മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബഹ്‌റൈനില്‍ നിന്നെത്തിയവരില്‍ മലപ്പുറത്തെ 27 പേര്‍; 17 പേരെ കൊവിഡ് കേന്ദ്രങ്ങളിലേക്ക് മാറ്റി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ബഹ്‌റൈനില്‍ നിന്നെത്തിയ പ്രത്യേക വിമാനത്തില്‍ മലപ്പുറം ജില്ലയിലെ 27 പേരടക്കം 184 പേരാണുണ്ടായിരുന്നത്. നാലു പേര്‍ക്ക് കൊറോണ ലക്ഷണങ്ങളുണ്ട്. കോഴിക്കോട് സ്വദേശികളായ മൂന്നുപേര്‍ക്കും പാലക്കാട് സ്വദേശിയായ ഒരാള്‍ക്കുമാണ് രോഗലക്ഷണം. എല്ലാവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. മലപ്പുറം ജില്ലക്കാര്‍ക്ക് പുറമെ എറണാകുളം- ഒന്ന്, കണ്ണൂര്‍- 51, കാസര്‍കോഡ്- 18, കൊല്ലം- ഒന്ന്, കോഴിക്കോട്- 67, പാലക്കാട്- ഏഴ്, പത്തനംതിട്ട- ഒന്ന്, തൃശൂര്‍- അഞ്ച്, വയനാട്- അഞ്ച് എന്നിങ്ങനെയാണ് തിരിച്ചെത്തിയ പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവര്‍ക്കൊപ്പം ഗോവയിലേയ്ക്കുള്ള ഒരാളും സംഘത്തിലുണ്ടായിരുന്നു.

b

മുഴുവന്‍ യാത്രക്കാരേയും എയ്റോ ബ്രിഡ്ജില്‍വച്ചുതന്നെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാക്കി. പ്രകടമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ നേരിട്ട് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേയ്ക്കും പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ള മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, തുടര്‍ ചികിത്സയ്ക്കെത്തിയവര്‍, ഉറ്റ ബന്ധുവിന്റെ മരണത്തോടനുബന്ധിച്ച് എത്തിയവര്‍ തുടങ്ങിയവരെ നേരിട്ട് വീടുകളിലേയ്ക്കും മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും ആരോഗ്യ വകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ പ്രത്യേക നിരീക്ഷണത്തിനായി കൊണ്ടുപോയി.

യുഎഇയില്‍ നിന്ന് 'വന്‍ രക്ഷപ്പെടല്‍' കേരളത്തിലേക്ക്; ആദ്യ വിമാനത്തില്‍ ദുരൂഹത! എന്‍എംസിയിലെ പ്രധാനിയുഎഇയില്‍ നിന്ന് 'വന്‍ രക്ഷപ്പെടല്‍' കേരളത്തിലേക്ക്; ആദ്യ വിമാനത്തില്‍ ദുരൂഹത! എന്‍എംസിയിലെ പ്രധാനി

ചില ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ ഗര്‍ഭിണിയേയും ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ പത്തനംതിട്ട സ്വദേശിയേയും ഫിസ്റ്റുലയ്ക്ക് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയേയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അസ്ഥിരോഗത്തിന് ചികിത്സക്കായെത്തിയ മലപ്പുറം സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സുകളിലാണ് വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയത്.

സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്

Recommended Video

cmsvideo
ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 70000 കടന്നു | Oneindia Malayalam

ബഹ്റിനില്‍ നിന്നെത്തിയ വിമാനത്തിലെ 92 പേരേയാണ് വിവിധ കോവിഡ് കെയര്‍ സെന്ററുകളിലാക്കിയത്. 88 പേരെ വിവിധ ജില്ലകളിലായി സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകളിലേക്കും നാല് പേരെ അവര്‍ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും മാറ്റി. മലപ്പുറം ജില്ലയിലെ 13 പേര്‍ കാളികാവിലെ സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററിലാണ് കഴിയുന്നത്. സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കു മാറ്റിയ നാല് പേരും മലപ്പുറം സ്വദേശികളാണ്.

രാഹുല്‍ പറഞ്ഞത് എന്ത്? ആ പൊട്ടിത്തെറിക്ക് കാരണം ഇതാണ്... മൂന്ന് ബിജെപി സംസ്ഥാനങ്ങളിലെ മാറ്റംരാഹുല്‍ പറഞ്ഞത് എന്ത്? ആ പൊട്ടിത്തെറിക്ക് കാരണം ഇതാണ്... മൂന്ന് ബിജെപി സംസ്ഥാനങ്ങളിലെ മാറ്റം

Malappuram
English summary
27 Malappuram Natives reached in Karipur from Bahrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X