മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷാര്‍ജാ ഭരണാധികാരിയെക്കുറിച്ച് മലപ്പുറത്തുകാരന്‍ എഴുതിയ അറബി ഗ്രന്ഥം ചര്‍ച്ചയാകുന്നു, ഗ്രന്ഥം ഷാര്‍ജാ സുല്‍ത്താനു കൈമാറിക്കൊണ്ട് ഡോ.എംകെമുനീര്‍ പ്രകാശനം ചെയ്യും

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഷാര്‍ജാ ഭരണാധികാരിയെക്കുറിച്ച് മലപ്പുറത്തുകാരന്‍ എഴുതിയ അറബി ഗ്രന്ഥം ചര്‍ച്ചയാകുന്നു, ഗ്രന്ഥം ഷാര്‍ജാ സുല്‍ത്താനു കൈമാറിക്കൊണ്ട് ഡോ.എം.കെ.മുനീര്‍ പ്രകാശനം ചെയ്യും. ഷാര്‍ജാ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താനുബ്‌നു മുഹമ്മദുല്‍ ഖാസിമിയെ കുറിച്ച് മലപ്പുറത്തുകാരനായ കെ.എം. അലാവുദ്ദീന്‍ ഹുദവി പുത്തനഴി രചിച്ച സുല്‍ത്താനുസ്സഖാഫത്തി വ അയ്ഖൂനത്തില്‍ ഇബ്ദാഹ് എന്ന അറബി ഗ്രന്ഥം ഷാര്‍ജാ അന്താരാഷ്ര്ട പുസ്തകോത്സവത്തില്‍ വെച്ച് പ്രകാശനം ചെയ്യപ്പെടും.

<strong>ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു: മോദി ശിവലിംഗത്തിന് മുകളില്‍ കയറിയിരിക്കുന്ന തേളിനെപ്പോലെയെന്ന് !</strong>ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു: മോദി ശിവലിംഗത്തിന് മുകളില്‍ കയറിയിരിക്കുന്ന തേളിനെപ്പോലെയെന്ന് !

ധൈഷണികമികവുകൊണ്ട് ലോകത്തെ അമ്പരപ്പിച്ച ഷാര്‍ജാ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ബൗദ്ധിക സഞ്ചാരങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഇതിവൃത്തം. മലയാളികളേയും കേരള സംസ്‌കൃതിയെയും അത്രമേല്‍ സ്‌നേഹിക്കുന്ന സുല്‍ത്താനോടുള്ള ഒരു ജനതയുടെ എളിയ നന്ദിപ്രകടനം കൂടിയാണ് ഈ ഗ്രന്ഥമെന്ന് അലാവുദ്ദീന്‍ ഹുദവി പറഞ്ഞു. കഴിഞ്ഞ ഷാര്‍ജാ പുസ്തകോത്സവത്തില്‍ വെച്ച് ശിഹാബ് തങ്ങളെ കുറിച്ച് ഇദ്ദേഹം അറബിയില്‍ തയ്യാറാക്കിയ പ്രഥമ ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്യപ്പെട്ടിരുന്നു.

Book

ഇന്ത്യയിലെ യു.എ.ഇ അംബാസിര്‍ ഡോ.അഹ്മദ് അബ്ദുറഹ്മാന്‍ അല്‍ ബനാ അവതാരിക എഴുതിയ ഗ്രന്ഥത്തിന്റെ പ്രകാശനം നവംബര്‍ നാലിന് ഷാര്‍ജാ പുസ്തകോത്സവത്തില്‍ വെച്ച് ഡോ.എം.കെ.മുനീര്‍ ഷാര്‍ജാ സുല്‍ത്താനു നല്‍കി പ്രകാശനം ചെയ്യും.

ശിഹാബ് തങ്ങളെക്കുറിച്ച് അറബി ഭാഷയില്‍ തയാറാക്കിയ പ്രഥമ ജീവചരിത്രം 2017 നവംബര്‍ രണ്ടിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍വെച്ച്തന്നെയാണ് പ്രകാശനം ചെയ്തത്. കെ.എം. അലാവുദ്ദീന്‍ ഹുദവി പുത്തനഴിയാണ് 'ഫീ ദിക്‌റ അസ്സയ്യിദ് മുഹമ്മദ് അലി ശിഹാബ് ' എന്ന കൃതിയുടെയും രചയിതാവ്. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് അന്ന് പ്രകാശനം നിര്‍വഹിച്ചത്.

അറബ് സമൂഹത്തിന് ശിഹാബ് തങ്ങളെ ആഴത്തിലറിയാനും പഠിക്കാനും ഉതകുന്ന രീതിയില്‍ ഒരുക്കിയ ഗ്രന്ഥം ജീവചരിത്ര വിശദാംശങ്ങള്‍, രാഷ്ട്രീയ ജീവിതം, വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ എന്നിവയിലൂടെ കടന്നു പോകുന്നു. അറബ് നേതാക്കളുമായി തങ്ങള്‍ വളരെ അടുത്തബന്ധം നിലനിര്‍ത്തിയിരുന്നതിനാല്‍ പുസ്തകം അറബ് വായനക്കാര്‍ക്ക് ആസ്വദിക്കാനാകുമെന്ന് പ്രതീക്ഷിച്ചാണ് എഴുതിയത്.

ശിഹാബ് തങ്ങളുടെ ഉദ്ധരണികള്‍ കോര്‍ത്തിണക്കി മുജീബ് ജൈഹൂണ്‍ ഇംഗ്ലീഷില്‍ രചിച്ച 'സ്ലോഗണ്‍സ് ഓഫ് ദ സെയ്ജ്' എന്ന രചനയും മലയാളത്തില്‍ മാവേലിക്കര രാജ രവിവര്‍മ കോളജിലെ മലയാളം വിഭാഗം തലവന്‍ രഞ്ജിത് രചിച്ച 'സ്‌നേഹാക്ഷരക്കൂട്ടിലെ ശിഹാബ് തങ്ങള്‍' എന്ന കൃതിയും അന്ന് തന്നെ പ്രകാശിതമായി.

Malappuram
English summary
Arabi book will publish MK Muneer at Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X