മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി; പടിഞ്ഞാറത്തറ ബപ്പനം അംബേദ്ക്കര്‍ കോളനിയിലെത്തിയത് സായുധരായ നാലംഗസംഘം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. പടിഞ്ഞാറത്തറ ബപ്പനം അംബേദ്ക്കര്‍ കോളനിയിലാണ് സായുധരായ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയത്. ഒക്‌ടോബര്‍ എട്ടിന് രാത്രി ഏഴ് മണിയോടെയാണ് വനത്തിനോട് ചേര്‍ന്നുകിടക്കുന്ന മുതിര അമ്മദിന്റെ വീട്ടിലും സമീപത്തെ കോളനിയിയില്‍ താമസിക്കുന്ന ബാലന്റെ വീട്ടിലും മാവോയിസ്റ്റുകളെത്തിയത്.

<strong>ശബരിമലയിൽ കയറുന്ന സ്ത്രീകളെ ബിജെപി തടയില്ല; വിശ്വാസികളെ കലാപകാരികളാക്കാൻ ശ്രമമെന്ന് എംടി രമേശ്!!</strong>ശബരിമലയിൽ കയറുന്ന സ്ത്രീകളെ ബിജെപി തടയില്ല; വിശ്വാസികളെ കലാപകാരികളാക്കാൻ ശ്രമമെന്ന് എംടി രമേശ്!!

സംഘത്തില്‍ ഒരു സ്ത്രീയുമുണ്ടായിരുന്നു. പട്ടാളവേഷത്തിലാണ് മാവോയിസ്റ്റുകള്‍ പടിഞ്ഞാറത്തറയിലെത്തിയത്. കഴിഞ്ഞ ദിവസം വയനാട് പ്രസ്‌ക്ലബ്ബില്‍ മാവോയിസ്റ്റുകള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബുള്ളറ്റിന്‍ ഉപേക്ഷിച്ചിരുന്നു. പടിഞ്ഞാറത്തറയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ മാവോവാദികള്‍ അതിശക്തമായി പ്രവര്‍ത്തനം തുടരുകയാണെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

Wayanad

സെപ്റ്റംബര്‍ 25ന് രാത്രി പൂക്കോട് വെറ്ററിനറി കോളജ് കവാടത്തില്‍ മാവോയിസ്റ്റുകളെത്തിയിരുന്നു. ബോംബെന്ന് തോന്നിപ്പിക്കുന്ന ഒരു വസ്തു ഉപേക്ഷിച്ച് പോയത് ആശങ്കക്കിടയാക്കിയിരുന്നു. 2018 ജൂലൈ 20ന് മേപ്പാടിക്കടുത്തുള്ള തൊള്ളിയാരം പ്രദേശത്തെ എമറാള്‍ഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ടിലെത്തിയ മാവോവാദികള്‍ തൊഴിലാളികളെ ബന്ധികളാക്കിയിരുന്നു. മുമ്പ് തിരുനെല്ലി കെ ടി ഡി സി ഹോട്ടലിലും മാവോയിസ്റ്റുകള്‍ അക്രമം നടത്തിയിരുന്നു.

പടിഞ്ഞാറത്തറയിലെത്തിയ മാവോവാദികള്‍ ഒരാളെ പുറത്തുനിര്‍ത്തിയ ശേഷമാണ് മറ്റ് മൂന്ന് പേര്‍ വീട്ടുകാരുമായി സംസാരിച്ചത്. പ്രദേശത്തെ ചില കച്ചവടക്കാരെ കുറിച്ച മാവോയിസ്റ്റുകള്‍ അന്വേഷിച്ചതായും പറയുന്നു. സമീപത്തെ കടയില്‍ നിന്നും പലചരക്ക് സാധനങ്ങള്‍ വാങ്ങി നല്‍കാന്‍ വീട്ടുടമയോട് മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന അഞ്ച് കിലോയോളം അരിയും മറ്റ് സാധനങ്ങളും ഭക്ഷണവും കൊണ്ടുപോയി. ഇതിന് ശേഷമാണ് സമീപത്തെ കോളനിയില്‍ സംഘമെത്തിയത്. കോളനിയിലെ ബാലന്റെ വീട്ടിലെത്തിയ സംഘം അവിടെ അര മണിക്കൂറോളം നേരെ ടെലിവിഷന്‍ കണ്ട ശേഷമാണ് മടങ്ങിയത്.

മടങ്ങുമ്പോള്‍ അരി, പയല്‍, മുതിര, പഞ്ചസാര, ചായപ്പൊടി എന്നിവയും കൊണ്ടുപോയി. രാത്രിയില്‍ വിവരം ആരോടും പറയരുതെന്നും നേരം പുലര്‍ന്ന ശേഷം അറിയിച്ചാല്‍ മതിയെന്നും വീട്ടുകാരോട് പറഞ്ഞതായും പറയുന്നു. മാവോവാദികള്‍ ലഘുലേഖകളും ബാലന്റെ വീട്ടില്‍ നല്‍കി. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലെ ലാന്റ് ഫോണ്‍ തകരാറിലായതിനാല്‍ രാവിലെ ഒരു പൊലീസുകാരന്റെ മൊബൈല്‍ ഫോണില്‍ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. കല്‍പ്പറ്റ ഡി.വൈ.എസ്.പി.പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവരങ്ങള്‍ ശേഖരിച്ചു. പ്രദേശത്ത് പരിശോധനയും നടത്തി.

മൂന്ന് ദിവസം മുമ്പ് പടിഞ്ഞാറെത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന തരിയോട് കരിങ്കണ്ണി എസ്റ്റേറ്റില്‍ മാവോയിസ്റ്റുകളെത്തിയിരുന്നു. പോലീസ് യു എ പി എ പ്രകാരം കേസെടുത്തിട്ടുണ്ട്. ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇടക്കിടെ മാവോയിസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത് ആശങ്കയുണര്‍ത്തിയിട്ടുണ്ട്.

Malappuram
English summary
Again maoist at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X