മലപ്പുറത്ത് പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 42കാരന്‍ പോക്‌സോകേസില്‍ അറസ്റ്റില്‍!!
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ 42 കാരനെ പോക്‌സോ കേസല്‍ അറസ്റ്റു ചെയ്തു. പെരിന്തല്‍മണ്ണ പാതാക്കര മണ്ണേങ്ങല്‍തൊടി മൊയ്തുട്ടി(42) യെയാണ് വനിതാ എസ്ഐ രമാദേവി അറസ്റ്റു ചെയ്തത്. ട്യൂഷന് പോയിടത്ത് നിന്ന് കുട്ടിയെ വീട്ടില്‍ കൊണ്ടുപോകുന്നതിനിടയിലാണ് രണ്ട് ദിവസം മുമ്പ് പീഡന ശ്രമമുണ്ടായത്.
ലോക് സഭാ തിരഞ്ഞെടുപ്പ് - ഔദ്യോഗിക ഒരുക്കങ്ങള്‍ തുടങ്ങി: ഇടുക്കിയില്‍ 995 ബൂത്തുകള്‍ പേരു ചേര്‍ക്കാന്‍ നവംബര്‍ 15 വരെ അവസരം
കുട്ടിയുടെ പരാതിയിലാണ് പോക്‌സോ വകുപ്പ് പ്രകാരം പ്രതിയെ അറസ്റ്റു ചെയ്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രണ്ടു ദിവസം മുമ്പു നടന്ന പീഡന വിവരം കുട്ടി വീട്ടില്‍ പറഞ്ഞതോടെ ചൈല്‍ഡ്‌ലൈന്‍ അധികൃതരും വിവരം അറിഞ്ഞെത്തി കുട്ടിയുടെ മൊഴി യെടുത്തു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ മലപ്പുറം ജില്ലയില്‍ അനുദിനം വര്‍ധിച്ചുവരികയാണ്. രജിസ്റ്റര്‍ചെയ്യുന്ന പോക്‌സോ കേസുകളും എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതല്ലാതെ ഇത്തരം കേസുകളില്‍ തീര്‍പ്പുണ്ടാകാന്‍ കാലതാമസം നേരിടുന്നതായി ചൈല്‍ഡ്‌ലൈനും ചൂണ്ടക്കാട്ടുന്നു.

2013 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ജില്ലയില്‍ റജിസ്റ്റര്‍ ചെയ്ത 850 പോക്‌സോ കേസുകളില്‍ തീര്‍പ്പുണ്ടാക്കിയത് 156 കേസുകളില്‍ മാത്രമാണ്. 2013ല്‍ ജില്ലയില്‍ റജിസ്റ്റര്‍ ചെയ്തത് 90 പോക്‌സോ കേസുകളാണ്. അതില്‍ തീര്‍പ്പുണ്ടായത് മൂന്നെണ്ണത്തില്‍. 2014ല്‍ 117 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. തീര്‍പ്പാക്കിയ കേസുകള്‍ നാല്. 2015ല്‍ 182 കേസില്‍ 14 എണ്ണത്തില്‍ മാത്രം തീര്‍പ്പുണ്ടാക്കി. 2016ല്‍ 244 കേസുകളില്‍ തീര്‍പ്പുണ്ടായയത് 97 എണ്ണത്തില്‍.
2017ല്‍ 217 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. തീര്‍പ്പുണ്ടായത് 38 എണ്ണത്തില്‍ മാത്രം. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ സംഭവങ്ങളില്‍ തീര്‍പ്പുകല്‍പിക്കുന്നതിലെ കാലതാമസം പോക്‌സോ കേസുകളെ പ്രതികൂലമായി ബാധിക്കുന്നതായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. പോക്‌സോ നിയമപ്രകാരം കേസുകള്‍ പരമാവധി ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കണമെന്നാണ് നിയമം. എന്നാല്‍, മൂന്നും നാലും വര്‍ഷങ്ങള്‍ കേസ് നീണ്ടുപോകുന്നു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ പ്രത്യേക പോക്‌സോ കോടതി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് പ്രത്യേക പോക്‌സോ കോടതികള്‍ ഉള്ളത്.












Click it and Unblock the Notifications