മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോൾ ചെയ്യാൻ ഫോൺ ചോദിച്ചു, പിന്നാലെ അതിഥി തൊഴിലാളിയുടെ മൊബൈലുമായി മുങ്ങി ഓട്ടോ ഡ്രൈവർ

Google Oneindia Malayalam News

മലപ്പുറം: അതിഥി തൊഴിലാളിയോടെ ഫോൺ മോഷ്ടിച്ച് ഓട്ടോ ഡ്രൈവർ. അതിഥി തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ തന്ത്രത്തില്‍ കൈക്കലാക്കി ഓട്ടോറിക്ഷ ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. കടന്നമണ്ണ പാറപ്പുറത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന അസം സ്വദേശിയായ മുന്നാർ അലി എന്നയാളുടെ പുതിയ ഫോണാണ് ഓട്ടോക്കാരൻ കവർന്നത്.

അടുത്തിടെ 8000 രൂപ കൊടുത്ത് വാങ്ങിയതായിരുന്നു ഫോണ്‍. ഒരു കോള്‍ വിളിക്കാനെന്ന് പറഞ്ഞ് മൊബൈൽ ഫോണ്‍ വാങ്ങിയ ശേഷം കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി പൂഴിക്കുന്ന് യു.കെ പടിയിലാണ് സംഭവം. മങ്കടയിലേക്കുള്ള യാത്രയിലായിരുന്നു അതിഥി തൊളിലാളി. രാത്രി വൈകിയതോടെ മങ്കടയിലേക്കുള്ള ബസ് കിട്ടിയില്ല. തുടര്‍ന്ന് ആ വഴി വന്ന ഓട്ടോയില്‍ കയറുകയായിരുന്നു. യാത്രക്കിടെ വള്ളിക്കാപറ്റ യു.കെ പടിയിൽ വിജനമായ സ്ഥലത്ത് ഡ്രൈവര്‍ ഓട്ടോറിക്ഷ നിർത്തി.

malappuram

കുഞ്ചാക്കോ ബോബനുമായുള്ള ചിത്രം പങ്കുവെച്ച് മന്ത്രി റിയാസ്, 'ന്നാ താൻ കേസ് കൊട്' എന്ന് സോഷ്യൽ മീഡിയകുഞ്ചാക്കോ ബോബനുമായുള്ള ചിത്രം പങ്കുവെച്ച് മന്ത്രി റിയാസ്, 'ന്നാ താൻ കേസ് കൊട്' എന്ന് സോഷ്യൽ മീഡിയ

ഒരു കോള്‍ ചെയ്യണമെന്നും തന്‍റെ ഫോണില്‍ ബാലന്‍സ് ഇല്ല എന്നും പറഞ്ഞ് അലിയുടെ മൊബൈൽ വാങ്ങി. കോള്‍ ചെയ്യുന്ന പോലെ ഫോണില്‍ നമ്പര്‍ ഡയല്‍ ചെയ്യുന്നതിനിടെ അലിയോട് ഓട്ടോയുടെ മുന്നിലെ ഗ്ലാസ് തുടയ്ക്കാനും ആവശ്യപ്പെട്ടു. അലി ഓട്ടോയില്‍ നിന്നിറങ്ങി ഗ്ലാസ് തുടയ്ക്കുന്നതിനിടെ ഡ്രൈവര്‍ വാഹനവുമായി കടന്നു കളയുകയായിരുന്നു.

ഡ്രൈവറുടെ പെട്ടന്നുള്ള നീക്കത്തില്‍ അലി അമ്പരന്നു. ഓട്ടോയില്‍ പെട്ടന്ന് പിടിച്ചു തൂങ്ങിയെങ്കിലും വേഗതയില്‍ തെറിച്ച് റോഡിൽ വീണു അലിയുടെ കൈയിൽ നിന്നും ഓട്ടോ ഡ്രൈവർ പെട്രോൾ അടിക്കാനാണെന്ന് പറഞ്ഞ് 200 രൂപയും വാങ്ങിയിരുന്നു. പിന്നീട് അലി മങ്കട പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയാണ് പോലീസും ഓട്ടോക്കാരും.മോഷമ കേസുകൾ കൂടുന്ന ജില്ലയിൽ വര്‍ക്ക്‌ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവ് പിടിയിലായിരുന്നു. പട്ടാമ്പി മരുതൂര്‍ സ്വദേശി പറമ്പില്‍ മുഫീദാണ് (22) പിടിയിലായത്. നിരവധി മോഷണകേസുകളിലെ പ്രതിയായ ഇയാളെ മലപ്പുറം വളാഞ്ചേരി പോലീസാണ് പിടികൂടിയത്.
കൊളമംഗലം വര്‍ക്ക് ഷോപ്പില്‍ നിന്നും ആറ് ഗിയര്‍ ബോക്സുകള്‍ മോഷണം പോയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.പ്രതി ക്വാറികളും ഒഴിഞ്ഞ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നത് പതിവായിരുന്നുവെന്നു.വളാഞ്ചേരി എസ്എച്ച്ഒ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.രാത്രിയിൽ സ്വിഫ്റ്റ് കാറില്‍ ശേഖരിച്ച ഉപകരണങ്ങളും വസ്തുക്കളും ലോഡായി മാക്‌സിമോ വാഹനത്തില്‍ സുരക്ഷിത സ്ഥാനത്തെത്തിക്കുന്നതാണ് പ്രതിയുടെ രീതി. പ്രതിക്കെതിരെ മലപ്പുറം ജില്ലയില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.

സാരിയിൽ അതീവ സുന്ദരിയായി ഹണി റോസ്... പുത്തൻ ചിത്രങ്ങളും വൈറൽ...

Malappuram
English summary
auto driver steals mobile phone from migrant labour in malappuram kadannamanna parappuram police starts probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X