Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രകൃതി വിരുദ്ധ പീഢനം ചോദ്യം ചെയ്ത കുഞ്ഞിന്റെ അമ്മക്കും ബന്ധുവിനും മര്‍ദ്ധനം, മൂന്ന് പേര്‍ കസ്റ്റഡിയില്‍, ഒരാള്‍ക്കെതിരെ പോക്‌സോ കേസ്

മലപ്പുറം: കുഞ്ഞിനെ പ്രകൃതി വിരുദ്ധ പീഢനം നടത്തിയത് ചോദ്യം ചെയ്ത അമ്മക്കും ബന്ധുവിനും മര്‍ദ്ധനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശി നാരായണന്‍ (45), കാസര്‍ഗോഡ്, കോഴിക്കോട് സ്വദേശികളായ രണ്ട് പേരുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. എടപ്പാളില്‍ നടന്നുകൊണ്ടിരിക്കുന്ന സ്വകാര്യ കമ്പനി നടത്തുന്ന മഴവില്‍ എക്‌സ്‌പോ പ്രദര്‍ശനത്തിലെ ജീവനക്കാരാണ് എല്ലാവരും.

കഴിഞ്ഞ ഇരുപത്തിമൂന്നിനാണ് പരാതിക്കിടയായ സംഭവം നടന്നത്.പ്രദര്‍ശനത്തില്‍ ശുചീകരണ ജോലി ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശികളായ കുടുംബത്തിലെ പതിനാറ് കാരനെ നാരായണന്‍ പ്രകൃതി വിരുദ്ധ പീഢനത്തിന് വിധേയനാക്കുകയായിരുന്നു.

Malappuram

വിവരമറിഞ്ഞ അമ്മയും ബന്ധുവും ഞായറാഴ്ച രാത്രി നാരായണനെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടയില്‍ നാരായണനും മറ്റ് രണ്ട് പേരും ചേര്‍ന്ന് ഇവരെ മര്‍ദ്ധിച്ചു. മര്‍ദ്ധനത്തില്‍ അമ്മക്കും മകനും ബന്ധുവിനും പരുക്കേറ്റു. തുടര്‍ന്ന് ഇന്നലെ രാവിലെ ഇവരെ എടപ്പാള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിക്കുകയും മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

നാരായണനെതിരെ പോക്‌സോ വകുപ്പനുസരിച്ച് കേസെടുത്തതായും അന്യേഷണം നടക്കുന്നതായും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും ചങ്ങരംകുളം പോലീസ് പറഞ്ഞു. മേളയിലെ ഇലട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് നാരായണന്‍.അമ്മയും മകനും പോലീസ് സംരക്ഷണയിലാണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ്‌ലൈനും കുഞ്ഞിന്റെ മൊഴിയെടുക്കും.

വിശദമായ അന്വേഷണം നടത്തിവരുന്നതായും തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും പോലീസും വ്യക്തമാക്കി. തൊഴിലിടങ്ങളില്‍ അന്യസംസ്ഥാനക്കാരായ കുഞ്ഞുങ്ങള്‍ നിരവധി പേര്‍ ജോലിചെയ്യുന്നതായി പരാതികളുയര്‍ന്നിട്ടുണ്ട്, നേരത്തെ കോട്ടയ്ക്കലില്‍ ഹോട്ടല്‍ ജോലിചെയ്തുവരികയായിരുന്ന കുഞ്ഞിനെ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ ഇടപടലിനെ തുടര്‍ന്ന് പിടികൂടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+