വഴിയും രോഗം വ്യാപിക്കുമോ എന്ന ആശങ്കയുണ്ട്.
ജില്ലയില്‍ ഇപ്പോള്‍ 15 പേര്‍ക്കാണ് കൊറോണ രോഗമുള്ളത്. എല്ലാവരും മഞ്ചേരിയിലെ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇതില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്ക് ആദ്യം രോഗ ലക്ഷണം കാണിച്ചിരുന്നില്ല. ഇവര്‍ വീടുകളില്‍ ക്വാറന്റൈനിലായിരുന്നു. പിന്നീടാണ് രോഗ ലക്ഷണം കണ്ടത്. ഇതോടെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അനാവശ്യ ആശങ്ക വേണ്ടെന്നും കൃത്യമായ പരിശോധന നടത്തുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി കൊറോണ രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും മലപ്പുറം ജില്ലയിലാണുള്ളത്. ജില്ലയില്‍ 15 പേരാണ് ചികില്‍സയിലുള്ളത്. ഇവര്‍ വിദേശത്ത് നിന്നോ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരോ ആണ്. ഗള്‍ഫില്‍ നിന്നെത്തിയ പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ നേരിട്ട് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പോയവരാണ്. അതുകൊണ്ടു തന്നെ ഇവര്‍ മുഖേന രോഗ വ്യാപനത്തിന് സാധ്യതയില്ല. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ നിയന്ത്രിക്കാന്‍ ശക്തമായ സംവിധാനങ്ങള്‍ നടപ്പാക്കണമെന്നാണ് ആവശ്യം.
മുംബൈയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കും ചെന്നൈയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് ഇവരെല്ലാം ജില്ലയിലെത്തിയത്. ചികില്‍സയിലുള്ള 15 പേരില്‍ ആറ് പേരും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. മലപ്പുറം ജില്ലയില്‍ 3655 പേരാണ് നിരീക്ഷണത്തിലുള്ളത്. ഒരാഴ്ച മുമ്പ് 841 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. വന്‍ വര്‍ധനവാണിപ്പോഴുണ്ടായിരിക്കുന്നത്. 55 പേര്‍ ആശുപത്രികളിലാണിപ്പോള്‍. 845 പേര്‍ കൊറോണ കേന്ദ്രത്തിലും 2755 പേര്‍ വീടുകളിലുമാണ്.
ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കൂട്ടരാജി; നാല് പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഒട്ടേറെ അണികളും
തൃശൂരില്‍ ക്വാറന്റൈന്‍ വിവാദം; എംഎല്‍എ ഓഫീസിലും മന്ത്രി വീട്ടിലും ക്വാറന്റൈനില്‍, പ്രതിഷേധം