മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തെ പട്ടിക വര്‍ഗ കോളനികളില്‍ വാക്‌സിന്‍ സ്വീകരിച്ചത് 5,633 പേര്‍

Google Oneindia Malayalam News

മലപ്പുറം: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പട്ടിക വര്‍ഗ കോളനികളില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ഊര്‍ജിതമായി തുടരുന്നു. പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് അടിയന്തരമായി കോവിഡ് വാക്‌സിനേഷന്‍ നല്‍കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. പട്ടിക വര്‍ഗത്തില്‍ പെട്ട 5,633 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. 18നും 45 നും ഇടയില്‍ പ്രായമുള്ള 1,426 പേരും 45 നും 60 നും ഇടയില്‍ 2,365 പേരും 60 വയസിനു മുകളില്‍ 1,632 പേരുമാണ് ആദ്യ ഡോസ് വാക്‌സിന്‍ എടുത്തത്.

m

നാല്പത്തഞ്ചിനും അറുപതിനും ഇടയില്‍ 71 പേരും അറുപത് വയസ്സിനു മുകളില്‍ 139 പേരും രണ്ട് ഡോസും പൂര്‍ത്തിയാക്കി. കോളനികളിലെ 18 വയസ്സിനുമുകളിലുള്ള എല്ലാ ആളുകള്‍ക്കും വാക്സിന്‍ നല്‍കുവാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. നിലമ്പൂര്‍, പെരിന്തല്‍മണ്ണ, എടവണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ക്ക് കീഴിലായി 291 പട്ടിക വര്‍ഗ കോളനികളാണ് ജില്ലയിലുള്ളത്.

പാലത്തായി കേസില്‍ ട്വിസ്റ്റ്: പീഡനം നടന്നതിന് തെളിവ്, ടൈലില്‍ രക്തക്കറ... പത്മരാജന്‍ കുടുങ്ങിയേക്കുംപാലത്തായി കേസില്‍ ട്വിസ്റ്റ്: പീഡനം നടന്നതിന് തെളിവ്, ടൈലില്‍ രക്തക്കറ... പത്മരാജന്‍ കുടുങ്ങിയേക്കും

അതേസമയം, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ മലപ്പുറം ജില്ലയില്‍ പ്രതിരോധം ഫലപ്രാപ്തിയിലേക്കടുക്കുന്നു. വ്യാഴാഴ്ച 16.82 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 12 ദിവസമായി തുടരുന്ന ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ജനങ്ങളുടെ പൊതു സമ്പര്‍ക്കം ഗണ്യമായി കുറക്കാനായതാണ് ജില്ലയ്ക്ക് ആശ്വാസമാകുന്നത്.

Recommended Video

cmsvideo
Covid Vaccination Certificate should not be shared on social media | Oneindia Malayalam

ജനങ്ങളുടെ സഹകരണവും രോഗ വ്യാപനം കുറയ്ക്കാന്‍ സഹായകമായി മെയ് 21 ന് 28.75 ശതമാനമായിരുന്ന ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടി.പി.ആര്‍) 23 ന് 31.53 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ കുറഞ്ഞുവരികയാണ്. 24 ന് 27.34, 25 ന് 26.57, 26 ന് 21.62 ശതമാനം എന്നിങ്ങനെ കുറഞ്ഞാണ് ടി.പി.ആര്‍ വ്യാഴാഴ്ച 16.82 ശതമാനത്തില്‍ എത്തി നില്‍ക്കുന്നത്.

Malappuram
English summary
5633 tribal people takes Coronavirus vaccine in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X