Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടക്കലില്‍ 17കാരി വീട്ടില്‍ പ്രസവിച്ചു; യുട്യൂബ് നോക്കി പ്രസവം പഠിച്ചു... അയല്‍വാസി അറസ്റ്റില്‍

മലപ്പുറം: പീഡനത്തിന് ഇരയായ 17കാരി വീട്ടില്‍ പ്രസവിച്ചു. കോട്ടക്കലിലാണ് സംഭവം. വീട്ടുകാരറിയാതെയാണ് പ്രസവം. ദിവസങ്ങള്‍ കഴിഞ്ഞ ശേഷം വിവരം അറിഞ്ഞപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയും കുഞ്ഞും മഞ്ചേരി മെഡിക്കല്‍ കോളജിലാണുള്ളത്. രണ്ടുപേര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഗര്‍ഭിണിയായ കാര്യം പെണ്‍കുട്ടി വീട്ടുകാരില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നു.

Recommended Video

cmsvideo
    മലപ്പുറത്ത് പീഡനത്തിനിരയായ പതിനേഴുകാരി യൂട്യൂബ് നോക്കി പ്രസവിച്ചു; അയൽവാസി അറസ്റ്റിൽ

    പെണ്‍കുട്ടിയുടെ മാതാവിന് കാഴ്ച്ചക്കുറവുണ്ട്. പിതാവ് സെക്യൂരിറ്റി ജോലി നോക്കുകയാണ്. ഈ അവസരം മുതലെടുത്താണ് അയല്‍വാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് കരുതുന്നു. അയല്‍വാസിയെ കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുട്യുബില്‍ നോക്കി പ്രസവം എങ്ങനെയാണ് എന്ന് പെണ്‍കുട്ടി മനസിലാക്കിയിരുന്നുവത്രെ. അതുപ്രകാരമാണ് ഈ മാസം 20ന് പ്രസവിച്ചത്. പൊക്കിള്‍ കൊടി മുറിച്ചുമാറ്റന്നതടക്കം യു ട്യൂബില്‍ നിന്നാണ് മനസിലാക്കിയത്. 21കാരനാണ് പ്രതി. പെണ്‍കുട്ടിയും പ്രതിയും ഇഷ്ടമായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന സൂചന. വിശദമായ അന്വേഷണം നടന്നുവരികയാണ്.

    i

    പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പ്രസവിച്ചത്. മുറിയുടെ വാതില്‍ അടച്ച് അകത്തിരിക്കുക പെണ്‍കുട്ടിയുടെ പതിവായിരുന്നു. പഠന ആവശ്യത്തിന് എന്നാണ് വീട്ടുകാര്‍ കരുതിയത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മറിയില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ പരിശോധിച്ചതത്രെ. അപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. ശേഷം യുവാവിനെ കുറിച്ചുള്ള വിവരം പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു. വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പെണ്‍കുട്ടിക്ക് രണ്ട് സ്വകാര്യ ആശുപത്രികളില്‍ നിന്ന് വൈദ്യ സഹായം നേരത്തെ ലഭിച്ചിരുന്നുവെന്നാണ് ശിശു ക്ഷേമ സമിതിക്ക് ലഭിച്ച സൂചനകള്‍. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തും.

    അതേസമയം, പ്രായം മറച്ചുവച്ച് ആശുപത്രികളില്‍ ചികില്‍സ നേടിയോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ആരുടെയും സഹായമില്ലാതെ പ്രസവിച്ചു എന്ന പെണ്‍കുട്ടിയുടെ മൊഴി പോലീസ് പൂര്‍ണണമായും വിശ്വാസത്തിലെടുത്തിട്ടില്ല. വീട്ടുകാര്‍ക്ക് വിവരം നേരത്തെ അറിയാമായിരുന്നോ എന്ന കാര്യത്തിലും അന്വേഷണം നടക്കുമെന്ന് പോലീസ് പറഞ്ഞു.

    കഴിഞ്ഞ ദിവസം കോളജ് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവം മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 15കാരനായ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് സംഭവത്തില്‍ അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചു എന്ന് പോലീസ് പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് കോഴിക്കോട്ടെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് കൊണ്ടോട്ടിയിലെ ബലാല്‍സംഗം ശ്രമം നടന്നത്. മുതിര്‍ന്ന വ്യക്തിയാണ് വിദ്യാര്‍ഥിനിയെ ആക്രമിച്ചത് എന്നായിരുന്നു ആദ്യം വന്ന സൂചനകള്‍. എന്നാല്‍ പോലീസ് അന്വേഷണം ചെന്നെത്തിയത് പത്താംക്ലാസുകാരനിലേക്കാണ്.

    അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം

    പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. പ്രതി ജൂഡോ ചാംപ്യനാണ് എന്ന് എസ്പി എസ് സുജിത്ത് ദാസ് പറഞ്ഞു. യുവതി ഫൈറ്റ് ചെയ്തത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. പ്രതിയെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ശരീരത്തില്‍ നേരിയ മുറിവുകളുണ്ട്. നായ ഓടിച്ചപ്പോള്‍ വീണതാണ് എന്നായിരുന്നു പ്രതി വീട്ടുകാരോട് പറഞ്ഞത്.

    പ്രതി ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ യുവതി ചെറുത്തിരുന്നു. നഖം കൊണ്ടുള്ള മുറിവ് പ്രതിയുടെ കൈയ്യിലും കഴുത്തിലും ചുണ്ടിലുമുണ്ട്. പ്രതിയുടെ പിതാവിന്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്തത്. അക്രമിക്ക് താടിയും മീശയുമില്ല എന്നും കണ്ടാല്‍ തിരിച്ചറിയുമെന്നും യുവതി മൊഴി നല്‍കിയിരുന്നു. പിന്നീട് സിസിടിവി കൂടി പരിശോധിച്ചപ്പോഴാണ് പ്രതിയിലേക്ക് എത്തിയത്. തിങ്കളാഴ്ച കൊണ്ടോട്ടി കോട്ടൂക്കരയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി യുവതി രക്ഷപ്പെടുകയായിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+