മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാർത്ഥിനിയുടെ പീഡന പരാതി: കാലിക്കറ്റ് സർവ്വകലാശാല അധ്യാപകൻ അറസ്റ്റിൽ, ഗുരുതര ആരോപണം...

Google Oneindia Malayalam News

തേഞ്ഞിപ്പലം: വിദ്യാർത്ഥിനിയുടെ പീഡന പരാതിയിൽ അധ്യാകപൻ അറസ്റ്റിൽ. കാലിക്കറ്റ് സർവ്വകലാശാലയിലെ അധ്യാപകനായ ഹാരിസ് കോടമ്പുഴയെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഗവേഷണ വിദ്യാർത്ഥിനിയാണ് അധ്യാപകനെതിരെ പരാതി നൽകിയിട്ടുള്ളത്. ഇതോടെയാണ് സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഹാരിസ് അറസ്റ്റിലാവുന്നത്.

 ബിസിനസുകാരെ ആകർഷിക്കാൻ അബുദാബി: 90 ശതമാനത്തിലധികം ഫീസിളവ്, പുതിയ പദ്ധതി പ്രാബല്യത്തിൽ... ബിസിനസുകാരെ ആകർഷിക്കാൻ അബുദാബി: 90 ശതമാനത്തിലധികം ഫീസിളവ്, പുതിയ പദ്ധതി പ്രാബല്യത്തിൽ...

അധ്യാപകനെതിരെ വിദ്യാർത്ഥി പരാതി നൽകിയ സാഹചര്യത്തിൽ ഹാരിസിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ജൂലൈ 5 നാണ് വിദ്യാർഥിനി യൂണിവേഴ്സിറ്റി ആഭ്യന്തര സമിതി പരാതി സമിതിക്ക് മുമ്പാകെ പരാതി നല്‍കുകയായിരുന്നു. കമ്മറ്റി പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പരാതി പോലീസിന് കൈമാറുന്നത്. ഇതിന് പിന്നാലെ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. 2020 ഒക്ടോബർ മുതൽ നടന്ന വിവിധ സംഭവങ്ങൾ ഉദ്ധരിച്ചാണ് പരാതി നൽകിയിട്ടുള്ളത്.

arrest-1594102294-c

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
വീടിന് മുകളിൽ കല്ലുമഴ അന്തംവിട്ട് കട്ടപ്പനക്കാർ | Oneindia Malayalam

തന്നോട് അധ്യാപകൻ നേരിട്ടും ഫോണിലും വാട്സ്ആപ്പിലും ലൈംഗിക ചുവയോടെ സംസാരിക്കുകയും ഇടപെട്ടുവെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. പലപ്പോഴായി എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ചൂഷണം തുടർന്നുവെന്നും ഇതോടെയാണ് പരാതി നല്‍കുന്നതെന്നും വിദ്യാര്‍ഥിനി തന്നെ വ്യക്തമാക്കിയിരുന്നു

ഹാരിസ് നേരത്തെ ജോലി ചെയ്തിരുന്ന പി എസ് എം ഒ കോളജിലെ വിദ്യാർഥിനികളും താൻ നേരിട്ടതിന് സമാനമായ അനുഭവം പങ്കുവെച്ചെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതോടെയാണ് യൂണിവേഴ്സിറ്റി ആഭ്യന്തര സമിതി പരാതി പൊലീസിന് കൈമാറുന്നത്. തുടർന്ന് അന്നു തന്നെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് അധ്യാപകന്റെ അറസ്റ്റ് നടക്കുന്നത്. ഇതിനിടെ പോലീസ് പരാതിക്കാരിയായ വിദ്യാർത്ഥിനിയിൽ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു.

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

Malappuram
English summary
Calicut University Assistant professor arrested in student's complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X